Skip to main content

Posts

Showing posts from August, 2015

MAM-Malyalam Twisted Suspence Science Fiction Short story-മലയാള ചെറുകഥ

മംഗളയാന്‍ അകാശഗമി മിഷന്‍ (MAM) ‘ Travel time duration 2 Hr. 1 Mt. 44 Seconds , remaining 44 minutes 16 seconds ’ ഞാന്‍ ഈ സഞ്ചാരം തുടങ്ങിയിട്ട് രണ്ട് മണിക്കൂറുകളായി , ചെന്ന് ചേരാനുള്ള ഒരു ലക്ഷ്യ സ്ഥാനമില്ല , എന്നിട്ടും ഈ Capsule ചൊവ്വ അന്തരീക്ഷത്തിലൂടെ മുന്‍പോട്ടു പോയി കൊണ്ടിരുന്നു, അല്ല, യാഥാര്‍ത്ഥ്യത്തില്‍ ഞാന്‍ ചുറ്റുകയാണ് , അതോ ചുറ്റിക്കുകയാണോ, ഏതായാലും ഈ നീച ‘ ഗ്രഹത്തിന് ’ ചുറ്റും തന്നെയാണ്. ഈ ‘ മംഗള ഗ്രഹം ’ ആണ് ഇതിനെല്ലാം കാരണം,   എന്ത് മംഗളമാണ് ഇതുവരെ ഇവനില്‍ നിന്ന് നമുക്ക് ലഭിച്ചത്?   ഇവനെ കുറിച്ചുള്ള   പഠനത്തിനായി സ്വന്തം ഭൂമി പോലും ഉപേക്ഷിച്ച് വര്‍ഷങ്ങളായി ബഹിരാകാശ നിലയത്തില്‍( Space Station ) ഞങ്ങള്‍ ചെലവഴിക്കുന്നു . എന്നിട്ട് എന്തെങ്കിലും പഠിക്കാന്‍ കഴിഞ്ഞോ?. സത്യത്തില്‍ ആ മണ്ണില്‍   ഇതുവരെ ഒരു മനുഷ്യന്‍റെയും   കാല്‍പാടുകള്‍ പതിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല, ? അതിനു വേണ്ടിയുള്ള NASA-യുടെ അനേകം മിഷനുകള്‍   തുടര്‍ച്ചയായി പരാജയപ്പെട്ടു , ISRO -യുടെ ആദ്യ മിഷനും പരാജയപ്പെട്ടു.   ഇതെല്ലാം എന്തുകൊണ്ട് സംഭവിക്കുന്നു ? പക്ഷേ,   ഒരു കാര്യമുണ്ട് ,ഏത് മനുഷ്യനാണ് തവിട്ടും ച