Skip to main content

Posts

Showing posts with the label My Short stories

ഹൃദയമില്ലാത്ത കാമുകനും ,ചുവന്നചുണ്ടുള്ള കാമുകിയും-ചെറുകഥ, സിവിന്‍.എം.സ്റ്റീഫന്‍ (Malayalam Shortstory)

എല്ലാം സൃഷ്ടിയാണ്, അവന്‍റെ സൃഷ്ടി, ആ ഒരു ആത്മാവിന്റെ ഭാവന സൃഷ്ടി, ഞാന്‍ കാണുന്ന ഈ ആകാശവും, ഭൂമിയും, ഈ കടലും, ഈ മണല്‍ തരിയും, ഞാനും, ഇവളും എല്ലാം, എന്നാല്‍ ആ ചുവന്ന ചുണ്ടുകള്‍.....ആ ചുണ്ടുകളുടെ സൃഷ്ടി മാത്രമാണ് എന്നെ ഇപ്പോള്‍ അത്ഭുതപ്പെടുത്തുന്നത്, ചുവപ്പിന് ഇത്രയും ഭംഗിയുണ്ടെന്നു ഞാന്‍ അറിഞ്ഞില്ല, എന്‍റെ കണ്ണുകളിലും മനസ്സിലും ആ ചുണ്ടുകള്‍ മാത്രമാണ്, ആ മുഖം ചുണ്ടുകള്‍ കൊണ്ട് മാത്രം നിറഞ്ഞതാണ്‌ അല്ലെങ്കില്‍ ആ ചുണ്ടുകള്‍ മാത്രം ആയിരിക്കും ആ മുഖം നിറയെ എന്ന് എനിക്ക് തോന്നി പോകുന്നു. ഈ തരത്തില്‍ ആസ്വദിക്കാന്‍ കഴിയുന്നതിനായാണോ സൗന്ദര്യം എന്ന് പറയുന്നത് , എനിക്ക് അറിയില്ല . സൗന്ദര്യത്തിന്‍റെ പല അര്‍ത്ഥതലങ്ങള്‍ എനിക്ക് അനുഭവപെട്ടിട്ടുണ്ട്, എന്നാല്‍ മനുഷ്യ സൗന്ദര്യം ഞാന്‍ അറിഞ്ഞു തുടങ്ങിയത് അവളിലൂടെയാണ് , ആ മുഖം , ആ കണ്ണുകള്‍ , ആ കവിളുകള്‍, ആ ചുണ്ടുകള്‍. എത്രയോ ചുണ്ടുകള്‍ ഞാന്‍ ഇതിനിടെ കണ്ടിരിക്കുന്നു, എന്നാല്‍ ഇത് വളരെ വ്യത്യസ്ത ആയിരിക്കുന്നു ,എന്ത് വ്യത്യസ്ഥത ? അതിനൊരു കൃത്യമായ ഉത്തരം പറയാന്‍ സാധിക്കാതെ എന്നാല്‍ പൂര്‍ണമായും ഒരു വ്യത്യസ്ത ഉണ്ട് എന്ന് മാത്രം ഉറപ്പിക്കാവുന്ന ഒരു...

MAM-Malyalam Twisted Suspence Science Fiction Short story-മലയാള ചെറുകഥ

മംഗളയാന്‍ അകാശഗമി മിഷന്‍ (MAM) ‘ Travel time duration 2 Hr. 1 Mt. 44 Seconds , remaining 44 minutes 16 seconds ’ ഞാന്‍ ഈ സഞ്ചാരം തുടങ്ങിയിട്ട് രണ്ട് മണിക്കൂറുകളായി , ചെന്ന് ചേരാനുള്ള ഒരു ലക്ഷ്യ സ്ഥാനമില്ല , എന്നിട്ടും ഈ Capsule ചൊവ്വ അന്തരീക്ഷത്തിലൂടെ മുന്‍പോട്ടു പോയി കൊണ്ടിരുന്നു, അല്ല, യാഥാര്‍ത്ഥ്യത്തില്‍ ഞാന്‍ ചുറ്റുകയാണ് , അതോ ചുറ്റിക്കുകയാണോ, ഏതായാലും ഈ നീച ‘ ഗ്രഹത്തിന് ’ ചുറ്റും തന്നെയാണ്. ഈ ‘ മംഗള ഗ്രഹം ’ ആണ് ഇതിനെല്ലാം കാരണം,   എന്ത് മംഗളമാണ് ഇതുവരെ ഇവനില്‍ നിന്ന് നമുക്ക് ലഭിച്ചത്?   ഇവനെ കുറിച്ചുള്ള   പഠനത്തിനായി സ്വന്തം ഭൂമി പോലും ഉപേക്ഷിച്ച് വര്‍ഷങ്ങളായി ബഹിരാകാശ നിലയത്തില്‍( Space Station ) ഞങ്ങള്‍ ചെലവഴിക്കുന്നു . എന്നിട്ട് എന്തെങ്കിലും പഠിക്കാന്‍ കഴിഞ്ഞോ?. സത്യത്തില്‍ ആ മണ്ണില്‍   ഇതുവരെ ഒരു മനുഷ്യന്‍റെയും   കാല്‍പാടുകള്‍ പതിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല, ? അതിനു വേണ്ടിയുള്ള NASA-യുടെ അനേകം മിഷനുകള്‍   തുടര്‍ച്ചയായി പരാജയപ്പെട്ടു , ISRO -യുടെ ആദ്യ മിഷനും പരാജയപ്പെട്ടു.   ഇതെല്ലാം എന്തുകൊണ്ട് സംഭവിക്കുന്നു ? പക്ഷേ,   ഒരു...