Skip to main content

MAM-Malyalam Twisted Suspence Science Fiction Short story-മലയാള ചെറുകഥ




മംഗളയാന്‍ അകാശഗമി മിഷന്‍ (MAM)

Travel time duration 2 Hr. 1 Mt. 44 Seconds, remaining 44 minutes 16 seconds

ഞാന്‍ ഈ സഞ്ചാരം തുടങ്ങിയിട്ട് രണ്ട് മണിക്കൂറുകളായി
, ചെന്ന് ചേരാനുള്ള ഒരു ലക്ഷ്യ സ്ഥാനമില്ല, എന്നിട്ടും ഈ Capsule ചൊവ്വ അന്തരീക്ഷത്തിലൂടെ മുന്‍പോട്ടു പോയി കൊണ്ടിരുന്നു, അല്ല, യാഥാര്‍ത്ഥ്യത്തില്‍ ഞാന്‍ ചുറ്റുകയാണ്, അതോ ചുറ്റിക്കുകയാണോ, ഏതായാലും ഈ നീച
ഗ്രഹത്തിന് ചുറ്റും തന്നെയാണ്. ഈ മംഗള ഗ്രഹം ആണ് ഇതിനെല്ലാം കാരണം,  എന്ത് മംഗളമാണ് ഇതുവരെ ഇവനില്‍ നിന്ന് നമുക്ക് ലഭിച്ചത്?  ഇവനെ കുറിച്ചുള്ള  പഠനത്തിനായി സ്വന്തം ഭൂമി പോലും ഉപേക്ഷിച്ച് വര്‍ഷങ്ങളായി ബഹിരാകാശ നിലയത്തില്‍(Space Station) ഞങ്ങള്‍ ചെലവഴിക്കുന്നു . എന്നിട്ട് എന്തെങ്കിലും പഠിക്കാന്‍ കഴിഞ്ഞോ?. സത്യത്തില്‍ ആ മണ്ണില്‍  ഇതുവരെ ഒരു മനുഷ്യന്‍റെയും  കാല്‍പാടുകള്‍ പതിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല, ? അതിനു വേണ്ടിയുള്ള NASA-യുടെ അനേകം മിഷനുകള്‍  തുടര്‍ച്ചയായി പരാജയപ്പെട്ടു , ISRO-യുടെ ആദ്യ മിഷനും പരാജയപ്പെട്ടു.  ഇതെല്ലാം എന്തുകൊണ്ട് സംഭവിക്കുന്നു ? പക്ഷേ,  ഒരു കാര്യമുണ്ട് ,ഏത് മനുഷ്യനാണ് തവിട്ടും ചുവപ്പും കലര്‍ന്ന ഈ  വൃത്തികെട്ട മണ്ണില്‍ കാല് കുത്താന്‍ തോന്നുക?  ഡിസ്പ്ലേ  സ്ക്രീനില്‍ കൂടി  കിലോമീറ്റര്‍ അകലെയുള്ള ചൊവ്വയുടെ ചില പ്രദേശങ്ങളിലുള്ള മണ്ണ് വ്യക്തമായി എനിക്ക് കാണാം , ഉണങ്ങിയ രക്തക്കറ പോലെ ചുവപ്പും കറുപ്പും ഇടകലര്‍ന്നൊരു കടും നിറമുള്ള മണ്ണ് ആണ് , അത് കാണുമ്പോള്‍ ഞാന്‍ എപ്പോഴും ഓര്‍ക്കും ഇവന്‍ ശരിക്കും ചേരുന്നത് ആ പേര് തന്നെയാണ് എന്ന്, രക്ത വര്‍ണ്ണ-അംഗരാക.
ക്യാപ്റ്റന്‍,........
      എപ്പോഴും ഒരു മൂകതയാണ് എനിക്ക് ചുറ്റും , കൃത്യമങ്ങളാല്‍  ഞാന്‍ മൂടപ്പെടുകയാണ് , നിലയ്ക്കാത്ത യന്ത്രങ്ങള്‍, മിന്നി മറയുന്ന കുറേ സ്ക്രീനുകള്‍‍, കൃത്യമ  വെളിച്ചങ്ങള്‍ ,എന്തിന് , ഞാന്‍ ശ്വസിക്കുന്ന വായു പോലും കൃത്യമം .പുറത്തുള്ള കാഴ്ചയാണ് അതിലും ദുര്‍ഘടം , അന്ധകാരം, കറുത്ത ചായത്തില്‍  മാത്രം തീര്‍ത്ത ഒരു  പെയിന്‍റിംഗ് പോലെ എല്ലാ ഭാഗങ്ങളിലും ഒരേ തീവ്രത ,ഒരേ ആഴം ,ഒരേ തീക്ഷ്ണത. ഇനി ബാക്കിയുള്ളത് രണ്ട് മനുഷ്യ ശരീരങ്ങള്‍  മാത്രം എന്‍റെ സഹയാത്രികനായ  Co-Pilot. Pathik Charan-ഉം, ഞാനും, Capt. Prithvi Thilak.           
ക്യാപ്റ്റന്‍ , എനിക്ക് Capsule-ന്‍റെ പ്രഷര്‍ നിയന്ത്രിക്കാന്‍ കഴിയുന്നില്ല വിദ്യ- Space Capsule കമ്പ്യൂട്ടര്‍ ഗേള്‍ ശബ്ദിച്ചു.
 വിദ്യ, ,പ്രൊസസ്സര്‍ യൂണിറ്റ് ചെക്ക്‌ ചെയ്തോ? പ്രിത്വി ചിന്തകളില്‍ നിന്ന് മോചിതനായി
ചെയ്തു, പക്ഷെ എറര്‍ മെസ്സേജുകള്‍  ഒന്നും കണ്ടില്ല, കണ്ട്രോള്‍ പാനലിലും എറര്‍ ഒന്നും കാണിക്കുന്നില്ല
പതിക്, കണ്ട്രോള്‍ പാനല്‍ സ്റ്റാറ്റസ് ഒന്നുകൂടി  ചെക്ക്‌ ചെയ്യ്‌
ശരിയാണ്, പ്രഷര്‍ ഡ്രോപ്പ് ചെയ്യുകയാണ് 0.2psi/sec റേറ്റില്‍, അതുപോലെതന്നെ പ്രോപ്ലെര്‍ കന്ട്രോളിലെ റൊട്ടേഷനിലും മാറ്റമുണ്ട്

പ്രിത്വിക്ക് അപകടം മണത്തു, പിന്നെ കൂടുതലൊന്നും ചിന്തിക്കാതെ, ആര്യഭട്ട സ്പേസ് സ്റ്റേഷനിലേക്ക് (ABSS) കണക്ട് ചെയ്തു ,
സാം , ഒരു ചെറിയ പ്രശ്നമുണ്ട് , പ്രോപ്ലെറിലെ റൊട്ടേഷനില്‍ പെട്ടെന്ന്‍ മാറ്റങ്ങള്‍ ഉണ്ടാകുന്നു , എന്തോ പ്രധാന എറര്‍ സംഭവിച്ചു എന്ന് തോന്നുന്നു  

റോജര്‍ പ്രിത്വി, ഞാന്‍ ഒന്ന് ചെക്ക്‌ ചെയ്തു നോക്കട്ടെ സാമും VS Capsule ടീമും ഓട്ടോമേറ്റഡ് റെസ്പോണ്‍സ് സിഗ്നലുകള്‍ കാപ്സൂളിലേക്ക് അയച്ച് എഞ്ചിന്‍ സ്റ്റാറ്റസ് ചെക്ക്‌ ചെയ്തു , സിഗ്നല്‍ റെസ്പോണ്‍സ് സ്ക്രീനില്‍ നോക്കി പഠിച്ച ശേഷം, പ്രഷര്‍ ഡ്രോപ്പ് കാണിക്കുന്നുണ്ടോ ?  

ഉണ്ട്, 0.2psi/sec റേറ്റില്‍ കുറയുന്നുണ്ട്

പ്രിത്വി ഇവിടെ നിന്ന് മനസ്സിലാക്കാന്‍ കഴിയുന്നത്‌ വെച്ച് ,മെയിന്‍ എഞ്ചിന്‍ പ്രോപ്ലെറില്‍ കാര്യമായ എന്തോ തകരാറുണ്ട് ,ഇവിടെ വന്നാല്‍ മാത്രമേ അത് ശരിയാക്കാന്‍ കഴിയൂ, അതുകൊണ്ട് സെക്കന്‍ററി എഞ്ചിന്‍ പ്രവര്‍ത്തിപ്പിച്ച് വേഗം ABSS-ല്‍ സുരക്ഷിതമായി എത്തിച്ചേരുക

റോജര്‍ സാം ,അതിനുള്ള നിര്‍ദ്ദേശങ്ങള്‍ ഞാന്‍ കൊടുക്കാം , പ്രിത്വി CTS,EPS,TCS, Altitude Determination and Control System (ADCS), തുടങ്ങിയ സിസ്റ്റംസ് എല്ലാം തന്നെ സെക്കന്‍ററി എഞ്ചിനിലോട്ട് സ്വിച്ച് ചെയ്യാന്‍ ഉള്ള നിര്‍ദ്ദേശങ്ങള്‍  കൊടുത്തു ,എന്നാല്‍ വിദ്യ കൂടതല്‍ എറര്‍ മെസ്സേജുകള്‍ സ്ക്രീനില്‍ കാണിച്ചുകൊടുത്തു ,പ്രിത്വി വീണ്ടും കണക്ട് ചെയ്തു.
 
സാം, Propulsion Module റെസ്പോണ്‍ഡ് ചെയ്യുന്നില്ല ,അതുപോലെതന്നെ ADCS സ്വിച്ചിങ്ങിനിടയില്‍ എറര്‍ കാണിക്കുന്നു , ഇതൊരു നല്ല സൂചനയായി തോന്നുന്നില്ല സാം

നമുക്ക് മറ്റൊരു ഓപ്ഷന്‍ ഇല്ല പ്രിത്വി ,ഒന്ന് കൂടി ട്രൈ ചെയ്യൂ , വേണമെങ്കില്‍‍ സിസ്റ്റം ഒന്ന്  ട്രബിള്‍ഷൂട്ട്‌ ചെയ്തു നോക്കൂ

പ്രിത്വി ഒന്നുകൂടി ട്രൈ ചെയ്തു ,മാറ്റം ഒന്നുമില്ല , വിദ്യയോട് ട്രബിള്‍ഷൂട്ട്‌ ചെയ്യാന്‍ പറഞ്ഞു ,പക്ഷേ വീണ്ടും എറര്‍ കാണിച്ചു ,
ക്യാപ്റ്റന്‍ ,എനിക്ക് ഒന്നും ചെയ്യാന്‍ സാധിക്കുന്നില്ല സെര്‍വര്‍ എന്‍റെ നിയന്ത്രണത്തില്‍ ‍അല്ല , Capsule-ല്‍ വിറയലും ആരംഭിച്ചിട്ടുണ്ട്!

അതേസമയം പതിക് സെര്‍വറിലെ എറര്‍ കണ്ടെത്താന്‍ കഴിയാതെ പരാജിതനായി
ഇവിടെയും   സിസ്റ്റം നിയന്ത്രിക്കാന്‍ കഴിയുന്നില്ല
എനിക്കും , മാന്വല്‍ കണ്ട്രോളിന് ഉള്ള നടപടികള്‍ ഞാന്‍  എടുക്കുക ആണ് പ്രിത്വി കണക്ട് ചെയ്തുകൊണ്ട്, സാം ഞങ്ങള്‍ക്ക് സിസ്റ്റം നിയന്ത്രണം നഷ്ടപ്പെട്ടതിനാല്‍ മാന്വല്‍ കണ്‍ട്രോളിനുള്ള നടപടി കൊടുത്തു
അപകടകരമായ മെസ്സേജുകളാണ് ഇവിടെയും കാണിച്ചുകൊണ്ട് ഇരിക്കുന്നത്, ഇനി Capsule നിങ്ങളുടെ നിയന്ത്രണത്തില്‍  തന്നെ പ്രവര്‍ത്തിപ്പിക്കുന്നത് നല്ലത് , എനിക്ക് നിങ്ങളുടെ കൃത്യമായ ലൊക്കേഷന്‍ വേണം        
 പ്രിത്വി സ്ക്രീനില്‍ നോക്കി  
ഇവിടെനിന്ന് ഉള്ളതില്‍ ഏറ്റവും പരിചിതമായ ലൊക്കേഷന്‍ ഇതാണ്, 15°00N, 112°300W   
ഓക്കേ ,അപ്പോള്‍ ഏകദേശം MC-9 ന് അടുത്ത് 
 
ആ നിമിഷത്തില്‍ തന്നെ  കമ്മ്യൂണിക്കേഷന്‍ നഷ്ടപ്പെട്ടു ,
Capsule മാന്വല്‍ കണ്‍ട്രോളിന് വിധേയനായി , എന്നാല്‍ ശക്തമായ വിറയലും കുലുക്കവും കാരണം അത് അനിയന്ത്രിതമായി കഴിഞ്ഞിരുന്നു, ചില സ്ക്രീനുകള്‍ ബ്ലാങ്ക് ഔട്ട്‌ ആയി, ചിലതില്‍ സിഗ്നല്‍ ലോസ്റ്റ്‌ കാണിച്ചു .

സാം തന്‍റെ സ്ക്രീനില്‍ നോക്കി തല ഞെട്ടി തരിച്ചു കൊണ്ട് എല്ലാവരോടുമായി  പറഞ്ഞു
വാണിംഗ്....... VS Capsule IV ഫേസിംഗ് ആന്‍ എഞ്ചിന്‍ ഫെയലിയര്‍!!!  ബഹിരാകാശ നിലയത്തില്‍ ബാക്കിയുള്ള എല്ലാ ക്രൂവും Capsule മായി ബന്ധപ്പെടാന്‍ ശ്രമിച്ചു ,പക്ഷേ ഒന്നിനും സാധിക്കുന്നില്ല , Capsule-ന്‍റെ ഇപ്പോഴത്തെ സ്ഥാനം പോലും അവര്‍ക്ക് അറിയാന്‍ കഴിയുന്നില്ല. സാം പ്രതീക്ഷ കൈവിടാതെ വീണ്ടും, വീണ്ടും കണക്ട് ചെയ്യാന്‍ ശ്രമിച്ചുകൊണ്ടിരുന്നു  പ്രിത്വി, കാന്‍ യൂ ഹിയര്‍ മി ....... പ്രിത്വി ,കാന്‍ യൂ ഹിയര്‍ മി ........ 

ആര്‍ യൂ ദയര്‍ , സാം.... സാം... പതിക്, നമുക്ക് കമ്മ്യൂണിക്കേഷന്‍ എല്ലാം നഷ്ടപ്പെട്ടു കഴിഞ്ഞു  പ്രിത്വി കുറച്ച് വിറയ്ക്കുന്ന ശബ്ദത്തില്‍ പറഞ്ഞു.   

പ്രിത്വിയുടെ മനസ്സില്‍ നിന്ന് ചോദ്യങ്ങള്‍ പൊന്തി , ഇങ്ങനെ ഒരു അവസ്ഥ നേരിടാന്‍ ഞാന്‍ പ്രാപ്തന്‍ ആണോ ? ,എന്‍റെ അന്ത്യ നിമിഷങ്ങള്‍ ഇതായിരിക്കുമോ ?  
Capsule-ന്‍റെ നിയന്ത്രണം ഓരോ നിമിഷവും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു, ചിന്തിക്കാന്‍ അധികം നേരവും ഇല്ല. എന്നാലും പ്രിത്വി തളര്‍ന്നില്ല, ധൈര്യം വീണ്ടെടുത്ത് ഒരു പോംവഴിക്കായി ചിന്തിച്ചു. ഞാന്‍ എന്ത് ചെയ്യണം ? ലാന്‍ഡ്‌ ചെയ്യണോ ? പക്ഷേ എവിടെ ? ഈ നീച  ഗ്രഹത്തിലോ ?  ആയിരങ്ങള്‍ തോറ്റുപോയ കര്‍ത്തവ്യം എനിക്ക് സാധിക്കുമോ ? ചിലപ്പോള്‍ ഇതായിരിക്കുമോ ആ മംഗള  മുഹൂര്‍ത്തം ,ലോകമാന മനുഷ്യരെല്ലാം  ആഗ്രഹിച്ചിരുന്ന മനുഷ്യ കുലത്തിന്റെ  തന്നെ  മറ്റൊരു ഭീമമായ ചുവട് വെയ്പ്പ്, അതും രണ്ട് ഭാരതീയരിലൂടെ. അംഗരാക ഞങ്ങള്‍ ഇതാ വരുന്നു.....    
പതിക് നമുക്ക് ലാന്‍ഡ്‌ ചെയ്യുക അല്ലാതെ മറ്റു വഴികളൊന്നുമില്ല  ,നമ്മുടെ ലൊക്കേഷന്‍ സാമിനോട് പറഞ്ഞിട്ടുള്ളതിനാല്‍ ഇവിടെ അവര്‍ വന്ന് നമ്മെ രക്ഷപ്പെടുത്താന്‍ സാധ്യതയുണ്ട് , പക്ഷേ ഈ Capsule-ല്‍  ഇരിക്കുന്നത് വളരെ റിസ്ക്‌ ആണ് ,നമ്മള്‍ ചിലപ്പോള്‍ എക്കാലത്തേക്കുമായി  ഈ ബ്ലാക്ക്‌ ഹോളില്‍ അകപെട്ടുപോകും

പതിക്- ന്‍റെ  മനസ്സിലും മറ്റ് പോംവഴികള്‍ ഒന്നും വന്നില്ല, എങ്കിലും,
അതിന്, പരീക്ഷണങ്ങളില്‍  മാത്രമല്ലേ നമ്മുടെ ലാന്‍ഡിംഗ് സംവിധാനങ്ങള്‍ ഉപയോഗിച്ചിട്ടുള്ളൂ, യാഥാര്‍ത്ഥ്യത്തില്‍ ഈ  മാര്‍സ്   ലാന്‍ഡിംഗ് വിജയിക്കാന്‍ ഒരു ശതമാന സാധ്യത മാത്രമേ  ഉള്ളൂ എന്നും അറിയില്ലേ ?     
  അറിയാം ,പക്ഷേ ഞാന്‍ ആ ഒരു ശതമാനത്തിലും, നമ്മുടെ എയ്റോസ്പേസ് എഞ്ചിനീയര്‍സിലും ഉറച്ചു വിശ്വസിക്കുന്നു ,ഞാന്‍ ലാന്‍ഡിംഗ് നിര്‍ദേശങ്ങള്‍ കൊടുക്കുകയാണ്  

പതിക് തലയാട്ടിക്കൊണ്ട് സമ്മതം മൂളി   
ശരി ,ഞാന്‍ Vyomanaut Space Suit എടുക്കുകയാണ്
അവര്‍ ചൊവ്വ ഗ്രഹത്തില്‍ ലാന്‍ഡ്‌ ചെയ്യാനായി തയാറെടുത്തു , പതിക് പരിഭ്രാന്തിയോടെ കണ്ണുകള്‍ അടച്ച് തന്‍റെ ഇഷ്ട ദേവിയായ ദുര്‍ഗ്ഗയെ മനസ്സില്‍ ധ്യാനിച്ചു. പ്രിത്വി അസ്വസ്ഥനായെങ്കിലും ,കണ്ണുകളില്‍ ഉള്ള വിശ്വാസവും ധൈര്യവും തെളിഞ്ഞ് നില്‍ക്കുന്നുണ്ട്,എന്തും നേരിടാന്‍ ഒരുങ്ങിക്കഴിഞ്ഞതുപോലെ , ഒരു ഭാവിക്കും  അവനെ തടയുവാന്‍ ആകില്ല ,അവന്‍ ഈ നിമിഷത്തിന് കുറിച്ച് മാത്രമേ ചിന്തയുള്ളൂ, ഈ പ്രപഞ്ചം നല്‍കിയ കര്‍ത്തവ്യം പോലെ. പ്രിത്വി ലാന്‍ഡിംഗ് വേണ്ട Supersonic Retro-propulsion, Double Thermal Shielding-ഉം പ്രവര്‍ത്തിക്കുവാനുള്ള  നിര്‍ദേശങ്ങള്‍ കൊടുത്തു ,  ഘട്ടങ്ങളായി വേഗത കുറച്ചു , 540 km/s നിന്ന് 210 km/s ആയി ആദ്യം കുറച്ചു, പിന്നീട് അവസാന ഘട്ടമായ  42 km/s എത്തിച്ചു , Martian Weight നായി 4/1 weight/thrust  അനുപാതകത്തിലേക്ക്  Capsule തയാറാക്കി ,അവസാനമായി Mars-Radiate-Shield കൊണ്ട് Capsule മൂടാനുള്ള നിര്‍ദേശത്തിനൊപ്പം 70 സെക്കന്റസിന് ഉള്ളില്‍ ലാന്‍ഡ്‌ ചെയ്യാന്‍ ഉള്ള ഡിപ്ലോയിംഗ് ഗിയറും പ്രവര്‍ത്തിപ്പിച്ചു. എന്തോ വലിയ ഒരു മാറ്റത്തിനായി പ്രതീക്ഷിച്ചുകൊണ്ടു പ്രപഞ്ചം കാത്തിരുന്നു.   
ഇനി 10 സെക്കന്റുകള്‍ കൂടി  പ്രിത്വി കൌണ്ട് ആരംഭിച്ചു

ഒമ്പത് ,എട്ട് , ഏഴ് ......
രണ്ടുപേരും അവരുടെ കയ്യുകള്‍‍
Orbital Escape System-ത്തിന്‍റെ  അടുത്ത് വെച്ചിരുന്നു ,അടിയന്തരാവസ്ഥ ഉണ്ടായാല്‍ അത് പ്രവത്തിപ്പിച്ച് Capsule-ല്‍ നിന്ന് രക്ഷപ്പെടാനുള്ള ട്രെയിനിംഗ് അവര്‍ക്ക് ലഭിച്ചിട്ടുണ്ട്.

ആറ്, അഞ്ച്, നാല് ......
അവരുടെ മനസ്സുകളില്‍ നൂറുകണക്കിന് ചിത്രങ്ങള്‍ കടന്നു പോയിക്കൊണ്ടിരുന്നു. പ്രിത്വി  കുട്ടികാലത്ത്  തന്‍റെ മുറിയുടെ ജനാലയിലൂടെ നക്ഷത്രങ്ങള്‍ കണ്ട് ഇരിക്കുന്നതും, കോളേജില്‍ വെച്ച് താന്‍ ഉണ്ടാക്കിയ ഒരു Spacecraft മോഡല്‍ പ്രൊജക്റ്റ്‌ ഒന്നാം സമ്മാനം നേടുന്നതും , ISRO ബാംഗ്ലൂര്‍ കവാടത്തില്‍ തനിക്ക് ജോലി ലഭിച്ച വാര്‍ത്ത‍യറിഞ്ഞ അച്ഛന്‍ തിലക് ചൌഹാന്‍റെ സംതൃപ്തി നിറഞ്ഞ മുഖവും, തന്‍റെ ഓഫീസും , വര്‍ക്ക്ഷോപ്പും , സീറോ ഗ്രാവിറ്റി ട്രെയിനിംഗ്, അങ്ങനെ എല്ലാം മനസ്സില്‍ കൂടി മിന്നി മറഞ്ഞു . പതിക് ചരണ്‍  വികാര ഭരതിനായി, പ്രധാനമായും അമ്മ സേതുലക്ഷ്മിയുടെ  കഷ്ടപ്പാടുകളും, തന്നെ ഈ  മാര്‍സ് മിഷനായി
ABSS
ലേക്ക് അനുഗ്രഹിച്ച് അയക്കുന്ന മുഖവും , സ്നേഹം നിറഞ്ഞ ചിരിയുമായി  രണ്ട് കൈകളും നീട്ടി തന്നെ സ്വീകരിക്കാന്‍ കാത്ത് നില്‍ക്കുന്ന  പ്രണയിനി മാലിനി അഗര്‍വാളിനെയും , തന്‍റെ ഉറ്റ സുഹൃത്ത് ആയ രാമിന്റെ വീടും ,അതിനോട് അടുത്തുള്ള പ്ലേ ഗ്രൗണ്ടില്‍ നിന്ന് വിമാനങ്ങള്‍ പറക്കുന്നത് കാണുകയും ചെയ്യുന്നതായി  ഒക്കെ കണ്ടു .മൂന്ന് ,രണ്ട് ,ഒന്ന് .....
---------------------------------------------------------------------------------------------------------------------
അതേസമയം ഇന്ത്യയില്‍ ഉള്ള എല്ലാം ഇ-പേപ്പറിലും
MAM മിഷനെ കുറിച്ചുള്ള വാര്‍ത്തകളാല്‍ നിറഞ്ഞു

20 നവംബര്‍
2034,
VS Capsule എഞ്ചിന്‍ തകര്‍ച്ച , രണ്ട് ISRO ബഹിരാകാശ യാത്രികരുടെ ജീവന്‍ അപകടത്തില്‍

ബാംഗ്ലൂര്‍ :
ലോകമെമ്പാടും ഉറ്റുനോക്കുന്ന ഇന്ത്യയുടെ അഭിമാനമായ MAM എന്ന് ചുരുക്ക പേരില്‍ വിളിക്ക പെടുന്ന
മാര്‍സ് അകാശഗമി മിഷന്‍ ‍ഭാഗമായി സഞ്ചരിച്ച VS Capsule IV എഞ്ചിന്‍ തകരാറിലായി, അപകടം സംഭവിച്ചു. ചൊവ്വ  അന്തരീക്ഷത്തിലെ റേഡിയേഷന്‍ സാന്നിധ്യത്തിന്‍റെ പഠനത്തിനായി സഞ്ചരിച്ച് കൊണ്ടിരിക്കുമ്പോള്‍ ആയിരുന്നു അപകടം.

പ്രസ്താവന പ്രകാരം
Capt. Prithvi Thilak, Pilot. Pathik Charan എന്നിവരടങ്ങിയ രണ്ട് Vyomanaut-കളുമായി സഞ്ചരിച്ച പേടകം, ആര്യഭട്ട ബഹിരാകാശ നിലയുമായി അവസാനമായി ബന്ധപ്പെട്ടപ്പോള്‍ MC-9 ലൊക്കേഷന്‍ അടുത്തുള്ള സ്ഥാനത്തില്‍ നിന്നാണെന്ന് അറിയിച്ചിരുന്നു.
MC-9 പരിസരത്ത് എവിടെയോ തന്നെ Capsule ലാന്‍ഡ്‌ ചെയ്യാന്‍ ശ്രമിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട് (MC-9, Tharsis quadrangles , അമേരിക്കയുടെ ജിയോളജി സര്‍വേ പ്രകാരമുള്ള മാര്‍സ് ഭൂപടത്തില്‍ രേഖപ്പെടുത്തിയിട്ടുള്ള ഒരു ലൊക്കേഷന്‍ )

എന്നാല്‍ അപകടത്തെക്കുറിച്ച് ISRO ഉദ്യോഗസ്ഥര്‍  നേരിട്ട് മാധ്യമങ്ങളോട് സ്ഥിരീകരിച്ചില്ല , അപകടം നടന്ന് മണിക്കൂറുകള്‍ക്ക് ശേഷം  പ്രധാനമന്ത്രിയുടെ മന്ത്രാലയത്തില്‍ നിന്നും  സ്പേസ് കമ്മിഷന്‍ ഉദ്യോഗസ്ഥര്‍ മാധ്യമങ്ങളോട് ഒന്നും സംസാരിക്കാതെ റിപ്പോര്‍ട്ട്‌ മാത്രം പുറത്ത് വിടുകയായിരുന്നു .

രണ്ട് വര്‍ഷം മുന്‍പ് ISRO ചൊവ്വ ഗ്രഹണപഥത്തിലേക്ക് അയച്ച MAM
Capsule 110 എന്ന പേടകവും അപകടത്തില്‍ പെട്ടിരുന്നു ,അന്ന് MAM Capsule ചൊവ്വ ഗ്രഹണ പഥത്തില്‍ കയറിയതിന് ശേഷം  ആശയവിനിമയം എല്ലാം വിച്ഛേദിക്കപ്പെട്ട്  അന്തരീക്ഷത്തില്‍ നിന്നും അപ്രത്യക്ഷമാകുക ആയിരുന്നു . അതിലുള്ളവര്‍ക്ക് എന്ത്  സംഭവിച്ചു എന്നും ,അപകടം കാരണം എന്തായിരുന്നു എന്നും, ഇന്നവരെയും വ്യക്തമല്ല . ഈ കാരണത്താല്‍ മറ്റു അനിഷ്ടങ്ങളും ഒന്നും ഉണ്ടാകാതിരിക്കാന്‍  ISRO തങ്ങളുടെ യാത്രികര്‍ക്കായി ഒരു ബഹിരാകാശ നിലയം (ABSS) ചൊവ്വ അന്തരീക്ഷത്തിന് അടുത്ത് സ്ഥാപിച്ചിരുന്നു, എന്നാല്‍ അതിനും VS Capsule-ന്‍റെ അപകടത്തില്‍  നിന്ന് രക്ഷിക്കാന്‍ ആയില്ല.

ഈ അപകടത്തോട് കൂടി ലോക മാധ്യമങ്ങള്‍ എല്ലാം ISRO-യിലുള്ള ബഹിരാകാശ യാത്രികരുടെ ജീവനെ കുറിച്ചുള്ള ഇന്ത്യന്‍ ഗവണ്‍മെന്‍റിന്‍റെ  ഉത്തരവാദത്തിന് എതിരെ ചോദ്യംചെയ്തു. സ്പേസ് മിഷന്‍ അയയ്ക്കപ്പെടുന്ന മനുഷ്യ ജീവന്, വേണ്ടത്ര സുരക്ഷ നടപടികള്‍ ISRO എടുക്കുന്നില്ലെന്നാണ് പ്രധാനമായും ആരോപിക്കുന്നത്. UNO രാജ്യവ്യാപകമായി നിരോധിച്ച
Mars To Stay എന്ന് അറിയപ്പെടുന്ന പരീക്ഷണം ISRO രഹസ്യമായി  നടത്തി, മിഷന്‍ നടത്തിപ്പ് ചെലവ് കുറച്ചുകൊണ്ട് ജനങ്ങളുടെ കണ്ണില്‍ പൊടിയിടുക ആണെന്നും, അമേരിക്കയിലെ ചില മാധ്യമങ്ങള്‍  ആരോപിച്ചു (ചൊവ്വയിലേക്ക് ഉള്ള ബഹിരാകാശ പേടകത്തില്‍  മനുഷ്യരേ അയച്ചിട്ട്, ഭൂമിയിലേക്ക്‌ അവരെ തിരിച്ചു കൊണ്ടുവരാതെ, ചൊവ്വയില്‍  തന്നെ നിലനിര്‍ത്തി, മനുഷ്യരെ ബലിയാട് ആക്കി കൊണ്ട് ചൊവ്വയെ കുറിച്ച് കൂടതല്‍ പഠനം നടത്തുന്ന പരീക്ഷണമാണ് Mars To Stay ,എന്നാല്‍ ഇത് ഒരു അടിസ്ഥാനരഹിതമായ  ആരോപണമാണ് , ഈ പരീക്ഷണം ഇന്ത്യന്‍ ഗവണ്‍മെന്‍റ്  നിരോധിച്ചതും, ക്രിമിനല്‍ ആക്ടില്‍ 2025 മുതല്‍ ഉള്‍പ്പെടുത്തിയതും ആണ് ).

ISRO-യില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍ അനുസരിച്ച് , ചരിത്രത്തില്‍ ആദ്യമായി ISRO ഒരു റെസ്ക്യൂ മിഷന്‍ നടത്താന്‍ ഒരുങ്ങുകയാണെന്നും , ഇതിന് വേണ്ടി പ്രത്യേക പരിശീലനം ലഭിച്ച  ISRO യുടെ ഏറ്റവും മികച്ച  കമ്മാന്‍ണ്ടറും ,മൂന്ന് യാത്രികരും, പ്രത്യേകമായി തയാറാക്കിയ
ആറുപേര്‍ക്ക് സഞ്ചരിക്കാന്‍ കഴിയുന്ന VS Capsule R1 എന്ന പേടകം ,MC-9 ലക്ഷ്യമാക്കി ഉടനെ പുറപ്പെടും എന്നാണ് .
********---------------------------------------------------------------------------------------------------------------------------******



ബൂം ...............
പൊടി പടലങ്ങള്‍ നിറഞ്ഞ കാഴ്ച മങ്ങിയ അന്തരീക്ഷം , ഒരു കുഴി പോലെ തോന്നിക്കുന്ന ഒന്നില്‍ വിചിത്രമായ ആകൃതികളുള്ള ചെറിയ കല്ലുകളുടെ കൂട്ടത്തില്‍ , ദാ , ആ ചുവന്ന മണ്ണില്‍  VS Capsule മൂക്ക് കുത്തിനില്‍ക്കുന്നു. അതിനുള്ളില്‍
രണ്ട് സ്പേസ് സ്യൂട്ടുകള്‍ നിലത്ത്  കിടക്കുന്നു ,അതില്‍ ഒരു സ്പേസ് സ്യൂട്ട് എണീറ്റ്‌ നിന്ന് അടിതെറ്റാതെ  മുന്‍പോട്ട് പോകാന്‍ ശ്രമിക്കുന്നു

പതിക് , ആര്‍ യൂ ഓള്‍ റൈറ്റ് ?
മറ്റൊരു സ്പേസ് സ്യൂട്ട് കൂടി അനങ്ങി  
യെസ്, പക്ഷേ ചെറിയ ഒരു തലകറക്കം പോലെ തോന്നുന്നു  
Capsule-നുള്ളിലെ താപനില കൂടികൊണ്ടിരിക്കുന്നു, നമുക്ക് ഇത്രയും പെട്ടെന്നുതന്നെ പുറത്ത് കടക്കണം                      
ശരി , ഞാന്‍ എന്നാല്‍ ഫുഡ്‌ ബോക്സും, ഓക്സിജന്‍ മോഡ്യൂളും കാബിനില്‍ നിന്ന് എടുക്കാം 
ഓക്സിജന്‍ റീഫില്ലര്‍ കൂടി എടുത്തുകൊള്ളൂ ,പുറത്ത് അതിജീവിക്കാന്‍ അത് കൂടിയേ തീരു , ഞാന്‍ മാര്‍സ് ഇമേജ് മാപ്പ് എടുക്കാം, പക്ഷേ ഒട്ടും സമയം ഇല്ല, പെട്ടെന്ന്  

രണ്ടുപേരും ധൃതിയില്‍ തങ്ങള്‍ക്ക് ആവശ്യമുള്ളത് എടുത്തിട്ടു പുറത്തേ വാതിലിന് വേണ്ടിയുള്ള ക്നോബ് തിരിച്ചു .  വാതില്‍ പതുക്കെ തുറന്നുകൊണ്ടിരുന്നു , ജീവിതത്തില്‍‍ ഇതുവരെ അനുഭവിക്കാതെ എന്തിനോ വേണ്ടി സാക്ഷ്യം വഹിക്കുന്നത് പോലെ അവരുടെ കണ്ണുകള്‍ വെട്ടി തിളങ്ങി. ഇപ്പോള്‍ വാതില്‍ മുഴുവനായി തുറന്നു ,അവര്‍ രണ്ട് പേരും ഒന്നിച്ചു കാല് കുത്താനായി ഒരുങ്ങിയപ്പോള്‍‍, പതിക് പറഞ്ഞു
നമ്മള്‍ കമ്മ്യൂണിക്കേഷന്‍ മൊഡ്യൂള്‍‍ എടുക്കാനായി മറന്നു ,ഞാന്‍ അത് പോയി എടുക്കട്ടേ

പെട്ടെന്ന് എന്തോ ഒന്ന് സംഭവിച്ചു, അവര്‍ രണ്ടുപേരും പുറത്തേക്ക് തനിയെ എറിയപ്പെട്ടു ,എന്താണ് സംഭവിച്ചത് ? സ്ഫോടനം  ഉണ്ടായോ? അതോ ഒരു അഞ്ജാത ഊര്‍ജം അവരെ പുറത്തേക്ക്  തള്ളിയതാണോ ? ഇപ്പോള്‍ അവര്‍ രണ്ട് പേരും ഒരു തൂവല്‍ പോലെ മുന്‍പോട്ട് ഒഴുകുകയാണ്.
Capsule തന്നില്‍ നിന്ന് അകന്നു പോകുന്നതായി പ്രിത്വി കാണുന്നു, Capsule-ല്‍ നിന്ന് എത്ര അകലെ എത്തപ്പെടുന്നോ അത്രയും കുറച്ച സാധ്യത മാത്രമേ രക്ഷിക്കപ്പെടാനും ഉള്ളൂ. എന്തൊരു ദയനീയ അവസ്ഥയാണ്‌ ഇത്, പൂര്‍ണ ആരോഗ്യമുള്ള എന്‍റെ സ്വന്തം ശരീരം നിലത്ത് നിര്‍ത്താന്‍ പോലും കഴിയാതെ  അനിയന്ത്രിതമായി പറന്നുകൊണ്ടിരിക്കുന്നു.  മറ്റൊരു ഗ്രഹത്തില്‍ അപരിചിതനായ എനിക്ക് ഇവിടത്തെ ശക്തികളെ എങ്ങനെ നിയന്ത്രിക്കാന്‍ ആകും ? ഇല്ല ആകില്ല , ഇവിടെ വെച്ച്  എന്തും സംഭവിക്കാം ഒന്നും എന്‍റെ നിയന്ത്രണത്തില്‍ ആയിരിക്കില്ല.

  
എന്താണ് അത് ? പതിക് ഭയന്ന കണ്ണുകളോടെ മുന്‍പോട്ട് നോക്കിക്കൊണ്ട്‌ ചോദിച്ചു
പ്രിത്വി നോക്കിയപ്പോള്‍ ഞെട്ടിക്കുന്നൊരു കാഴ്ചയാണ് കണ്ടത് , തീ കനലുകള്‍ പോലെയുള്ള ഉരുക്കിയ കഷ്ണങ്ങള്‍ തങ്ങള്‍ക്കു നേരെ കുതിച്ചു വരുന്നു , അവയില്‍ ചിലത് സ്ഫടിക ചില്ലുകളെ പോലെ വെട്ടി തിളങ്ങുന്നുണ്ട്  ,ഒന്നും വ്യക്തമല്ല  ഹെല്‍മറ്റില്‍‍ ഈര്‍പ്പം നിറഞ്ഞതിനാല്‍ കാഴ്ചകള്‍ എല്ലാം മങ്ങിയാണ് കാണുന്നത്. എന്തായാലും ഇതില്‍ നിന്ന് രക്ഷപെടാന്‍ വഴികള്‍ ഒന്നും മനസ്സില്‍ തെളിഞ്ഞ് വന്നില്ല . പെട്ടെന്ന് ഒരു ശബ്ദം

നിങ്ങള്‍ക്ക് ജീവന്‍ രക്ഷിക്കണമെങ്കില്‍ ഞാന്‍ പറയുന്നത് ശ്രദ്ധിച്ച് കേള്‍ക്കുക, നിങ്ങളുടെ സ്യൂട്ടിന്റെ പുറകിലുള്ള  SAFER-ല്‍  Nitrogen-Jet thrusters  ആക്ടിവേറ്റ് ചെയ്ത് കൊണ്ട് വടക്ക് ദിശയിലേക്ക് വഴുതി മാറുക
ആരുടെ ശബ്ദമാണ് അത് , എവിടുന്നു വന്നതാണ്‌ പ്രിത്വിക്ക് പേടിയും അത്ഭുതവും ഉണ്ടായി  , പതിക്,  ആരാണ് നമ്മുടെ ചാനല്‍ ത്രീ റേഡിയോയില്‍ കൂടി സംസാരിച്ചത് വിറയാര്‍ന്ന ശബ്ദത്തോടെ ചോദിച്ചു.
അത് ആരാണെന്നും എന്താണെന്നും ഒന്നും എനിക്ക് അറിഞ്ഞുകൂടാ, എന്നാല്‍ സന്ദേശം ശരിയാണ് , ഈ ഒഴുക്കിനിടയിലും  ജെറ്റ് ത്രസ്റ്റെറിനെ നാം മറന്നു പ്രാണഭയത്തോടെ പതിക് പറഞ്ഞു.
   
രണ്ടുപേരും തങ്ങളുടെ ഇടത്തെ കൈകളില്‍ ഉള്ള ആക്ടിവേറ്റ് സ്വിച്ച് അമര്‍ത്തി , ഇരുവരും കണ്ണുകള്‍ അടച്ചുകൊണ്ട്‌ നൊടിയിടയിലുള്ള മരണത്തിനും ജീവനും ഇടയ്ക്കുള്ള നിമിഷത്തില്‍ , ആ ഉരുക്ക് കനലുകളില്‍ നിന്ന് അത്ഭുതകരമായി വടക്കോട്ട്‌ വഴുതി മാറി രക്ഷപെട്ടു........

പ്രിത്വി കണ്ണ് തുറന്നു, ചുറ്റും നോക്കി ,ഇപ്പോള്‍ മറ്റൊരു അന്തരീക്ഷം ,മറ്റൊരു അനുഭവം,  അവരുടെ കാലുകള്‍ ഒരു പ്രത്യേക മണ്ണില്‍ പതിഞ്ഞിരിക്കുകയാണ്, എന്നാല്‍ പെട്ടെന്നുതന്നെ കാലുകളില്‍ ഉള്ള ബൂട്ടുകള്‍ തനിയെ ഉരുകാന്‍ തുടങ്ങിയിരിക്കുന്നു ,ചുറ്റിനും ഉള്ള അന്തരീക്ഷത്തിലെ  താപനിലയും ക്രമത്തിന് അധീനമായി വര്‍ധിക്കുന്നു, എന്തോ ഒരു പച്ചനിറമുള്ള ഗ്യാസും കാലുകളുടെ അടിയില്‍നിന്നും ഉയരുവാന്‍‍ തുടങ്ങി.

ഹെല്‍മറ്റില്‍ വാണിംഗ് സിഗ്നല്‍ കാണിച്ചുകൊണ്ട് ഇരിക്കുന്നു ,എന്ത് നശിച്ച മണ്ണാണ് ഇത്! പതിക് പറഞ്ഞു
 
ജെറ്റിന്‍റെ ശക്തി വര്‍ദ്ധിപ്പിച്ച് മുകളിലോട്ട് ഉയരുവാന്‍ അവര്‍ ശ്രമിച്ചുകൊണ്ടിരുന്നു ,എന്നാല്‍ അതില്‍ നിന്ന് അനങ്ങാന്‍ പോലും സാധിക്കാതെ അവര്‍ വിഷമിച്ചു, രണ്ടുപേരും അവസാനമായി അന്യോന്യം മുഖത്തേക്ക് നോക്കി, രണ്ടുപേരുടെയും കണ്ണുകളിലും  നിസ്സഹായവസ്ഥ നിഴലിച്ചു, അവര്‍ തങ്ങളുടെ അന്ത്യ നിമിഷത്തിനായി തയാറെടുത്തു. ഹെല്‍മറ്റിനുള്ളിലേക്ക് കുറച്ചു ഗ്യാസ് പ്രവേശിച്ചു, രണ്ടുപേര്‍ക്കും മയക്കം തോന്നി തുടങ്ങി.

പ്രിത്വി പാതി മയക്കത്തില്‍ ഒരു കാഴ്ച് കണ്ടു ,
എന്തോ ഒന്ന് തങ്ങളുടെ അടുത്ത് വന്നതായും ,  രണ്ടുപേരെയും രക്ഷിക്കാന്‍ ശ്രമിക്കുന്നതായും ഒക്കെ തോന്നി, പിന്നീട് ചൊവ്വ മുഴുവന്‍ തനിക്ക് ചുറ്റും ചുറ്റുന്നതായി തോന്നി, ഇരുട്ടും പ്രകാശവും തിരിച്ചറിയാന്‍ കഴിയാതെ മാറി മറയുന്നു ,കണ്ണുകള്‍ അടയുന്നു............       

********---------------------------------------------------------------------------------------------------------------------------******

ദീര്‍ഘ ശ്വാസം വിട്ടുകൊണ്ട് പ്രിത്വി കണ്ണുകള്‍ വീണ്ടും തുറന്നു , ഏതോ ഒരു സ്ഥലത്ത് സാധാരണ ഗതിയില്‍ കിടക്കും പോലെ, കിടക്കുകയാണ്, പ്രിത്വി പരിസരം വീക്ഷിച്ചു ,ഏതോ പാറക്കുളിലുള്ള ഒരു ഗുഹ പോലെ തോന്നിക്കുന്ന സ്ഥലം , കുറച്ചു അകലെ മാറി കിടക്കുന്ന പതിക്-നെ പ്രിത്വി കണ്ടു , ഇതുവരെയും ബോധം വന്നിട്ടില്ല , വിളിച്ചുണര്‍ത്താനായി പ്രിത്വി ശ്രമിച്ചു
പതിക് , ആര്‍ യൂ ഓക്കേ ?

പതിക് കണ്ണുകള്‍ തുറന്ന പതുക്കെ അനങ്ങി കൊണ്ട് ചോദിച്ചു
നമുക്ക് എന്താണ് സംഭവിച്ച് കൊണ്ടിരിക്കുന്നത് ? എവിടെയാണ് ഇപ്പോള്‍ ഉള്ളത്  ?  

ആ ചോദ്യങ്ങള്‍ക്ക് ഉള്ള ഉത്തരം പ്രിത്വിക്കും അറിയില്ല , പ്രിത്വി ഒന്നുകൂടി ചുറ്റും നോക്കി , ഇപ്പോള്‍ കുറച്ചുകൂടി വ്യക്തത കിട്ടുന്നു, വീതി കുറഞ്ഞ, വളരെ നീണ്ടു കിടക്കുന്ന പാറകള്‍ പോലുള്ള ഒന്നിന്‍റെ ഉള്ളില്‍  ഉള്ള ഒരു ചാല്‍ വീഥി പോലെയാണ് ഇപ്പോള്‍ ഈ സ്ഥലം തോന്നുന്നത് . പെട്ടെന്നൊരു ഒരു നിഴല്‍ അവരെ മൂടി , പ്രിത്വി ഉടനെ പുറത്തേക്കുള്ള കവാടത്തിലേക്ക് നോക്കി നിഴലിന്‍റെ ഉത്ഭവം കണ്ടെത്തി , ഒരു സ്പേസ് സ്യുട്ട് അവിടെ നിലയുറച്ച് നില്‍ക്കുന്നു. പ്രിത്വി തങ്ങളെ രക്ഷിച്ച ആ
എന്തോ ഒന്നിന് കുറിച്ച് ഓര്‍ത്തു, ഇതൊരു  മനുഷ്യനെ പോലെ തോന്നിക്കുന്നു , മനുഷ്യന്‍ ? ചൊവ്വയില്‍ മനുഷ്യനോ ? അതും നമ്മുടെ അതേ സാദൃശ്യത്തില്‍ തന്നെ ? എന്താണ് ഇവിടെ സംഭവിക്കുന്നത്‌ ?

നിങ്ങള്‍ ഉണര്‍ന്നോ ? അവരുടെ അടുത്തേക്ക് നടന്നു നീങ്ങി കൊണ്ട് ആ സ്പേസ് സ്യൂട്ട് ചോദിച്ചു.

പ്രിത്വി ആശ്ചര്യത്തോടെ ചോദിച്ചു  
ആരാണ് നിങ്ങള്‍ ?

ഞാന്‍ കമ്മാന്‍ണ്ടര്‍ ആര്യ , നിങ്ങള്‍ എങ്ങനെ ഇവിടെ ലാന്‍ഡ്‌ ചെയ്തു?

പ്രിത്വി ഒരു നിമിഷം പകച്ചു നിന്നു, പിന്നീടു സ്യൂട്ടിന്റെ വലത് തോളില്‍ ISRO മുദ്രയ്ക്കു താഴെയുള്ള തുന്നിയ പേര് വായിച്ച് നോക്കി
Arya Gautham Menon, ആ സമയംകൊണ്ട്  പതിക് മറുപടി കൊടുത്തു ഞങ്ങളുടെ Capsule-ന്‍റെ എഞ്ചിന്‍ ഫെയിലര്‍ ആയി, ജീവന്‍ രക്ഷിക്കാനായി MC9 ന് അടുത്ത് ലാന്‍ഡ്‌ ചെയ്യേണ്ടതായി വന്നു ,പക്ഷേ താങ്കള്‍ എങ്ങനെ ഇവിടെ വന്നു ?   

അതൊരു വലിയ കഥയാണ് നിങ്ങള്‍ക്ക് അത് മനസ്സിലാക്കാന്‍ കഴിയില്ല...... നിങ്ങളുടെ കയ്യില്‍ സ്റ്റേഷനിലേക്ക് കോണ്ടാക്റ്റ് ചെയ്യാനുള്ള എന്തെങ്കിലും ഡിവൈസ് ഉണ്ടോ? നമുക്ക് ഇത്രയും പെട്ടെന്നുതന്നെ അവരുമായി ബന്ധപ്പെടണം  ദൃഢമായ  ശബ്ദത്തില്‍ കമ്മാന്‍ണ്ടര്‍ പറഞ്ഞു

ഞങ്ങളുടെ കയ്യില്‍ ഇപ്പോള്‍ ഡിവൈസ് ഇല്ല ,ഞങ്ങള്‍ അത് Capsule-ല്‍ നിന്നും എടുക്കാന്‍ മറന്നു പതിക് മറുപടി പറഞ്ഞു
ശരി ,എന്നാല്‍ ഞാന്‍ അത് എടുക്കാനായി പോകുന്നു, പക്ഷേ നിങ്ങള്‍ ഈ ലാവ ട്യൂബ് വിട്ട് എവിടെയും പോകരുത് , അല്ലെങ്കില്‍ എന്ത് സംഭവിക്കും എന്ന് നിങ്ങള്‍ക്ക് തന്നെ അറിയാമല്ലോ  ? അത് ഒരു  ശാസന പോലെ തോന്നിച്ചു . കമ്മാന്‍ണ്ടര്‍ പുറത്തേക്ക്  നടന്നകന്നു .

ഞാന്‍  ആര്യ എന്ന പേര് എവിടെയോ കേട്ടിട്ടുണ്ട് എന്ന് തോന്നുന്നു പ്രിത്വി പറഞ്ഞു എനിക്ക് തോന്നുന്നത് , രണ്ടു വര്‍ഷം മുന്‍പ്  അപ്രത്യക്ഷമായ MAM Capsule 110-ലെ കമ്മാന്‍ണ്ടറുടെ  പേര് ആയിരുന്നു ആര്യ  എന്ന് , പക്ഷേ ആ കമാണ്ടറുടെ മുഖം ഇങ്ങനെ ആയിരുന്നില്ല  എന്നാണ് എന്‍റെ ഓര്‍മ  ,എനിക്ക് ഇതില്‍ എന്തോ സംശയം ഉണ്ട്

എനിക്കും അറിയാം  ആ അപകടം, പക്ഷേ അതിന്റെ കമ്മാന്‍ണ്ടര്‍ ആരായിരുന്നു എന്ന് എനിക്ക് അറിയില്ല ,എന്തായാലും അദ്ദേഹം ധരിച്ചിരിക്കുന്നത് ഒരു കമ്മാന്‍ണ്ടര്‍ സ്യൂട്ട് അല്ലേ, അദ്ദേഹത്തിന്‍റെ വാക്കുകള്‍ നമുക്ക് വിശ്വസിച്ചു കൂടെ ? പതിക് പ്രതീക്ഷയോട് ചോദിച്ചു 

എനിക്ക് അറിയില്ല, ഇയാള്‍ തന്നെയാണ് അതിന്‍റെ കമ്മാന്‍ണ്ടര്‍ എങ്കില്‍ എങ്ങനെ ഇവിടെ ഇത്രയും നാള്‍ ഒറ്റയ്ക്ക് അതിജീവിച്ചു?, അത് ഒരിക്കലും സാധ്യമല്ല     
അസാദ്ധ്യമായിരിക്കാം ,പക്ഷേ അദ്ദേഹം പറഞ്ഞ ഒരു കാര്യം  ശരിയായിരിക്കും  ,നമ്മള്‍ ഇപ്പോള്‍ ഉള്ളത് മാര്‍ഷിയന്‍ ലാവ ട്യൂബില്‍‍ തന്നെയായിരിക്കണം, ഞാന്‍ ഒരു പ്രബന്ധത്തില്‍ ഇതിനെക്കുറിച്ച്  വായിച്ചിട്ടുണ്ട് , ലാവ ട്യൂബിലെ ഗുരുത്വാകര്‍ഷണവും, താപവും ഒക്കെ താരതമ്യേനെ ഭൂമിയുടെയുമായി ഏറ്റവും സാമ്യമുള്ളതാണ്  ,കൂടാതെ റേഡിയേഷനില്‍  നിന്നും ഒരു പരതിവരെ സംരക്ഷണവും നല്‍കും , ചൊവ്വയില്‍  ജീവ സാന്നിധ്യമുണ്ടെങ്കില്‍ അത്  ലാവ ട്യൂബില്‍ നില നില്‍ക്കാന്‍ സാധ്യതയുണ്ട് എന്നും

അങ്ങനെ ഇവിടെ താമസിച്ച് അതിജീവിച്ചിട്ടുണ്ടെങ്കില്‍‍, അതിനെ സൂചിപ്പിക്കുന്ന എന്തെങ്കിലും  ഇവിടെ നിന്ന് കിട്ടാതിരിക്കില്ല, ഞാന്‍ ഒന്ന് സെര്‍ച്ച്‌ ചെയ്തു നോക്കട്ടെ . പ്രിത്വി ചുറ്റും നോക്കിക്കൊണ്ട്‌ നടന്നു നീങ്ങി , ഒരു ഇരുള്‍ നിറഞ്ഞ വിടവിലേക്ക് കണ്ണുകള്‍ പതിഞ്ഞു , അവിടെ എന്തൊക്കെയോ  കൂട്ടി ഇട്ടിരിക്കുന്നതായി കണ്ടു . അടുത്ത് ചെന്ന് നോക്കിയപ്പോള്‍ അത് പഴയ സ്പേസ് സ്യൂട്ടിന്റെ കുറേ ഭാഗങ്ങളാണെന്ന് മനസ്സിലായി  , അത് ആരുടെയാണ് എന്ന് തിരിച്ചറിയുന്നതിനായി അതില്‍ നിന്ന് ISRO മുദ്രയ്ക്കു താഴെ പേരുകള്‍ തുന്നിയ Upper Torso തിരഞ്ഞു , എന്നാല്‍ രണ്ടു Upper Torso കണ്ടെത്താന്‍  കഴിഞ്ഞു, പക്ഷേ പേരുള്ള  ഭാഗം എന്തോ അഴുക്കുകൊണ്ട് മറഞ്ഞിരിക്കുന്നു, അത് തുടച്ചുനീക്കി പേരുകള്‍ വായിക്കാന്‍ ശ്രമിച്ചു , രണ്ടു പേരുകളുടെയും  ആദ്യ അക്ഷരം P ആണ് എന്ന് മാത്രം മനസ്സിലായി  , കൂടതല്‍ വായിക്കാനായി ശ്രമിച്ചുകൊണ്ടിരുന്നപ്പോള്‍ .

 
അത് അവിടെ തന്നെ തിരിച്ചുവയ്ക്ക് തിരിച്ചുവന്ന കമ്മാന്‍ണ്ടര്‍ പറഞ്ഞു  .
ഇവര്‍ക്ക് എന്ത് സംഭവിച്ചു ?  പ്രിത്വി ആശ്ചര്യത്തോടെ ചോദിച്ചു

അവര്‍ എന്റെ സഹയാത്രികര്‍‍‍ ആയിരുന്നു , കമ്മാന്‍ണ്ടര്‍ അവരുടെ രണ്ടുപേരുടെയും കണ്ണുകളില്‍ മാറി നോക്കി ,എന്നിട്ട് അകത്തോട്ട് കയറിക്കൊണ്ട്‌ പറഞ്ഞു അവര്‍ക്ക് ഇവിടെ ചൊവ്വയില്‍ അധിക കാലം  അതിജീവിക്കാന്‍ കഴിഞ്ഞില്ല .എന്നിട്ട് കമ്മ്യൂണിക്കേഷന്‍  ഡിവൈസ് അവരുടെ മൂന്ന് പേരുടെയും നടുക്ക് വെച്ചു , ഇതാ, നിങ്ങളുടെ ഡിവൈസ്, പക്ഷേ ഇതിന് Source Power ഇല്ല ,നമ്മുടെ മൂന്ന് പേരുടെയും സ്പേസ് സ്യൂട്ടിലെ പവര്‍ കൊണ്ട് മാത്രമേ ഇനി ഇത് പ്രവര്‍ത്തിപ്പിക്കാന്‍ ആകൂ  
 
ഞങ്ങളുടെ  സഹായം വേണമെങ്കില്‍ ആദ്യം ഞങ്ങളുടെ ചോദ്യത്തിനുള്ള മറുപടി പറയൂ, എങ്ങനെ  താങ്കള്‍ മാത്രം ഇവിടെ അതിജീവിച്ചു ? പ്രിത്വി നിര്‍ഭയമായി മറുപടി പറഞ്ഞു
പ്രിത്വി, ഞാന്‍ നിങ്ങളുടെ കമ്മാന്‍ണ്ടര്‍ ആണ്, നിങ്ങള്‍ എന്‍റെ ആജ്ഞയാണ് അനുസരിക്കേണ്ടത്
ഇതല്ല, എന്‍റെ ചോദ്യത്തിനുള്ള ഉത്തരം. ഈ ഡിവൈസ് പ്രവര്‍ത്തിപ്പിക്കണമെങ്കില്‍‍,   ആദ്യം  ഞങ്ങള്‍ക്ക് താങ്കളില്‍ വിശ്വാസം വരണം , നിങ്ങള്‍ അതുകൊണ്ട് സത്യം പറയണം         
നിങ്ങള്‍ക്ക് എന്നില്‍  വിശ്വാസമില്ല അല്ലേ , നിങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ ശ്രമിച്ച ഞാന്‍ ഒരു വിഡ്ഢി, അല്ലേ ? ഇവിടെയുള്ള ഒരു അഗ്നിപര്‍വ്വതത്തില്‍ നിന്ന് മണിക്കൂറുകള്‍ക്കു അകം ഒരു പൊട്ടല്‍ പ്രതീക്ഷിക്കാം,  അതിനെക്കുറിച്ച്‌  വല്ലം നിങ്ങള്‍ക്ക് അറിയാമോ , നിങ്ങള്‍ വന്നപ്പോള്‍ എതിരേറ്റ  ഉരുക്ക് കനലുകള്‍ അതിന്‍റെ സൂചനയാണ്, നമുക്ക് സംസാരിച്ചു കളയാന്‍ ഇനി  അധികം സമയമില്ല

പതിക് എന്ത് ചെയ്യണം എന്ന് അറിയാതെ, ഭയക്കുന്ന കണ്ണുകളുമായി പ്രിത്വി നോക്കി ,പ്രിത്വിക്ക് പക്ഷേ ഭാവവ്യത്യാസം ഒന്നുമില്ല
എനിക്കും അത് തന്നെയാണു പറയാനുള്ളത് ,നമുക്ക് അധികം സമയം  ഇല്ല

കമ്മാന്‍ണ്ടറുടെ മുഖത്ത് ദേഷ്യം ഇരച്ച് കയറി, പക്ഷേ പ്രിത്വിയുടെ കണ്ണുകളില്‍ നോക്കി പറഞ്ഞു ശരി പറയാം, പക്ഷേ  ഞാന്‍ പറയുന്ന കാര്യങ്ങള്‍  ഒന്നും നിങ്ങള്‍ക്ക് വിശ്വസിക്കാന്‍ കഴിയില്ല, എന്നാലും ഞാന്‍ പറയാം, എന്‍റെ ഒപ്പം  ഉണ്ടായിരുന്ന ആ രണ്ടു പൈലറ്റ്സും ഞാനും മാത്രമേ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടുള്ളൂ, ഞങ്ങള്‍ ക്രാഫ്റ്റില്‍ നിന്ന് ഇവിടെ അതിജീവിക്കാന്‍ ഉള്ള എല്ലാ ഡിവൈസസും എടുത്തിരുന്നു , പക്ഷേ കമ്മ്യൂണിക്കേഷന്‍  ഡിവൈസ് പൂര്‍ണ്ണമായും നശിച്ചിരുന്നു, അതിനാല്‍ ഇവിടെത്തന്നെ ഞങ്ങള്‍ അകപ്പെട്ടുപോയി  . ഞങ്ങള്‍ പിന്നെ ഇമേജ് മാപ്പിന്റെ സഹായത്തോടെ താരതമ്യ താപനില കുറവുള്ള ഈ  ലാവ ട്യൂബ് കണ്ടു പിടിച്ച് വാസ യോഗ്യം ആക്കി
അപ്പോള്‍ ഭക്ഷണവും  വെള്ളവും ഒക്കെ നിങ്ങള്‍ക്ക് എവിടെ നിന്ന് ലഭിച്ചു ?പ്രിത്വി ചോദിച്ചു   
ഞങ്ങളുടെ Capsule-ല്‍  ആറുപേര്‍ക്ക് വേണ്ടി ഒരു വര്‍ഷത്തേക്കുള്ള   ഭക്ഷണവും  വെള്ളവും ഉണ്ടായിരുന്നു, അപ്പോള്‍ നിങ്ങള്‍ തന്നെ കണക്കു കൂട്ടി നോക്ക് , മൂന്ന് പേര്‍ക്ക് വേണ്ടി അത് എത്ര വര്‍ഷം തികയുമെന്ന്, ഇനി ഇത് പ്രവര്‍ത്തിപ്പിക്കുക 

പ്രിത്വി സംശയം തീരാത്ത മനോഭാവത്തോടെ തന്നെ മുന്‍പോട്ടു വന്ന് ഡിവൈസ് കൈയില്‍ എടുത്തു , എന്നിട്ട് മൂന്ന് പേരും ചേര്‍ന്ന് നിന്ന് തങ്ങള്‍ക്കുള്ള സ്പേസ് സ്യുട്ടിന്റെ പവറില്‍ നിന്ന് ഡിവൈസ് ചാര്‍ജ്ജ് ചെയ്യിപ്പിച്ചു.  ഡിവൈസ് പ്രവര്‍ത്തിച്ചു തുടങ്ങിയപ്പോള്‍ പ്രിത്വി പല ബാന്‍ഡിലേക്കും ട്യൂണ്‍ ചെയ്യ്ത് നോക്കി ,പക്ഷേ റേഞ്ചിനുളളില്‍ ഉള്ള ഒന്നും കണ്ടെത്താന്‍‍ കഴിഞ്ഞില്ല . പ്രിത്വി പറഞ്ഞു
ഞാന്‍ അപകടത്തിന് തൊട്ടു മുന്‍പ് ഞങ്ങളുടെ ലൊക്കേഷന്‍ പറഞ്ഞു കൊടുത്തിരുന്നു ,അതുകൊണ്ട്  അവര്‍ രക്ഷിക്കാന്‍ വരുമ്പോള്‍ നമ്മുടെ റേഞ്ചിനുളളില്‍ പ്രവേശിക്കും ,അപ്പോള്‍ മാത്രമേ നമുക്ക് അവരുമായി ബന്ധപ്പെടാന്‍ കഴിയൂ  

ശരി, പക്ഷേ കണക്ട് ചെയ്യാന്‍ ശ്രമിച്ചു കൊണ്ടിരിക്കുക

എനിക്ക് ഇപ്പോഴും വിശ്വസിക്കാന്‍ കഴിയുന്നില്ല, ഒറ്റയൊരു മനുഷ്യര്‍ക്കും കാല് കുത്താന്‍ പോലും കഴിയാത്ത ഒരിടത്ത് ഇത്രയും കാലം എങ്ങനെ നിങ്ങള്‍ മാത്രം അതിജീവിച്ചു, കൂടെ ഉണ്ടായിരുന്ന രണ്ടു പേര്‍ക്ക് കഴിയാത്തത് നിങ്ങള്‍ക്ക് മാത്രം എങ്ങനെ സാധിച്ചു ?        

ആര്യ ഒന്ന് ചിരിച്ചു ,
അതാണ് വിധിയുടെ വിളയാട്ടം, പിന്നെ ഞാന്‍ നേരത്തെ പറഞ്ഞതുപോലെ, നിങ്ങള്‍ക്ക് ഇതൊന്നും പെട്ടെന്ന് മനസ്സിലാക്കാന്‍ കഴിയില്ല , മറ്റൊരു കാര്യം ,  ചൊവ്വയില്‍  മനുഷ്യരുടെ സാന്നിധ്യത്തിലെ  കുറവുള്ളൂ , മനുഷ്യ നിര്‍മിതമായ പലതും ഇവിടെ നേരത്തെ തന്നെ എത്തിച്ചിട്ടുണ്ട് ,അത് മറക്കരുത്. എന്നിരുന്നാലും ഞങ്ങള്‍ വളരെയധികം കഷ്ട്ടപ്പെട്ടിട്ട് തന്നെയാണു ആദ്യത്തെ  കുറേക്കാലം അതിജീവിച്ചത്, ഞങ്ങള്‍ ഒന്നിച്ചു ഇവിടെയുള്ള പല ഭൂപ്രദേശങ്ങളിലും  സഞ്ചരിച്ചു, ,  പല കാഴ്ചകള്‍ കണ്ടു, അതുപോലെ തന്നെ  പ്രധാനപ്പെട്ട ഒട്ടേറെ കാര്യങ്ങള്‍ ഞങ്ങള്‍ കണ്ടെത്തി, അവയില്‍  നിന്ന് ചൊവ്വയുടെയും  ഭൂമിയുടെയും കുറിച്ചുള്ള ബന്ധത്തിന്‍റെ പല രഹസ്യങ്ങളും ഞങ്ങള്‍ മനസ്സിലാക്കിയപ്പോള്‍ ആശ്ചര്യപ്പെട്ടു , പിന്നെ ഇവിടെയുള്ള  പല അനുഭവങ്ങളിലൂടെയും ഞങ്ങള്‍ കടന്നുപോയി ,ചിലത് കൌതുകവും, ചിലത് ആശ്ചര്യം നിറഞ്ഞതും ,ചിലത് വളരെയധികം ഭയാനകവും ആയിരുന്നു, പക്ഷേ അതുപോലെയുള്ള ഒരു അനുഭവത്തില്‍  എന്നെ തനിച്ചാക്കിയിട്ടു അവര്‍ രണ്ടും പോയി രണ്ടു പേരുടെയും ഭാവ വ്യത്യാസങ്ങള്‍ വീക്ഷിച്ചുകൊണ്ട്‌ കമ്മാന്‍ണ്ടര്‍ പറഞ്ഞു നിര്‍ത്തി   

രഹസ്യങ്ങളോ എന്ത് രഹസ്യങ്ങള്‍ ?പതിക്-ന്  ആശ്ചര്യം തോന്നിയത് അതിലാണ്.   
കമ്മാന്‍ണ്ടര്‍ മന്ദഹസിച്ചുകൊണ്ട്  പറഞ്ഞു
ഈ കാര്യമാണ് നിങ്ങള്‍ക്ക് വിശ്വസിക്കാന്‍ ഏറ്റവും കടുപ്പം, പക്ഷേ എല്ലാം സ്വന്തം കണ്ണുകള്‍ കൊണ്ട് നേരിട്ട് അനുഭവിക്കുമ്പോള്‍ വിശ്വസിച്ചു കൊള്ളും, അല്ലെങ്കില്‍ വിധി നിങ്ങളെ വിശ്വസിപ്പിക്കും
എന്നോട് പറഞ്ഞോളൂ   ,എനിക്ക് കമ്മാന്‍ണ്ടറിനെ പൂര്‍ണ്ണ വിശ്വാസം ഉണ്ട് പതിക് പ്രിത്വിവിനെ  നോക്കിക്കൊണ്ട്‌ പറഞ്ഞു  
ശരി പറയാം, ഞങ്ങള്‍ ഇവിടെയുള്ള ചില പ്രദേശങ്ങളില്‍ ജല സാന്നിധ്യം കണ്ടു, ഞങ്ങളുടെ ഉപുകരണങ്ങള്‍ കൊണ്ട് ആഴത്തില്‍ അവിടെയാക്കെ കുഴിച്ച് നോക്കിയിരുന്നു ,അങ്ങനെ ഒരിക്കല്‍ ഞങ്ങള്‍ക്ക് മണ്ണിന്‍റെ അടി തട്ടില്‍ നിന്ന് ജഡങ്ങള്‍ കണ്ടെത്തി , അതും മനുഷ്യ ജഡങ്ങള്‍, ഞങ്ങള്‍ അതില്‍ കാര്‍ബണ്‍ ഡയറ്റിങ് നടത്തി, അതിന് ആയിര വര്‍ഷത്തില്‍ കൂടതല്‍ പഴക്കം ആയിട്ടില്ലായിരുന്നു .....
ആയിരം വര്‍ഷമോ ?? അങ്ങനെ ഒരിക്കലും സംഭവിക്കില്ല, കാരണം നാല് ബില്ലിയന്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് മാത്രമേ ഇവിടെ ജീവന്‍ ഉണ്ടായിരുന്നുള്ളൂ എന്നതിന് ശാസ്ത്രജ്ഞരുടെ കയ്യില്‍ വ്യക്തമായ തെളിവുകള്‍ ഉണ്ട് പ്രിത്വി സംഭാഷണം മുറിച്ചു കൊണ്ട്  പറഞ്ഞു 
എനിക്കും അത് അറിയാം, പക്ഷേ ഒരു കാര്യം ഓര്‍ക്കണം, കാലവും, കാലഘട്ടവും  അതിന്റെ സിദ്ധാന്തങ്ങളും ഒക്കെ മനുഷ്യര്‍ ഭൂമിക്കു വേണ്ടി ശ്രിഷ്ടിച്ചതാണ്, ചിലപ്പോള്‍ ചൊവ്വയ്ക്ക്‌ വേണ്ടത്  മറ്റൊരു കാലവും, കാലഘട്ടവും ഒക്കെയാണെങ്കിലോ ? അല്ലെങ്കില്‍ മനുഷ്യരുടെ ചൊവ്വയെ കുറിച്ചുള്ള ഇതുവരെയുള്ള കണ്ടെത്തലുകളും നിഗമനങ്ങളും  തെറ്റാണെങ്കിലോ ? മനുഷ്യര്‍ക്ക്  ഇതുപോലെ  എത്രതവണ തെറ്റിയിട്ടുണ്ട് എന്ന് ചരിത്രം പരിശോധിക്കുമ്പോള്‍ അറിയാന്‍ കഴിയും

അപ്പോള്‍ ഇവിടെയുള്ള ജീവജാലങ്ങള്‍ക്ക് എന്ത് സംഭവിച്ചത് ആയിരിക്കും ? പതിക് ചോദിച്ചു
അത് എനിക്ക് അറിയില്ല, പക്ഷേ ഞങ്ങള്‍ക്ക് ഇവിടെ  ഉണ്ടായിരുന്നതായ ജീവ സാനിധ്യത്തെ   കുറിച്ച് തെളിവുകള്‍ സഹിതം വിവരങ്ങള്‍ ലഭിച്ചു , അതുപോലെ തന്നെ ഭൂമിയില്‍ മനുഷ്യര്‍  ഉപയോഗിച്ചിരുന്ന പല വസ്തുക്കളും ഞങ്ങള്‍ ഇവിടെ കണ്ടെത്തി. ഈ വസ്തുക്കള്‍ നമുക്ക് പറഞ്ഞു തരുന്നത് ,ഭൂമിയുടെയും ചൊവ്വയുടേയും ശക്തമായ ആത്മബന്ധത്തെ കുറിച്ച് തന്നെയാണ് . ഞങ്ങള്‍ ഇതിനെക്കുറിച്ച്‌ ദിവസങ്ങളോളം ചര്‍ച്ച ചെയ്തു ,ഒടുവില്‍ ഞങ്ങള്‍ കുറച്ചു നിഗമനങ്ങളില്‍ എത്തിച്ചേര്‍ന്നു. ചിലപ്പോള്‍ ചൊവ്വ ഭൂമിയുടെ ഭാവികാലം ആയിരിക്കും . ചിലപ്പോള്‍ ദൈവം സൌരയൂഥത്തിലെ   നവഗ്രഹങ്ങളെ തന്നെ ഭൂമിയുടെ കാലങ്ങളുടെ ക്രമത്തില്‍ ആയിരിക്കും  നിര്‍മ്മിച്ചത്‌ ,ഓരോ ഗ്രഹവും ഭൂമിയുടെ ഓരോരോ  കാലങ്ങളെ സൂചിപ്പിക്കുന്നു. അത് തുടങ്ങുന്നത് ബുധനില്‍ (Mercury) നിന്ന് ആയിരിക്കും , അടുത്ത  കാലം ഭൂമിയുടെ അയല്‍ ഗ്രഹമായ  ശുക്രന്‍ (Venus)  ,അതായത് ശുക്രന്‍ ആണ് ഭൂമിയുടെ ഭൂതകാലം. അങ്ങനെ നോക്കുമ്പോള്‍ ചൊവ്വയും(Mars) ബാക്കിയുള്ളവയും  ഭൂമിയുടെ ഭാവികാലം ആയിരിക്കണം 

അപ്പോള്‍ താങ്കള്‍ പറയുന്നത് അനുസരിച്ച് ശുക്രന്‍ ഭൂതകാലവും, ഭൂമി വര്‍ത്തമാനകാലവും  , ചൊവ്വ  ഭാവികാലവും ,എന്ന് അല്ലേ? അങ്ങനെയാണെങ്കില്‍ ഇപ്പോള്‍ നമ്മള്‍  നില്‍ക്കുന്നത് ഭൂമിയുടെ ഭാവി കാലമായ ചൊവ്വയില്‍ ആണല്ലോ, അങ്ങനെയാകുമ്പോള്‍  ചൊവ്വയില്‍ ഉള്ള ജീവജാലങ്ങള്‍ക്ക്  എന്ത് നാശമാണ് സംഭവിച്ചത് എന്ന് നമുക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞാല്‍ ഭൂമിയിലെ ജീവജാലങ്ങളെയെല്ലാം നമുക്ക് ആ നാശത്തില്‍ നിന്ന് രക്ഷിച്ചു കൂടെ? അങ്ങനെയകുമ്പോള്‍  ഭൂമിയുടെ വംശനാശം  തന്നെ നമ്മള്‍ മനുഷ്യര്‍ ഇല്ലാതാക്കുന്നു, അപ്പോള്‍ മനുഷ്യരുടെ കയ്യില്‍ തന്നെ വംശ നശീകരണത്തിന്‍റെ നിയന്ത്രണം കൊടുക്കുന്നു എന്ന് അര്‍ഥം അല്ലേ , ഏതു ദൈവമാണ് അതിന് തുനിയുന്നത് ?

അത് ദൈവത്തിനോട് തന്നെ ചോദിക്കണം, എനിക്ക് ദൈവത്തിന്റെ ഉദ്ദേശങ്ങള്‍ ഒന്നും അറിയില്ല, പക്ഷേ നി പറഞ്ഞത് ശരിയാണ്. ചിലപ്പോള്‍ ഈ രഹസ്യം ലോകത്തെ അറിയിക്കേണ്ടതിനായി ‌ദൈവം നമ്മളെ മൂന്നു പേരെയും തിരഞ്ഞെടുത്തതാണ് എങ്കിലോ ? നമ്മള്‍ മൂന്ന് ഭാരതീയര്‍ ഭൂമിയിലുള്ള എല്ലാ ജീവജാലങ്ങളെയും രക്ഷപെടുത്തുന്ന ലജന്‍ഡ്സ് ആയി തീരുമെങ്കിലോ ?

ലജന്‍ഡ്സ്.... നമ്മളോ ? ആശ്ചര്യത്തോടെ പതിക് ചോദിച്ചു .

ഞാന്‍ താങ്കുളുടെ ഈ വിഡ്ഢിത്തം നിറഞ്ഞ  നിഗമനങ്ങളില്‍ ഒട്ടും വിശ്വസിക്കുകയില്ല  പ്രിത്വി പറഞ്ഞു

കമ്മാന്‍ണ്ടര്‍ മറുപടി ഒന്നും പറയാതെ ചെറുതായി ഒന്ന് പുഞ്ചിരിച്ചു  , കമ്മ്യൂണിക്കേഷന്‍  ഡിവൈസ് എന്തോ സിഗ്നലുകള്‍ അപ്പോള്‍ പിടിക്കാന്‍ തുടങ്ങി , പ്രിത്വി സംസാരിച്ചു റോജര്‍, റോജര്‍ ...പ്രിത്വി സ്പീകിംഗ്‌ 

നിങ്ങള്‍ ഇവിടെതന്നെ നില്‍ക്കുക ഞാന്‍ പുറത്ത് പോയി സ്പേസ് ക്രാഫ്റ്റ് നിരീക്ഷിക്കാം    കമ്മാന്‍ണ്ടര്‍ പുറത്തേക്ക് നടന്നകന്നു , ഡിവൈസ് അപ്പോള്‍ ശബ്ദിച്ചു

ലൌഡ് ആന്‍ഡ്‌ ക്ലിയര്‍ പ്രിത്വി റെസ്ക്യൂ കാപ്സുളില്‍ നിന്നും മറുപടി വന്നു .


********---------------------------------------------------------------------------------------------------------------------------****** 

കുറച്ചു മണിക്കൂറുകള്‍ക്കു ശേഷം ,പ്രിത്വി ഇമേജ് മാപ്പില്‍ നിന്നും മനസ്സിലാക്കിയ വിവരങ്ങള്‍ക്ക് അനുസരിച്ച് നാലുപേര്‍ അടങ്ങിയ റെസ്ക്യൂ കാപ്സ്യൂള്‍ അവരുടെ അന്തരീക്ഷത്തിന്‍റെ അടുത്ത് എത്തപ്പെട്ടു.

പതിക് നമുക്ക് തെക്കോട്ടുള്ള ദിശയില്‍ നടന്നാല്‍ റെസ്ക്യൂ കാപ്സ്യൂളിന്റെ അടുത്ത് എത്തിച്ചേരാന്‍ കഴിയും  
അപ്പോള്‍, കമ്മാന്‍ണ്ടര്‍ ആര്യ ,അദ്ദേഹത്തെ കാണുന്ന ഇല്ലല്ലോ  ?  

ഇനിയും അയാളെ  കാത്തിരിക്കാന്‍ നമുക്ക് സമയമില്ല, ചിലപ്പോള്‍ അദ്ദേഹത്തിന് തിരിച്ചു പോകാന്‍ ആഗ്രഹം ഇല്ലമായിരിക്കും, പക്ഷേ  നമുക്ക് ഉടനെ തന്നെ പോകണം

പതിക്-ന് പ്രിത്വി പറയുന്നത് അനുസരിക്കാതെ മറ്റു വഴിയില്ലായിരുന്നു, രണ്ടുപേരും തെക്ക് ദിശയിലേക്ക് പോയി
Capsule കണ്ടെത്തി അതിന്റെ ഉള്ളിലേക്ക് പ്രവേശിച്ചു. VS Capsule R1 -ലെ ഒരു ക്രൂ അവരോടു ചോദിച്ചു നിങ്ങള്‍ക്ക് ഒന്നും സംഭവിച്ചില്ലല്ലോ? രണ്ടുപേരും ഒരുമിച്ചു മറുപടി പറഞ്ഞു ഇല്ല.

പ്രിത്വി കമ്മാന്‍ണ്ടര്‍
Capsule-ല്‍ കയറിയിട്ടില്ല എന്ന് ഒന്നുകൂടി ഉറപ്പിച്ചു ,എന്നിട്ട് മനസ്സില്‍ അഹങ്കാരത്തോടെ പറഞ്ഞു ഗോ റ്റു ഹെല്‍ കമ്മാന്‍ണ്ടര്‍!!!!!

അപ്പോള്‍
Capsule-ല്‍ ഒരു അറിയിപ്പ് വന്നു Welcome Back Vyomanauts , I am Arya Gautham Menon, Commander of the VS Capsule R1  

രണ്ടുപേരും ഞെട്ടിത്തരിച്ചു കൊണ്ട്
അപ്പോള്‍ ഞങ്ങളുടെ കൂടെ ഉണ്ടായിരുന്ന  കമ്മാന്‍ണ്ടര്‍ ആരാണ് ?????????  

പെട്ടെന്ന് തന്നെ അന്തരീക്ഷത്തില്‍ നിന്ന് ശക്തിയായി  എന്തോ ഒന്ന് വന്ന് VS Capsule R1
ല്‍ പതിച്ചു ,ആ ആഘാതത്തില്‍ Capsule ചൊവ്വയുടെ മണ്ണിലേക്ക് തകര്‍ന്നു വീണു. അതില്‍ ഉണ്ടായിരുന്ന ആറുപേരില്‍ , മൂന്ന് പേര്‍ മാത്രം രക്ഷപെട്ടു Pilot Prithvi Thilak, Pilot Pathik Charan and Commander Arya Gautham Menon.



**-----------------------ശുഭം ------------------------**      

Popular posts from this blog

Neelakasham Pachakadal Chuvanna Bhoomi (NPCB,Malayalam,2013) Review by The-StarSMS

****** Neelakasham   Pachakadal  Chuvanna   Bhoomi  ( NPCB ) ****** Life is something that is said to be a Journey A Journey that travel to a destination that is unknown , A journey that encounters with our feelings, A journey for searching of answe rs for the questions that will quench our inner soul's thirst .. These words comes from my mind after seeing this film,but overall feeling that i get after watching this is beyond this.  NPCB is a journey of two voyages Kasi(Dulquer) & Suni (Sunny Wayne) in legend motorcycle ROYAL EN-FIELD "Made like a gun, goes like a bullet" via fun,adventures,fear,passion and Love . Film take us to explore seven states starting from Kerala,Karnataka,Andhra Pradesh/ Telungana , Orissa ,West Bengal,Sikkim and ends in Nagaland . Kasi inspired from a book about a famous bike journey ''Long Way Down''. Long Way Down by Ewan McGregor & Charley Boorman Kasi starts journey to find answers for some ques...

പരസ്യമായ രഹസ്യങ്ങള്‍ : പണം എങ്ങനെ ഉണ്ടാകുന്നു, എവിടേക്ക് പോകുന്നു ?

സാമ്പത്തിക സമ്പ്രദായത്തിലെ പരസ്യമായ രഹസ്യങ്ങള്‍-  ഭാഗം ഒന്ന് : പണം എങ്ങനെ ഉണ്ടാകുന്നു, എവിടേക്ക് പോകുന്നു ? ഈ ലോകത്തുള്ള മുഴുവന്‍ സമ്പത്തിന്‍റെ വില എത്ര മാത്രം ഉണ്ടാകും? വ്യക്തമായ ഒരു സഖ്യ ലഭ്യമല്ല , എങ്കിലും ഈ അടുത്ത് നടന്ന ഒരു പഠന റിപ്പോര്‍ട്ടില്‍ പറയുന്നതനുസരിച്ച് ആകെ മൊത്തം $1.2 quadrillion ഡോളര്‍ അതായത് $ 1,200,000,000,000,000 തുകയാണ് ഈ ലോകത്തിലുള്ള മുഴുവന്‍ സമ്പത്തിന്‍റെയും വില . ഇനി മറ്റൊരു കണക്ക് പറയാം, ഈ 2016 ജനുവരിയില്‍ Oxfam.org എടുത്ത കണക്കെടുപ്പില്‍ കണ്ടെത്തിയ വിവരങ്ങള്‍ പ്രകാരം, ലോക സമ്പന്നരില്‍ തന്നെ ഏറ്റവും അതിസമ്പനരായ 1% മനുഷ്യരുടെ കയ്യിലാണ് ഈ ലോകത്തെ 99% പേരുടെ സമ്പത്തും ഉള്ളത് എന്നാണ് . അതില്‍ തന്നെ മറ്റൊരു കാര്യം കൂടി പറയുന്നുണ്ട്, ഈ ലോകത്തെ ഏറ്റവും അതിസമ്പനരായ 62 പേരുടെ പക്കല്‍ ഉള്ള സമ്പാദ്യം 3.5 Billion അതായത് 3,500,000,000 മനുഷ്യരുടെ സമ്പത്തിനു തുല്യം !. ഇതാണ് ഈ ലോകത്തിലെ യാഥാര്‍ത്ഥ്യം, ഈ ലോകത്തിലുള്ള വളരെ കുറച്ചു മനുഷ്യരുടെ കൈവശമാണ് ഈ ലോകത്തിലെ മുക്കാല്‍ സമ്പത്തിന്‍റെയും നിയന്ത്രണം മുഴുവന്‍‍, ഈ സമ്പാദ്യത്തിന്‍റെ ഏറിയ പ...

Real Beauty : എന്താണ് സൗന്ദര്യം ?

  എന്താണ് സൗന്ദര്യം ? എന്താണ് സൗന്ദര്യം ? എന്നെ സംബന്ധിച്ച് സൗന്ദര്യം എന്നത് വലിയ ഒരു സംഭവം ആണ് . ഞാന്‍ സ്കൂളില്‍ പഠിക്കുന്ന സമയത്ത് എന്നും കണ്ണാടിയുടെ മുന്‍പില്‍ നിന്ന് എന്‍റെ മുഘകുരു നോക്കി വിഷമിച്ച് നില്‍ക്കുമായിരിന്നു. ഒരാള്‍ മറ്റൊരാളെ നോക്കുന്നത് ആദ്യം മുഘത്തോട്ട് അല്ലേ ? എന്‍റെ ഈ വൃത്തിക്കെട്ട മുഘത്ത്‌ ആരെങ്കില്ലും നോക്കുമോ ? . ഇതായിരുന്നു എന്‍റെ ചിന്ത. എന്നാല്‍ ഒരു ദിവസം ഞാന്‍ ബസ്‌ സ്റ്റോപ്പില്‍ കാത്ത് നിന്നപ്പോള്‍ ഒരു കാഴ്ച്ച കണ്ടു , മൂന്ന്‍ സ്ത്രീകള്‍ തമ്മില്‍ സംസാരിക്കുന്നു , അതില്‍ നടുക്ക് നില്‍ക്കുന്ന ആന്റിയുടെ മുഖത്ത് വികൃതം ആയ കുറേ പാടുകള്‍ പക്ഷേ അതൊന്നും ആന്റിയെ ബാധിക്കുന്നില്ല , അവര്‍ വളരെ സന്തോഷത്തോടെ സംസാരിക്കുന്നു , മറ്റുള്ളവരും സന്തോഷത്തോടെ സംസാരിക്കുന്നു .ഈ കാഴ്ച് എന്നില്‍ എന്തൊക്കെയോ മാറ്റങ്ങള്‍ കൊണ്ടുവന്നു . മുഘകുരു വരുന്നതോര്‍ത്ത്‌ ഞാന്‍ പിന്നെ വിഷമിചിട്ടില്ലാ , അതിനെ അതിന്റെ പാട്ടിന് വിട്ടു , ഞാന്‍ പിന്നെ എന്‍റെ മുഘത്തെ ഇഷ്ടപെടാന്‍ തുടങ്ങി , ഞാന്‍ എന്നിലേ സൗന്ദര്യത്തിനെ കാണാന്‍ തുടങ്ങി. അത്ഭുതം എന്ന് പറയട്ടെ അതിന് ശേഷം മുഘകുരു...