'പ്രേമം' എങ്ങനെ വന്‍ വിജയം ആയി - അല്‍ഫോണ്‍സ് പുത്രന്‍ നടന്ന വഴികളിലൂടെ : ഒരു വിശകലനം പ്രേമം ,പ്രേമം ,പ്രേമം … .. ഓ ! ഇതിപ്പോള്‍ കേള്‍ക്കാന്‍ തുടങ്ങിയിട്ട് കുറേ കാലം ആയല്ലോ ,ഒന്ന് നിര്‍ത്തി കൂടെ ? അല്ലെങ്കിലും ഇതിനുമാത്രം എന്ത് കാര്യം ഉണ്ടായിട്ടാ നിങ്ങള്‍ ഈ പറയുന്നത്? വെറും ഒരു പൈങ്കിളി പ്രേമകഥയല്ലാതെ ഈ സിനിമയില്‍ എന്തുണ്ട് ? അതില്‍ ഒരു സൂപ്പര്‍ താരം ഉണ്ടോ ?, ഒരു കലാമൂല്യവും ഉണ്ടോ ? പിന്നെ ഉണ്ട് , വഴി തെറ്റിക്കുന്ന കുറേ സന്ദേശങ്ങള്‍, എന്നിട്ടും എന്താ ?ജനങ്ങള്‍ ഇതിനെ ഏറ്റെടുത്തു ആഘോഷിച്ചു ,എന്തിന് ? എത്രമാത്രം പണം വാരി ,എങ്ങനെ ? ഒരു സാധാരണ ഫേസ്ബുക്ക് യൂസര്‍ തൊട്ട് , പിന്നണിഗായകന്‍ ജി. വേണുഗോപാലില്‍ വരെ എത്തിച്ചേര്‍ന്ന ഒരു ചര്‍ച്ചാവിഷയം ആണ് ഇത്, കൂടാതെ ഇപ്പോള്‍ ഏതൊരു മലയാളി പ്രേക്ഷകനും ഒരു പ്രാവശ്യമെങ്കിലും സ്വയം ചോദിച്ച ചോദ്യങ്ങള്‍ . ഇങ്ങനെ എത്ര ചോദ്യങ്ങള്‍ ഈ സിനിമയെക്കുറിച്ച് പുറത്ത് വന്നു, വന്നുകൊണ്ട് ഇരിക്കുന്നു , ഇനിയും വരാന്‍ ഇരിക്കുന്നു .അതുപോലെ തന്നെ എത്ര മറുപടികള്‍ പല ഭാഗത്ത് നിന്ന്‍ വന്നു കഴിഞ്ഞു ,വന്നുകൊണ്ടിരിക്കുന...