Skip to main content

പരസ്യമായ രഹസ്യങ്ങള്‍ : ഫ്രാക്ഷനൽ റിസര്‍വ് ബാങ്കിങ്ങ്

സാമ്പത്തിക സമ്പ്രദായത്തിലെ പരസ്യമായ രഹസ്യങ്ങള്‍- 

ഭാഗം രണ്ട് : ഫ്രാക്ഷനൽ റിസര്‍വ് ബാങ്കിങ്ങ്





ഇന്നത്തെ സാമ്പത്തിക സമ്പ്രദായത്തില്‍ അധികം അറിയപ്പെടാതെ പരസ്യമായി ചെയ്യുന്ന രഹസ്യ പ്രവര്‍ത്തനങ്ങള്‍ 6 ഘട്ടങ്ങള്‍ ആയി പറയാന്‍ ശ്രമിക്കുകയാണ്, കൂടാതെ എങ്ങനെ ഈ നയങ്ങള്‍ സാധാരണക്കാരനെ ബാധിക്കുന്നു എന്നും.

ഒന്നാം ഭാഗം വായിക്കുവാനായി ഇവിടെ ക്ലിക്ക് ചെയ്യുക

4. ഫ്രാക്ഷനൽ റിസര്‍വ് ബാങ്കിങ്ങ് – ബാങ്കുകള്‍ അക്കങ്ങള്‍ അടിച്ച കടലാസ്സ് ഇരട്ടിപ്പിക്കുന്നു

ഫ്രാക്ഷനൽ റിസര്‍വ് ബാങ്കിങ്ങ് (Fractional Reserve Banking) പേരില്‍ തന്നെയുണ്ട് എന്താണ് അവരുടെ പരിപാടി എന്ന്. ബാങ്കില്‍ നമ്മള്‍ ഒരു തുക നിക്ഷേപിക്കുമ്പോള്‍, ആ തുകയുടെ വളരെ കുറച്ച് ഒരു ഭാഗം മാത്രമേ ‘കരുതല്‍ തുക’ ആയി (Reserve Money) ബാങ്ക് മാറ്റി വെയ്ക്കുക ഉള്ളൂ, ബാക്കിയുള്ള മുഴുവന്‍ തുകയും മറ്റൊരു വ്യക്തിക്ക് വായ്പ തുകയായി കൊടുക്കും അതും നിയമപരമായി തന്നെ. എത്ര തുകയാണ് കരുതല്‍ തുകയായി മാറ്റി വെക്കുന്നത് എന്നത് അതാത് രാജ്യങ്ങളുടെ സെന്‍ട്രല്‍ ബാങ്ക് നിശ്ചയിക്കുന്ന റിസര്‍വ് നിരക്ക് (Reserve Ratio) അനുസരിച്ച് ആയിരിക്കും. ഓരോ നിക്ഷേപ സ്വഭാവത്തിന് അനുസരിച്ച് വ്യത്യസ്ഥ റിസര്‍വ് നിരക്കുകളായിരിക്കും. എങ്ങനെയാണ് ഈ ഫ്രാക്ഷനൽ റിസര്‍വ് ബാങ്കിങ്ങ് സിസ്റ്റം പ്രവര്‍ത്തിക്കുന്നത് എന്ന് മനസ്സിലാക്കാന്‍ , 10% റിസര്‍വ് നിരക്ക് കണക്കാക്കി ഒരു ഉദ്ധാരണം പറയാം.


“ചോദിക്കുമ്പോള്‍‍ ചോദിക്കുമ്പോള്‍‍, കാശ് എടുത്ത് തരാന്‍, എന്‍റെ വീട്ടില്‍ അതിന് പണം കായ്ക്കുന്ന മരം ഒന്നുമില്ല” എന്ന്, പക്ഷേ സത്യത്തില്‍ ഇന്നത്തെ സാമ്പത്തിക സമ്പ്രദായത്തില്‍ മരം കായ്ക്കുന്നനേക്കാള്‍ വേഗത്തിലാണ് പണം ഉണ്ടാകുന്നത്

ഇപ്പോള്‍ സോമന്‍ എന്ന വ്യക്തി ‘വിരുതന്‍ ബാങ്കില്‍’ $100 നിക്ഷേപിച്ചാല്‍, അതിലെ $90 തുകയും വിരുതന്‍ ബാങ്കിന് നിയമപരമായി തന്നെ സോമനോട് ഒന്നും ചോദിക്കാതെ മറ്റൊരാള്‍ക്ക്‌ വായ്പയായി കൊടുക്കാം, ബാക്കി വരുന്ന $10 (റിസര്‍വ് നിരക്ക് പ്രകാരം നീക്കി വെച്ചത്) എന്തായാലും കരുതല്‍ തുകയായി വിരുതന്‍ ബാങ്കില്‍ തന്നെ സൂക്ഷിക്കണം, അല്ല അഥവാ എപ്പോള്‍ ഏങ്ങാനും മനസ്സ് മാറി നമ്മുടെ സോമന്‍ വന്ന് തിരികെ കാശ് ചോദിച്ചാലോ എന്ന് സ്നേഹത്തിന്‍റെ പേരില്‍ മാത്രം . ഇനി ഈ മാറ്റി വെച്ച $10 കരുതല്‍ തുകയേ ‘വോള്‍ട്ട് കാശ്’ (Vault Cash) എന്നാണ് പറയുന്നത്.
അപ്പോള്‍ ഇനി വരുന്ന ചോദ്യം എന്തുകൊണ്ട് ബാങ്ക് $90 അടിച്ചുമാറ്റിയിട്ടും സോമന്റെ അക്കൌണ്ടില്‍ $100 ഉണ്ട് എന്ന് പറഞ്ഞുള്ള ‘വിരുതന്‍ ബാങ്കിന്റെ’ അക്കൌണ്ട്‌ സ്റ്റേറ്റ്മെന്‍റ് തരുന്നത് എന്നായിരിക്കും ? അതിന് കാരണം, വിരുതന്‍ ബാങ്കിന് ഇപ്പോള്‍ $90ന്‍റെ ‘ബാങ്ക് ക്രെഡിറ്റ്‌’ എന്ന പേരില്‍ സോമന്‍ അറിയാതെ ഉടനെ പണമായി വന്ന് ചേരും. എന്താണ് ഈ ബാങ്ക് ക്രെഡിറ്റ്‌? പറഞ്ഞു തരാം, അതിന് ആദ്യം,
ഫെഡറല്‍ റിസര്‍വ് ബാങ്ക് ഓഫ് ചിക്കാഗോ, 1961ല്‍ പബ്ലിഷ് ചെയ്ത, ‘മോഡേണ്‍ മണി മെക്കാനിക്സ് (Modern Money Mechanics) എന്ന പുസ്തകത്തില്‍ എന്താണ് പറയുന്നത് എന്ന് നോക്കാം. (മലയാള പരിഭാഷ ഏകദേശം ഇങ്ങനെയാണ്)




“തീര്‍ച്ചയായും ബാങ്കുകള്‍ നിക്ഷേപങ്ങളില്‍ നിന്ന് ലഭിച്ച തുക വായ്പ തുകയായി കൊടുക്കാറില്ല, അങ്ങനെ ചെയ്താല്‍ പിന്നെ വാണിജ്യത്തിന് ആവശ്യമായ അധിക പണം ഉണ്ടാവുകയില്ലല്ലോ. അതിനാല്‍ അവര്‍ വായ്പ കൊടുക്കുമ്പോള്‍ വായ്പക്കാരുടെ രേഖാമൂലം ഉള്ള വായ്പ കരാറിന് പകരം അവരുടെ അക്കൌണ്ടിലേക്ക് നിക്ഷേപിക്കുന്ന പണം അവിടെ പുതിയതായി ഉണ്ടാവുകയാണ് ”
അതായത് സോമന്‍ തന്‍റെ $100 വിരുതന്‍ ബാങ്കില്‍ നിക്ഷേപിച്ച കഴിഞ്ഞ സമയത്ത് തന്നെ ബിജു ബാങ്കില്‍ കയറി വന്നത്, ബിജുവിന് ബൈക്ക് വാങ്ങിക്കാന്‍ $90 വായ്പ വേണം, വിരുതന്‍ ബാങ്കിന് വളരെ സന്തോഷം, അവര്‍ $90 ഉടന്‍തന്നെ വായ്പയായി കൊടുത്തു. ഇപ്പോള്‍ നിങ്ങള്‍ വിചാരിക്കുന്നുണ്ടാവും, നമ്മുടെ സോമന്‍ ചേട്ടന്റെ നിക്ഷേപത്തില്‍ നിന്ന് മാറ്റി വെച്ച $90 ആണ് വായ്പയായി കൊടുത്തത് എന്ന്, പിന്നെ ഇമ്മിണി പുളിക്കും!! ഈ $90 ഇപ്പോള്‍ ഈ നിമിഷം ബാങ്ക് ഉണ്ടാക്കിയ പണമാണ്, ഞാന്‍ നേരത്തെ പറഞ്ഞ ബാങ്ക് ക്രെഡിറ്റ്‌, ഇതെന്താ പരിപാടി എന്ന് വെച്ചാല്‍ ബിജുവിന് ലോണ്‍ എടുക്കുന്ന ആ നിമിഷം വിരുതന്‍ ബാങ്കില്‍ ബിജുവിന്റെ പേരിലുള്ള അക്കൌണ്ടില്‍ വായ്പ തുകയായി ഇടുന്ന തുക പുതിയ കറന്‍സി ആയി മാറുക ആണ്, അതും വിരുതന്‍ ബാങ്കിന്‍റെ സ്വന്തം പണം.
ചുരുക്കി പറഞ്ഞാല്‍ ബാങ്കുകള്‍ ഓരോ വായ്പ തുക അനുവദിക്കുമ്പോഴും ആ തുക അവിടെ ആ നിമിഷം പണമായി ബാങ്കിന്‍റെ സ്വന്തമായി മാറുകയാണ്, പക്ഷേ ഈ പണം ബാങ്കുക്കാര്‍ കമ്പ്യൂട്ടറില്‍ അടിക്കുന്ന കുറച്ചു അക്കങ്ങള്‍ മാത്രമാകുന്നു, ഈ ഉണ്ടാകുന്ന അക്കങ്ങളും പേപ്പര്‍ കറന്‍സിയിലെ അക്കങ്ങളും വ്യത്യസ്ഥമാണ്, കാരണം ഇവ കമ്പ്യൂട്ടറുകളില്‍ മാത്രം നില നില്‍ക്കുന്നതാണ്, എങ്കില്‍ കൂടിയും പ്രാബല്യത്തില്‍ ഇതും കറന്‍സി തന്നെയാണ്.
അങ്ങനെ ആകുമ്പോള്‍ ഇപ്പോള്‍ വിരുതന്‍ ബാങ്കില്‍ സോമന്റെ $100 കൂടാതെ ബിജുവിന് വായ്പയായി കൊടുത്തപ്പോള്‍ ബാങ്ക് ക്രെഡിറ്റ്‌ വഴി കിട്ടിയ $90 കൂടി കൂട്ടി മൊത്തത്തില്‍ $190 ആയി, പ്രാബല്യത്തില്‍ ഈ തുക വിരുതന്‍ ബാങ്കിന്‍റെ സ്വന്തം പണമായി.


ഫ്രാക്ഷനൽ റിസര്‍വ് ബാങ്കിങ്ങ്

ഇവിടെയും തീരുന്നില്ല, ഇനി ബിജു ബാങ്കില്‍ നിന്ന് എടുത്ത $90 വായ്പ തുക ശശി ചേട്ടന്‍ കൊടുത്ത് പുള്ളിയുടെ ബൈക്ക് വാങ്ങിച്ചു, ശശി ചേട്ടന്‍ ഈ $90 ചേട്ടന്റെ സ്വന്തം അക്കൌണ്ട് ഉള്ള ‌’കേമന്‍ ബാങ്കില്‍’ നിക്ഷേപിച്ചു. കേമന്‍ ബാങ്ക് എന്തു ചെയ്യും, ആ തുകയുടെ 90% ആയ $81 മറ്റൊരാള്‍ക്ക്‌ വായ്പയായി കൊടുക്കും, അപ്പോള്‍ എല്ലാം ബാങ്കിന്‍റെ പണവും കൂട്ടി 190+81 = $ 271 പ്രാബല്യത്തില്‍ മാര്‍ക്കറ്റില്‍ കറന്‍സിയായി. ഈ പക്രിയ ഇങ്ങനെ തുടര്‍ന്ന് കൊണ്ടിരിക്കും.
അങ്ങനെ വെറും $100ന്‍റെ നിക്ഷേപം നിരന്തരം ബാങ്ക് വിനിമയങ്ങളിലൂടെ പലമടങ്ങായി $900 ബാങ്ക് ക്രെഡിറ്റ്‌ കറന്‍സി തുകയായി വരെ മാറാന്‍ കഴിയും എന്നാണ് പറയുന്നത് (10% റിസര്‍വ് നിരക്കായതിനാല്‍ ആദ്യ നിക്ഷേപ തുകയുടെ 9 മടങ്ങ്‌ തുക വരെ പരമാവധി ഉണ്ടാവുകയുള്ളൂ) . ഈ റിസര്‍വ് നിരക്കുകള്‍ മാറി കൊണ്ട് ഇരിക്കും, ചിലപ്പോള്‍ 10%, 3% , എന്തിന് 0% നിരക്ക് വരെ ഉണ്ട്. ഇന്ത്യയില്‍ റിസര്‍വ് നിരക്ക് ഇപ്പോള്‍ 4% ആണ്, അതായത് $100 നിക്ഷേപത്തിന് $4 മാത്രമേ കരുതല്‍ തുകയായി വയ്ക്കുക ഉള്ളൂ. ഞാന്‍ ഈ പറഞ്ഞ ഉദാഹരണത്തേക്കാള്‍ നമ്മുക്കൊന്നും ഊഹിക്കാന്‍ പോലും കഴിയാവുന്നതിനേക്കാള്‍ ദശലക്ഷ കോടികളുടെ ഡോളറും/രൂപയും പലമടങ്ങായി ഈ ലോക മാര്‍ക്കറ്റില്‍ അതി വേഗത്തില്‍ കറന്‍സിയായി മാറുന്നത്.


പക്ഷേ ഇങ്ങനെയുണ്ടാകുന്ന കറന്‍സിയാണ് ഒരു രാജ്യത്തിന്റെ കൂടിയ പങ്കും കറന്‍സി സപ്ലൈ ആയി തീരുന്നത് , അമേരിക്ക, ഇംഗ്ലണ്ട് പോലുള്ള വികസിത രാജ്യങ്ങളില്‍ 96-97% കറന്‍സിയും ഇങ്ങനെയാണ് ഉണ്ടാകുന്നത്, അതായത് സര്‍ക്കാരിന്റെ പങ്ക് 3% മാത്രം, ബാക്കി മുഴുവന്‍ കറന്‍സിയുടെയും നിയന്ത്രണം വാണിജ്യ ബാങ്കുകള്‍ നിശ്ചയിക്കും വിധം. ഇന്ത്യയിലെ കൃത്യമായ കണക്കുകള്‍ അറിയില്ലെങ്കിലും മൊത്തം കറന്‍സിയുടെ 50% അധികമുള്ള ഇന്ത്യന്‍ രൂപ കറന്‍സി ഇങ്ങനെയാണ് ഉണ്ടാകുന്നത് എന്ന് വ്യക്തമാണ്.
കറന്‍സി ഇങ്ങനെ ഒരു നിയന്ത്രണം ഇല്ലാതെ പലമടങ്ങായി വര്‍ദ്ധിക്കുന്നു എന്ന് അറിയുന്നത് ചിലപ്പോള്‍ ഒരു തമാശയായി തോന്നാം , പക്ഷേ തമാശ കാര്യമാവുന്നത് ‘നാണയ പെരുപ്പം (Inflation)’ പ്രത്യക്ഷ പെടുമ്പോള്‍ ആണ്. കറന്‍സിയുടെ ലഭ്യത മാര്‍ക്കറ്റില്‍ കൂടുമ്പോള്‍ കൂടുതല്‍ പേരുടെ കയ്യില്‍ കൂടുതല്‍ പണം എത്തിച്ചേരും, അങ്ങനെ ആകുമ്പോള്‍ കൂടുതല്‍ തുക കൊടുത്തും സാധനങ്ങള്‍ വാങ്ങിക്കാന്‍ ജനങ്ങള്‍ മുതിരും, അപ്പോള്‍ സ്വാഭാവികമായി ഉല്‍പന്നങ്ങളുടെ വിലയും കൂടും, അപ്പോള്‍ കറന്‍സിയുടെ മൂല്യം ഇടിയുകയും ചെയ്യും, അങ്ങനെ നാണയ പെരുപ്പം ഉണ്ടാവും. (നാണയ പെരുപ്പത്തെ കുറിച്ച് കൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക )

5. പലമടങ്ങായി വര്‍ദ്ധിച്ച അക്കങ്ങളില്‍ നിന്ന് നമ്മുടെ കരം ഈടാക്കുമ്പോള്‍

ഭൂരിപക്ഷം ആളുകളോടും ജീവിക്കുന്നത് എന്തിനാണ് എന്ന് ചോദ്യച്ചാല്‍ ഒറ്റ ഉത്തരമേ കാണുകയുള്ളൂ ,‘പണത്തിന് വേണ്ടി’. ശരിയാണ് പണമാണ് ഇന്നത്തെ ജീവിതത്തിലെ ഏറ്റവും പ്രധാന ഘടകം, ആ പണത്തിനായി മനുഷ്യരെല്ലാം ദിവസങ്ങളോളം , ആഴ്ചകളോളം , വര്‍ഷങ്ങളോളം കഷ്ടപ്പെട്ട് സമ്പാദിക്കുന്നു. പക്ഷേ ഈ സമ്പാദിക്കുന്ന സമ്പാദ്യം ആരൊക്കെയോ ഒരു കടലാസ്സില്‍ അച്ചടിച്ച നോട്ടുകളോ, കമ്പ്യൂട്ടറില്‍ ടൈപ്പ് ചെയുന്ന കുറച്ച അക്കങ്ങളോ മാത്രമാണ്. എങ്കില്‍ കൂടിയും ആ കറന്‍സികളില്‍ നമ്മുടെ ഓരോത്തുരുടെയും ചോരയും , വിയര്‍പ്പും ,അദ്ധ്വാനവും , ചിന്തകളും , പ്രാഗത്ഭ്യവും ആണ്. നമ്മളേ പോലുള്ള സാധാരണക്കാരാണ് ഈ കറന്‍സിക്ക് മൂല്യം കൊടുക്കുന്നത്.


പക്ഷേ ഇപ്പോഴത്തെ സമ്പ്രദായം ഈ സാധാരണക്കാര്‍ക്ക് എതിരെയാണ്, കാരണം നമ്മള്‍ ഇത്രയും കഷ്ടപ്പെട്ട് സമ്പാദിച്ചു കുറച്ച് കാശ് മിച്ചം വെയ്ക്കുന്നതില്‍ നിന്ന് കരം (ടാക്സ് എന്നാല്‍ ഇന്‍കം ടാക്സ് മാത്രമല്ല, നമ്മള്‍ വാങ്ങിക്കുന്ന ഓരോ ഉല്‍പ്പന്നങ്ങള്‍ക്കും കണ്‍സ്യൂമര്‍ ടാക്സ് ‍ഉണ്ട് എന്ന് ഓര്‍ക്കണം) സര്‍ക്കാര്‍ പിരിച്ചെടുത്ത് ട്രഷറിക്ക് കൈമാറും. ഈ കിട്ടുന്ന തുക കൊണ്ടാണ് സെന്‍ട്രല്‍ ബാങ്കില്‍ നിന്ന് വാങ്ങിച്ച ചെക്കിലെ തുക പലിശയും ചേര്‍ത്ത് പ്രാബല്യത്തില്‍ ഒരു കാശ് പോലും ഇല്ലാത്ത അക്കൌണ്ടിലേക്ക് ട്രഷറി അടയ്ക്കുന്നത്.
അതെ, നമ്മള്‍ അടയ്ക്കുന്ന കരത്തിന്റെ കൂടുതല്‍ പങ്കും സ്കൂളുകള്‍ക്കോ, ആശുപത്രികള്‍ക്കോ , പുതിയ റോഡ്‌ പണിയാനോ ഒന്നുമല്ല പിന്നെയോ സെന്‍ട്രല്‍ ബാങ്കില്‍ കടപത്രം വാങ്ങിച്ചു പകരമായ കൊടുക്കുന്ന മുതലും പലിശയും അടച്ചു തീര്‍ക്കാന്‍ വേണ്ടിയാണ്. അതെ ഈ സെന്‍ട്രല്‍ ബാങ്ക് ഇവിടെ നടത്തുന്നത് ഒരു തട്ടിപ്പാണ്. ഇനി മറ്റൊരു കാര്യം കൂടി പറയാം , അമേരിക്കയില്‍ ഫെഡറല്‍ റിസര്‍വ് രൂപീകരിക്കുന്നതിന് മുന്‍പ് അതായത് 1913 മുന്‍പ് അമേരിക്കയില്‍ പേര്‍സണല്‍ ഇന്‍കം ടാക്സ് നിലവില്‍ ഇല്ലായിരുന്നു, എന്നാല്‍ ഫെഡ് രൂപീകരിച്ച അതേ വര്‍ഷത്തില്‍ ഭരണ ഘടന മുഖേന സര്‍ക്കാര്‍ ഇന്‍കം ടാക്സും തുടങ്ങി, ഇത് തികച്ചും യാദൃശ്ചികമല്ല, ഒന്നാലോചിച്ചാല്‍ മനസ്സില്‍ ആകും, ഈ സാമ്പത്തിക സമ്പ്രദായം നിലനില്‍ക്കണം എങ്കില്‍ ഇതേ വഴി ഉള്ളൂ എന്ന് അവര്‍ മനസ്സിലാക്കിയത് കൊണ്ടാണ്.

6. കടത്തില്‍ ഓടുന്ന സാമ്പത്തിക സമ്പ്രദായത്തിന്‍റെ രഹസ്യം



ബോണ്ടുകള്‍ക്ക് സര്‍ക്കാര്‍ ഫെഡില്‍ കൊടുക്കുന്ന മുതലിനോട് ഒപ്പം പലിശ ഉണ്ടല്ലോ, അത് പോലെ തന്നെ പോലെ ബാങ്ക് ലോണ്‍ കൊടുക്കുമ്പോള്‍ ഉണ്ടാവുന്ന പണത്തിനും പലിശ ഉണ്ട്. അതായത് മാര്‍ക്കറ്റില്‍ ഉള്ള ഓരോ കറന്‍സിയുടെ പേരിലും ഏതോ വായ്പയുടെ പലിശയുണ്ട്, അതിനര്‍ത്ഥം ഈ ലോകത്തു ഇന്ന് നിലവിലുള്ള എല്ലാ കറന്‍സിക്കും (ഡോളര്‍‍, യൂറോ, രൂപ, യുവാന്‍...) അതായത് ഫിയറ്റ് കറന്‍സിക്കും പലിശയുണ്ട് എന്ന് സാരം .
ഇനി ഞാന്‍ മറ്റൊരു ഒരു പ്രധാനപ്പെട്ട ചോദ്യം ചോദിച്ചോട്ടെ? ഒറ്റയൊരു $1 നോട്ട് മാത്രമേ ഈ ഭൂമിയില്‍ നിലവില്‍ ഉള്ളു എന്ന് സങ്കല്‍പ്പിക്കുക, എന്നിട്ട് താങ്കള്‍ ആ $1 നോട്ട് വാങ്ങിച്ചിട്ട്‌ പലിശയായി $1 അടയ്ക്കാം എന്ന സമ്മതിക്കുന്നു, പക്ഷേ ആകെ ഈ ഒരു ഒറ്റ $1 നോട്ട് മാത്രമേ ഈ ലോകത്ത് നിലവില്‍ ഉള്ളെങ്കില്‍ , പലിശയായി അടയ്ക്കാനുള്ള $1 എങ്ങനെ അടയ്ക്കും? അതിനൊരു ഉത്തരമേ ഉള്ളൂ , വീണ്ടും പോയി $1 വാങ്ങിക്കുക എന്ന്, പക്ഷേ ഇപ്പോള്‍ നിലവില്‍ $2ഉം പലിശയും ചേര്‍ത്ത് അടക്കേണ്ടത് തുക $4 ആയി. ഇനി ഈ $2ന് എവിടെ പോകും? ഇതാണ് ഇവിടെ നടന്നു കൊണ്ടിരിക്കുന്ന യാഥാര്‍ത്ഥ്യം , എത്രത്തോളം കറന്‍സി നിലവില്‍ ഉണ്ടോ ആ ഓരോ കറന്‍സിക്കും കട ബാധ്യതയായും ഒരു കറന്‍സി കാണും, പക്ഷേ എത്ര കറന്‍സി കൊണ്ട് അടച്ചാലും തീരാത്ത അത്ര കടം ഇന്ന് ഈ ലോകത്തില്‍ പ്രാബല്യത്തിലുണ്ട്, ഒരു മാര്‍ക്കറ്റില്‍ എപ്പോഴും കടം അടച്ചുതീര്‍ക്കാന്‍ കഴിയാത്തത്ര കറന്‍സികള്‍ മാത്രമേ പ്രാബല്യത്തില്‍ നില നില്‍ക്കുകയുള്ളൂ അല്ലെങ്കില്‍ അവര്‍ നിര്‍മ്മിക്കുക ഉള്ളൂ, എങ്കില്‍ മാത്രമേ ഈ സാമ്പത്തിക സമ്പ്രദായം നിലനില്‍ക്കൂ .
ചുരുക്കത്തില്‍ പറഞ്ഞാല്‍, കടം=പണം. ഇന്ന് കടമാണ് പണം.
ഇതാണ്, ഇന്നത്തെ സാമ്പത്തിക സമ്പ്രദായം, ഈ കട ബാധ്യത ഒരിക്കലും അടച്ചു തീരില്ല, കാരണം നമ്മള്‍ ഓരോ മണിക്കൂറും, ഓരോ ദിവസവും, ഓരോ മാസവും അടയ്ക്കുന്ന ഓരോ തുകയിലും പലിശയുണ്ട് , അതായത് ഇന്ന് നിലവിലുള്ള ഓരോ നോട്ടിനും പലിശയുണ്ട്, ആ പലിശ താങ്കളുടെ അല്ലായിരിക്കാം പക്ഷേ തീര്‍ച്ചയായും മറ്റൊരാളോടെ ആയിരിക്കും എന്ന് മാത്രം.


ഇനി ഇപ്പോള്‍ നമ്മള്‍ പണം വാങ്ങാതെ ഇരുന്നാല്‍, ഇപ്പോള്‍ നിലവില്‍ ഉള്ള കറന്‍സികള്‍ക്കുള്ള പലിശ അടച്ചു തീര്‍ക്കാനായി ഉള്ള പുതിയ കറന്‍സികള്‍ ഉണ്ടാവുകയില്ല, അപ്പോള്‍ നമുക്ക് മറ്റ് വഴിയോന്നുമില്ലാതെ വീണ്ടും പോയി വായ്പ ചോദിക്കേണ്ട വരും. അതെ, ഈ പ്രവര്‍ത്തനം ഒരിക്കലെങ്കിലും നിന്ന് പോകുകയില്ല, നമുക്ക് പുതിയ കറന്‍സി വാങ്ങിക്കാതെ വേറെ വഴിയൊന്നുമില്ല, അതാണ് സ്ഥിതി.
ഇനി മറ്റൊരു കാര്യം കൂടി ഉണ്ട്, ഇപ്പോള്‍ നിങ്ങള്‍ വായ്പയായി എടുത്ത തുക മുതലും പലിശയും ചേര്‍ത്ത് തിരിച്ചടയ്ക്കുമ്പോള്‍, ആ കടം ഇല്ലാതാകും, പക്ഷേ കടം ഇല്ലാതാവുമ്പോള്‍‍ ആ കറന്‍സിയും ഇല്ലാതാകും, കാരണം കടവും കറന്‍സിയും ഒന്നിച്ച് ഉണ്ടാകൂ ഒന്നിച്ച് നശിക്കുകയും ഉള്ളൂ. അങ്ങനെ ആകുമ്പോള്‍ ഈ ലോകത്തുള്ള എല്ലാ വായ്പയ്ക്കും നമ്മുടെ മുതല്‍ മാത്രമേ അടയ്ക്കുന്നു ഉള്ളെങ്കില്‍ നമ്മുടെ സാമ്പത്തിക സമ്പ്രദായം തന്നെ ആ നിമിഷം തകര്‍ന്ന് വീഴും. അതുകൊണ്ട് നമ്മള്‍ കൂടുതല്‍ കൂടുതല്‍ കടത്തിലേക്ക് പോയില്ലെങ്കില്‍ ഈ സമ്പ്രദായത്തില്‍ നില നില്‍ക്കില്ല, അതിനാണ് ഈ സാമ്പത്തിക വിദഗ്ദ്ധര്‍ നിരന്തരം പരിശ്രമിച്ചുകൊണ്ടിരിക്കുന്നത്. ‍

ഉപസംഹാരം :-

ഇന്നത്തെ സാമ്പത്തിക സമ്പ്രദായത്തിന്‍റെ അറിയപ്പെടാത്ത മറ്റൊരു മുഖം വെളിച്ചത്തിലേക്ക് കൊണ്ടുവരാനാണ് ഈ ലേഖനത്തിലൂടെ ഞാന്‍ ശ്രമിച്ചത്, അത് ലക്ഷ്യത്തില്‍‍‍ എത്തിയോ എന്ന് നിങ്ങളാണ് പറയേണ്ടത്. നമുക്കെല്ലാം ഉള്ള ഒരു പൊതു സ്വഭാവമുണ്ട്, ആവശ്യകത വേണ്ട വിഷയങ്ങളെ കുറിച്ച് ഉള്ള അജ്ഞത, ഇനി എപ്പോഴെങ്കിലും മനസ്സിലാക്കാനുള്ള ഒരു അവസരം കിട്ടുമ്പോളോ, വേണ്ട പ്രാധാന്യം കൊടുക്കുകയുമില്ല. ഇങ്ങനെ ഒന്നില്‍ പെടുന്ന ഒരു വിഷയം തന്നെയാണ് ഈ പണവും, പണം, അതിന്‍റെ സമ്പ്രദായവും.


ശക്തമായ വേരുകള്‍ ഊന്നിയ ഒരു സമ്പ്രദായമാണ് ഇന്നത്തെ ഈ സാമ്പത്തിക സമ്പ്രദായം, ഞാനോ താങ്കളോ വിചാരിച്ചാല്‍ ലോകത്തിന്‍റെ മണ്ണുകളില്‍ എല്ലാം ഊന്നിയ ഈ ശക്തമായ വേരുകള്‍ പിരുതെടുക്കാന്‍ ആവുകയില്ലായ്യിരിക്കും.
കൂടാതെ ഈ സമ്പ്രദായത്തിന് മറ്റൊരു ബദല്‍ സമ്പ്രദായമോ, ഈ പ്രശ്നങ്ങള്‍ക്കുള്ള പോംവഴികളോ ഒന്നും എനിക്ക് നിങ്ങളുമായി പങ്കുവയ്ക്കാനില്ല, പകരം ഞാന്‍ നിങ്ങളുമായി പങ്ക് വെയ്ക്കുന്നത് എന്നിലുണ്ടായ അതെ തിരിച്ചറിവ് മാത്രമാകുന്നു, എന്നാല്‍ നിങ്ങളില്‍ അത് ഒരു വെളിച്ചം ഉണ്ടാക്കട്ടെ, മാറ്റത്തിനായി ഉള്ള തിരച്ചലിലേക്ക് വീശുന്ന വെളിച്ചം.
എങ്കില്‍ കൂടിയും കുറച്ച് കാര്യങ്ങളെ കുറിച്ച് എനിക്ക് നിങ്ങളോട് പറയേണ്ടതുണ്ട്, നമ്മള്‍ മനസ്സ് വെച്ചാല്‍ ചെയ്യാന്‍ സാധിക്കുന്നത് മാത്രം . അതില്‍ ഏറ്റവും പ്രധാനമായ ഒന്ന്, പണം അത്യാവശ്യങ്ങള്‍ക്ക് അല്ലാതെ അനാവശ്യങ്ങള്‍ക്ക് ചെലവാക്കാതിരിക്കാന്‍ ശ്രമിക്കുക. ഈ വര്‍ത്തമാന കാലത്ത് നമ്മുടെ സമ്പാദ്യം കൂടാതെ നേടുന്ന എത്ര അളവില്‍ ഉള്ള പണമായാലും, സമ്പത്തായാലും അത് നമ്മുടെ ഭാവിയില്‍ ബാധ്യതകളാണ്, അവ നമ്മെ അറിഞ്ഞുകൊണ്ടോ അറിയാതെയോ കുറേ മുതലാളി സമൂഹത്തിന്‍റെ അടിമപ്പണി ചെയ്യുന്നതിലെ അവസാനിക്കുക ഉള്ളൂ.
രണ്ട്, നമ്മള്‍ ദിനവും ഉപയോഗിക്കുന്ന പണത്തെ കുറിച്ച് പ്രധാനമായും മനസ്സിലാക്കേണ്ട ഒരു വസ്തുതയുണ്ട്. പണം എന്നതും അരി, പഞ്ചസാര എന്നൊക്കെ പറയും പോലെ ഒരു ഉല്‍പന്നമായി കണക്കാക്കിയാല്‍ മതി. ഓരോരോ വാണിജ്യ മാറ്റത്തിന് അനുസരിച്ച് അരിക്കും പച്ചക്കറിക്കും വില കൂടുകയും കുറയുകയും ചെയ്യും പോലെ കുറച്ച് പേരുടെ നേട്ടത്തിനായി പണത്തിന്‍റെ മൂല്യവും കൂടുകയും കുറയുകയും ചെയ്യും. ഇനി അരി ചോറാക്കി കഴിക്കുമ്പോളും, അധികം വരുന്ന ചോറു കളയുന്നതിന് വീട്ടുകാരോടോ സുഹൃത്തിനോടോ താങ്കള്‍ വഴക്ക് പറയുമെങ്കില്‍‍, ആഹാരത്തിന്റെ യഥാര്‍ത്ഥ വില അറിയാവുന്നത് കൊണ്ടാണ് അങ്ങനെ ചെയ്യുന്നത്, ഒരു വായ് ചോറിന് വേണ്ടി നില വിളിക്കുന്ന അനേക പേരുണ്ട് എന്ന് തിരിച്ചറിവ് ഉള്ളതു കൊണ്ടാണ്, പണത്തിന്‍റെ കാര്യത്തിലും. അങ്ങനെ തന്നെ ചെയ്യുക, കറന്‍സി ഒരു ഉല്‍പന്നം ആണെന്ന തിരിച്ചറിവ് എപ്പോഴും മനസ്സില്‍ സൂക്ഷിക്കുക. മൂന്ന് , പണം സമ്പാദിക്കണം എന്ന് ആഗ്രഹിക്കുന്നത് ഒരു തെറ്റല്ല , പക്ഷേ പണി എടുത്ത് നല്ല പോലെ അദ്ധ്വാനിച്ച് മാത്രം സമ്പാദിക്കുക, മറിച്ച് വായ്പ തുകയില്‍ നിന്ന് വീടിനോ, വാഹനത്തിനോ വേണ്ടി ചെലവാക്കി, അവസാനം അത് അടച്ചുതീര്‍ക്കാന്‍ കഷ്ടപ്പെട്ട് ജോലി ചെയ്തു പണത്തിന് അടിമയായി ജീവിക്കുന്നത് മാത്രം ഒഴിവാക്കുക.
“കൂടുതല്‍ കാശ് കൊടുത്ത് പഠിച്ചാല്‍ മാത്രമേ കൂടുതല്‍ പണമുള്ള ജോലി കിട്ടൂ” “കൂടുതല്‍ പണം മുടക്കി കച്ചവടം ചെയ്താലേ കൂടുതല്‍ ലാഭം കിട്ടൂ” “ഈ ജീവിത കാലം മുഴുവന്‍ സമ്പാദിച്ചാലും ഈ ചെറിയ കള്ളത്തരം ചെയ്തു കിട്ടുന്ന പണത്തിന്‍റെ അത്രയും കിട്ടുമോ?” “മണ്ണില്‍ കൃഷി ചെയ്യുന്നതിനേക്കാള്‍ പണം കിട്ടുന്നത് ടൈയും കെട്ടി കസേരയില്‍ ഇരുന്നു ജോലി ചെയ്യുന്നതിന്നാണ്” ‍ “എത്ര കാശ് മുടക്കിയാലും വേണ്ടൂല്ല എനിക്ക് സാധനം ഇന്ന് തന്നെ കിട്ടണം” “അത് പിന്നെ അങ്ങനെ അല്ലേ! കാശ് കൊടുത്താല്‍ കിട്ടാത്ത സാധനം ഉണ്ടോ ഈ ലോകത്ത്”
ഇങ്ങനെ പണത്തിന്റെ പുറകെ പോകാന്‍ നിറയേ പ്രേരണകള്‍ കൊണ്ട് ഫലപുഷ്‌ടിതമാണ് നമ്മുടെ സമൂഹത്തിലെ ജീവിതം. സത്യത്തില്‍ പണത്തിനോടുള്ള അത്യാര്‍ത്തിയാണ് തന്നെയല്ലേ മനുഷ്യനെ മനുഷ്യന്‍ അല്ലാതാക്കി തീര്‍ക്കുന്നത്? നമ്മുടെ മനസ്സുകളില്‍ എല്ലാം ഈ ദുഷിച്ച സാമ്പത്തിക സമ്പ്രദായം നിലനിര്‍ത്താനുള്ള വിത്തുകള്‍ക്കുള്ള പ്രേരണകളും ഇത് തന്നെയല്ലേ ? അതിനാല്‍ തന്നെയല്ലേ ഈ സമ്പ്രദായത്തിന്‍റെ നിയന്ത്രണക്കാര്‍ എപ്പോഴും വിജയിക്കുന്നതും ? ഓടിക്കുക, എക്കാലവും പണത്തിന്റെ പുറകേ സാധാരണക്കാരെ ഓടിപ്പിക്കുക, അവര്‍ അത് കണ്ടിരുന്നു മതിമറന്ന് ആസ്വദിക്കട്ടെ, അല്ലേ ?
അവസാനമായി ഈ കാര്യം കൂടി ഓര്‍ക്കുക
“ ഇപ്പോള്‍ നിങ്ങളുടെ കയ്യില്‍ ദൈനംദിന കുടുംബ ചെലവും കഴിഞ്ഞ് കുറച്ച് പണം മിച്ചം വെയ്ക്കാന്‍ കഴിയുന്നുവെങ്കില്‍‍, അത് നിങ്ങള്‍ക്ക് മറ്റുള്ളവരേക്കാള്‍ കഴിവോ, അധ്വാനമോ, ബുദ്ധിയോ കൂടുതല്‍ ലഭിച്ചതിനാല്‍ അല്ല, പിന്നെയോ ഈ സമ്പ്രദായത്തിന്‍റെ ഈ ഘട്ടത്തില്‍ താങ്കള്‍ക്ക് പകരം മറ്റൊരാള്‍ ലോകത്തെവിടയോ താങ്കള്‍ക്ക് വേണ്ടി ബലിയാട് ആയി തീര്‍ന്നതിനാല്‍ മാത്രമാണ് ആണ്. ”

--ശുഭം!--

ഈ ലേഖനം വായിക്കാനായും, മറ്റുള്ളവരുമായി പങ്കുവയ്ക്കാനും താങ്കള്‍ ചിലവഴിച്ച വിലപ്പെട്ട സമയത്തിന് നന്ദി....

തയാറാക്കിയത്, സിവിന്‍ എം സ്റ്റീഫന്‍

References :
  1. Oxfam says wealth of richest 1% equal to other 99%
  2. Handbook of Statistics on Indian Economy 2016 released by RBI
  3. Money Market Operations as on June 13, 2016 -RBI
  4. Modern Money Mechanics PDF
  5. Currency Matters FAQ’s RBI
  6. Bank of England Michael McLeay Quarterly Bulletin 2013 Q1, PDF
  7. Fractional-reserve banking: Wikipedia
  8. Government Security bills FAQ’s RBI
  9. Monetary policy of India-: Wikipedia
  10. Concept of Money Supply and its Measurement
  11. Economy of the United States : Wikipedia
  12. India’s staggering wealth gap in five charts
  13. Money Creation : Wikipedia
  14. Money supply : Wikipedia
  15. Money Multiplier in India
  16. WHAT IS SLR? What is CRR? What is difference between CRR and SLR?
  17. Indian Economy by K.N Prasad
  18. Open market operation; Wikipedia
  19. Macroeconomics: Government - Expenditures, Taxes and Debt
  20. 97% Owned - Economic Truth documentary - Queuepolitely cut
  21. Key facts about Treasury Bills in India
  22. Most of money in the UK is created by banks when they make loans.
  23. What happens if money vanishes if not spent?
  24. Global Wealth Inequality - What you never knew you never knew
  25. International Monetary System - New Economic Slavery
  26. Malayalam News about the Qatar government plans to sell Bonds

Popular posts from this blog

Neelakasham Pachakadal Chuvanna Bhoomi (NPCB,Malayalam,2013) Review by The-StarSMS

****** Neelakasham   Pachakadal  Chuvanna   Bhoomi  ( NPCB ) ****** Life is something that is said to be a Journey A Journey that travel to a destination that is unknown , A journey that encounters with our feelings, A journey for searching of answe rs for the questions that will quench our inner soul's thirst .. These words comes from my mind after seeing this film,but overall feeling that i get after watching this is beyond this.  NPCB is a journey of two voyages Kasi(Dulquer) & Suni (Sunny Wayne) in legend motorcycle ROYAL EN-FIELD "Made like a gun, goes like a bullet" via fun,adventures,fear,passion and Love . Film take us to explore seven states starting from Kerala,Karnataka,Andhra Pradesh/ Telungana , Orissa ,West Bengal,Sikkim and ends in Nagaland . Kasi inspired from a book about a famous bike journey ''Long Way Down''. Long Way Down by Ewan McGregor & Charley Boorman Kasi starts journey to find answers for some ques...

പരസ്യമായ രഹസ്യങ്ങള്‍ : പണം എങ്ങനെ ഉണ്ടാകുന്നു, എവിടേക്ക് പോകുന്നു ?

സാമ്പത്തിക സമ്പ്രദായത്തിലെ പരസ്യമായ രഹസ്യങ്ങള്‍-  ഭാഗം ഒന്ന് : പണം എങ്ങനെ ഉണ്ടാകുന്നു, എവിടേക്ക് പോകുന്നു ? ഈ ലോകത്തുള്ള മുഴുവന്‍ സമ്പത്തിന്‍റെ വില എത്ര മാത്രം ഉണ്ടാകും? വ്യക്തമായ ഒരു സഖ്യ ലഭ്യമല്ല , എങ്കിലും ഈ അടുത്ത് നടന്ന ഒരു പഠന റിപ്പോര്‍ട്ടില്‍ പറയുന്നതനുസരിച്ച് ആകെ മൊത്തം $1.2 quadrillion ഡോളര്‍ അതായത് $ 1,200,000,000,000,000 തുകയാണ് ഈ ലോകത്തിലുള്ള മുഴുവന്‍ സമ്പത്തിന്‍റെയും വില . ഇനി മറ്റൊരു കണക്ക് പറയാം, ഈ 2016 ജനുവരിയില്‍ Oxfam.org എടുത്ത കണക്കെടുപ്പില്‍ കണ്ടെത്തിയ വിവരങ്ങള്‍ പ്രകാരം, ലോക സമ്പന്നരില്‍ തന്നെ ഏറ്റവും അതിസമ്പനരായ 1% മനുഷ്യരുടെ കയ്യിലാണ് ഈ ലോകത്തെ 99% പേരുടെ സമ്പത്തും ഉള്ളത് എന്നാണ് . അതില്‍ തന്നെ മറ്റൊരു കാര്യം കൂടി പറയുന്നുണ്ട്, ഈ ലോകത്തെ ഏറ്റവും അതിസമ്പനരായ 62 പേരുടെ പക്കല്‍ ഉള്ള സമ്പാദ്യം 3.5 Billion അതായത് 3,500,000,000 മനുഷ്യരുടെ സമ്പത്തിനു തുല്യം !. ഇതാണ് ഈ ലോകത്തിലെ യാഥാര്‍ത്ഥ്യം, ഈ ലോകത്തിലുള്ള വളരെ കുറച്ചു മനുഷ്യരുടെ കൈവശമാണ് ഈ ലോകത്തിലെ മുക്കാല്‍ സമ്പത്തിന്‍റെയും നിയന്ത്രണം മുഴുവന്‍‍, ഈ സമ്പാദ്യത്തിന്‍റെ ഏറിയ പ...

Real Beauty : എന്താണ് സൗന്ദര്യം ?

  എന്താണ് സൗന്ദര്യം ? എന്താണ് സൗന്ദര്യം ? എന്നെ സംബന്ധിച്ച് സൗന്ദര്യം എന്നത് വലിയ ഒരു സംഭവം ആണ് . ഞാന്‍ സ്കൂളില്‍ പഠിക്കുന്ന സമയത്ത് എന്നും കണ്ണാടിയുടെ മുന്‍പില്‍ നിന്ന് എന്‍റെ മുഘകുരു നോക്കി വിഷമിച്ച് നില്‍ക്കുമായിരിന്നു. ഒരാള്‍ മറ്റൊരാളെ നോക്കുന്നത് ആദ്യം മുഘത്തോട്ട് അല്ലേ ? എന്‍റെ ഈ വൃത്തിക്കെട്ട മുഘത്ത്‌ ആരെങ്കില്ലും നോക്കുമോ ? . ഇതായിരുന്നു എന്‍റെ ചിന്ത. എന്നാല്‍ ഒരു ദിവസം ഞാന്‍ ബസ്‌ സ്റ്റോപ്പില്‍ കാത്ത് നിന്നപ്പോള്‍ ഒരു കാഴ്ച്ച കണ്ടു , മൂന്ന്‍ സ്ത്രീകള്‍ തമ്മില്‍ സംസാരിക്കുന്നു , അതില്‍ നടുക്ക് നില്‍ക്കുന്ന ആന്റിയുടെ മുഖത്ത് വികൃതം ആയ കുറേ പാടുകള്‍ പക്ഷേ അതൊന്നും ആന്റിയെ ബാധിക്കുന്നില്ല , അവര്‍ വളരെ സന്തോഷത്തോടെ സംസാരിക്കുന്നു , മറ്റുള്ളവരും സന്തോഷത്തോടെ സംസാരിക്കുന്നു .ഈ കാഴ്ച് എന്നില്‍ എന്തൊക്കെയോ മാറ്റങ്ങള്‍ കൊണ്ടുവന്നു . മുഘകുരു വരുന്നതോര്‍ത്ത്‌ ഞാന്‍ പിന്നെ വിഷമിചിട്ടില്ലാ , അതിനെ അതിന്റെ പാട്ടിന് വിട്ടു , ഞാന്‍ പിന്നെ എന്‍റെ മുഘത്തെ ഇഷ്ടപെടാന്‍ തുടങ്ങി , ഞാന്‍ എന്നിലേ സൗന്ദര്യത്തിനെ കാണാന്‍ തുടങ്ങി. അത്ഭുതം എന്ന് പറയട്ടെ അതിന് ശേഷം മുഘകുരു...