ഞാനും ചിന്തയും
ഇത് ഇവിടെ ഒന്നും തീരില്ല, ഇത് തുടര്‍ന്ന് കൊണ്ടേ ഇരിക്കും,
മുന്‍പോട്ടു പോകണം, പോയേ പറ്റൂ,
അതാണ് ശരി , അല്ലെങ്കില്‍ അത് മാത്രമാണ് ശരി......
ഇതാണ് ഞാന്‍ , ഞാന്‍ ഇന്ന് കാണുന്നത് ഒന്ന്, നാളെ മറ്റൊന്ന് ,
അത് കഴിഞ്ഞാല്‍ വീണ്ടും ഒന്ന്, ഇത് ഇങ്ങനെ തുടരും....!!
കാഴ്ചകള്‍ നമ്മെ മാറ്റങ്ങളിലേക്ക് നയിക്കും.
“മാറ്റങ്ങളുടെ മാറ്റങ്ങള്‍ ആണ് ഈ ലോകം’’,
അതില്‍ ഒരു മാറ്റത്തിനും നിന്ന് കൊടുക്കാതെ നിശ്ചലമായി
എന്തിനോ വേണ്ടി നിലകൊള്ളുന്നവര്‍ ആണ് നമ്മള്‍ ,അതെ
‘മനുഷ്യര്‍!’ എന്ന് വിളിക്കപ്പെടുന്ന വർഗം .
“നാം എല്ലാവരും മനുഷ്യര്‍”
രണ്ടു കാലുകുത്താന്‍ ഉള്ള മണ്ണ് മാത്രം മതി ഒരു മനുഷ്യന്‍റെ
നിലനില്‍പ്പിന്, പക്ഷെ അതിനും ഉപരി എന്തെങ്കിലും അവന്‍
നേടാന്‍ തുനിയും, അപ്പോള്‍ അവന്‍ ഒന്ന്‍ മറക്കും , തന്‍റെ
സ്വന്തം കാലിന്‍ അടിയില്‍ ‘ഉള്ളത്’ ഒലിച്ചു പോകുന്നത്
തടയാൻ.അവൻ അന്നും ഇന്നും ഒരേ പോലെ
പ്രവർത്തിക്കുന്നു ആർക്കോ വേണ്ടി.
സ്വയം ഒരു മാറ്റത്തിന് നില്‍ക്കാതെ , ചുറ്റും ഉള്ള മാറ്റത്തെ
കൊഞ്ഞണം കുത്തി കാട്ടുന്ന നമ്മള്‍ ഒരു വിശിഷ്ട ജന്‍മങ്ങള്‍ തന്നെ!.
“To live a pure unselfish life, one must countnothing as one's own in the midst of abundance.”-LORD GAUTHAMA BUDDHA
എത്ര, എത്ര വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും, പല പലതവണ കണ്ടിട്ടും ,
ആവര്‍ത്തിച്ച് ആവര്‍ത്തിച്ചു കേട്ടിട്ടും നമ്മള്‍ ആര്‍ക്കും നിന്ന്
കൊടുക്കില്ല. നമ്മള്‍ പറയും
“ഇതു ഇങ്ങനെ ഒക്കെയേ പറ്റൂ....”
അങ്ങനെ പറഞ്ഞ് നമുക്ക് മാറി നില്‍ക്കാം.
അതേ നമുക്ക് പറ്റൂ, അല്ലെങ്കില്‍ അതേ നമുക്ക് അറിയൂ.
ഇതിന് ഒക്കെ കാരണം മറ്റൊന്നുമല്ല ,നമ്മള്‍ തന്നെ ആണ്.
നാം നമ്മുടെ ഉള്ളില്‍ തന്നെ ഒരു ലോകം ഉണ്ടാക്കുന്നു,
‘സ്വാര്‍ഥത’ കൊണ്ട് ഒരു ലോകം.
“If you could leave your selfishness, you would see how
you've been torturing your soul.”
From Poems of RUMI
‘സ്വാര്‍ഥത’ ആണ് മനുഷ്യനെ മനുഷ്യന്‍ അല്ലാതെ ആക്കുന്നത്.
‘സ്വാര്‍ഥത’ എന്ന നോക്ക് കണ്ണാടി കൊണ്ട് നമ്മള്‍ മറ്റുള്ളവരെ
വീക്ഷിക്കുന്നു.
ദേഷ്യം, അഹങ്കാരം, അസൂയ, കുശുമ്പ്, വിദ്വേഷം, പക, വെറുപ്പ്,
അറപ്പ്, ദുരഭിമാനം ഇങ്ങനെ ഉള്ള എല്ലാ ദുഷ്ചിന്തകള്‍ക്കും
അടിസ്ഥാനം ഈ ‘സ്വാര്‍ഥത’ തന്നെ .
“ എല്ലാവരും കേട്ട് ഗ്രഹിച്ച് കൊള്‍വിന്‍ . പുറത്ത് നിന്ന് മനുഷ്യന്‍റെ അകത്ത് ചെല്ലുന്ന യാതൊന്നിനും അവനെ അശുദ്ധമാക്കുവാന്‍ കഴികയില്ല ; അവനില്‍ നിന്ന് പുറപ്പെടുന്നതത്രേ മനുഷ്യനെ അശുദ്ധം ആക്കുന്നത്. കേള്‍ക്കുവാന്‍ ചെവി ഉള്ളവന്‍ കേള്‍ക്കട്ടേ! ’’
മര്‍ക്കൊസ്.7.15, ബൈബിള്‍.
മനുഷ്യന്‍ നില നില്‍ക്കുമ്പോള്‍ അല്ലേ മനുഷ്യത്വം നില നില്‍ക്കൂ?.
മനുഷ്യത്വം മനുഷ്യനില്‍ നിന്ന് അല്ലാതെ മൃഗങ്ങളില്‍ നിന്നല്ല.
ഈ മഹാനായ മനുഷ്യന്‍റെ വാക്കുകള്‍ കേള്‍ക്കു
“ We cannot despair of humanity, since we
ourselves are human beings.“
- Albert Einstein
- Albert Einstein
സ്വാര്‍ഥതയുടെ അരികില്‍ നിന്ന് രക്ഷപെടുമ്പോള്‍
ഞാന്‍, ‘ഞാന്‍’ അല്ലാതാവും,
‘ഞാന്‍’ നമ്മള്‍ ആകും,
‘നമ്മള്‍’ സമൂഹം ആകും,
‘സമൂഹം’ ഒരു രാഷ്ട്രം ആകും,
ഒരു മികച്ച “ ജനാധിപത്യ’’ രാഷ്ട്രം…………………