സാമ്പത്തിക സമ്പ്രദായത്തിലെ പരസ്യമായ രഹസ്യങ്ങള്‍- ഭാഗം ഒന്ന് : പണം എങ്ങനെ ഉണ്ടാകുന്നു, എവിടേക്ക് പോകുന്നു ? ഈ ലോകത്തുള്ള മുഴുവന്‍ സമ്പത്തിന്‍റെ വില എത്ര മാത്രം ഉണ്ടാകും? വ്യക്തമായ ഒരു സഖ്യ ലഭ്യമല്ല , എങ്കിലും ഈ അടുത്ത് നടന്ന ഒരു പഠന റിപ്പോര്‍ട്ടില്‍ പറയുന്നതനുസരിച്ച് ആകെ മൊത്തം $1.2 quadrillion ഡോളര്‍ അതായത് $ 1,200,000,000,000,000 തുകയാണ് ഈ ലോകത്തിലുള്ള മുഴുവന്‍ സമ്പത്തിന്‍റെയും വില . ഇനി മറ്റൊരു കണക്ക് പറയാം, ഈ 2016 ജനുവരിയില്‍ Oxfam.org എടുത്ത കണക്കെടുപ്പില്‍ കണ്ടെത്തിയ വിവരങ്ങള്‍ പ്രകാരം, ലോക സമ്പന്നരില്‍ തന്നെ ഏറ്റവും അതിസമ്പനരായ 1% മനുഷ്യരുടെ കയ്യിലാണ് ഈ ലോകത്തെ 99% പേരുടെ സമ്പത്തും ഉള്ളത് എന്നാണ് . അതില്‍ തന്നെ മറ്റൊരു കാര്യം കൂടി പറയുന്നുണ്ട്, ഈ ലോകത്തെ ഏറ്റവും അതിസമ്പനരായ 62 പേരുടെ പക്കല്‍ ഉള്ള സമ്പാദ്യം 3.5 Billion അതായത് 3,500,000,000 മനുഷ്യരുടെ സമ്പത്തിനു തുല്യം !. ഇതാണ് ഈ ലോകത്തിലെ യാഥാര്‍ത്ഥ്യം, ഈ ലോകത്തിലുള്ള വളരെ കുറച്ചു മനുഷ്യരുടെ കൈവശമാണ് ഈ ലോകത്തിലെ മുക്കാല്‍ സമ്പത്തിന്‍റെയും നിയന്ത്രണം മുഴുവന്‍, ഈ സമ്പാദ്യത്തിന്‍റെ ഏറിയ പ...