ഒരു മുട്ട് ഉണ്ടാക്കിയ ബുദ്ധിമുട്ട്
“ആദ്യമായി ഒരു അനൌണ്‍സ്മെന്‍റ് ചെയ്യാന്‍ ഉണ്ട്, ഇവിടെ വന്ന എല്ലാ വായനക്കാര്‍ക്കും ആന വണ്ടിയുടെയും ,പുകവണ്ടിയുടെയും , പിന്നെ എന്‍റെയും വക ഒരു പുതുവത്സരാശംസകള്‍ നേര്‍ന്ന് കൊള്ളുന്നു , ഈ ആശംസ സ്പോണ്‍സര്‍ ചെയുന്നത്, ഒരു നിമിഷം...! ലിസ്റ്റ് ഒന്ന് എടുത്തോട്ടെ ,ആ.... ഒന്നാമതായി സസ്നേഹം, രണ്ടാമതായി ബെഗേര്സ്....(പുറകില്‍ നിന്ന് ആരോ പതുക്കെ : ബെഗ്ഗെര്സ് അല്ലാ “ബ്ലോഗേര്‍സ്‍” ) ക്ഷമിക്കണം ബ്ലോഗേഴ്സ് , പിന്നെ ....ആ നമ്മുടെ ഗോകുല്‍ (ഓ മാഷേ !ഗോകുല്‍ അല്ലാ അത് ... “ഗൂഗിള്‍ ആ”) ശ്രോതാക്കളെ ക്ഷമിക്കുക ഇത് നമ്മുടെ ഗോകുല്‍ അല്ല ഇത് ഏതോ ഒരു ഗൂഗിളാ , പിന്നെ... 'ഇല്ല ' ,അതെ പേര് ‘ഇല്ല’ എന്നാല്‍ ബ്രാക്കറ്റില്‍ ഏഴുതിയിരുക്കുന്നു പേര് പുറത്ത് പറയാന്‍ ആഗ്രഹിക്കാത്ത ഒരു ‘ഉന്തുകൊള്ളി’ആണ് എന്ന് ,ആയിക്കോട്ടെ , പിന്നെ.. പിന്നെ.. ആാ...!! ഏതോ ഒരു നാല് പേരും, ഒന്നിന്‍റെയും പേര് വായിക്കാന്‍ കൊള്ളില്ലാത്തത് കൊണ്ട് ഞാന്‍ ഈ ലിസ്റ്റ് എടുത്ത് എറിയുന്നു... ”
ഒരു വായനക്കാരന്‍
: ഹാ! എന്‍റെ അനൌണ്‍സറെ നിങ്ങള്‍ എന്താ ഇങ്ങനെ ? ഈയുള്ളവന്റെ കഥ കേള്‍ക്കാന്‍ അക്ഷമരായി ഞങള്‍ കാത്ത് നില്‍ക്കുമ്പോള്‍
ആണോ നിങ്ങളുടെ ഒരു സ്പോണ്‍സര്‍ ലിസ്റ്റ് ? ഈയുള്ളവനെ
വിളിച്ച് കൊണ്ട് വന്ന് കഥ തുടങ്ങാന്‍ ഉള്ള പണി നോക്ക് മാഷേ .....
ഈയുള്ളവന്‍ എത്തിപോയി.....! നന്ദി ..നന്ദി.. ഈയുള്ളവനെ നിങള്‍
എല്ലാം സ്വീകരിച്ചല്ലോ, ഈയുള്ളവന്റെ കഥ കേള്‍ക്കാന്‍ നിങ്ങള്‍
എല്ലാവരും വന്നല്ലോ, ഈയുള്ളവന്‍ വളരെ സന്തോഷം ആയി...
എന്നാല്‍ പിന്നെ തുടങ്ങി കളയാം ,നമ്മുടെ
കഥയ്ക്ക് ഒരു പേര് വേണമെല്ലോ ,എന്ത് പേരാ ഇപ്പോള്‍ കൊടുക്കുക
,ആദ്യത്തെ കഥയാ, നല്ല പടക്കന്‍ പേര്
വേണം, ഹാ! മനസ്സില്‍ ‘ട്ടാ’ എന്ന് പറഞ്ഞ് ഒരെണ്ണം വന്നു “ഒരു മുട്ട് ഉണ്ടാക്കിയ ബുദ്ധിമുട്ട്” ,എങ്ങനെ ഉണ്ട്? എങ്ങനെ ഉണ്ട്? ഹേ...ഹേ...
പിന്നെ ഈ പേരിന്‍റെ അര്‍ത്ഥം ഒന്നും ആലോചിച്ച് തലമണ്ട കളയേണ്ട , അത് പുറമേ വായിക്കുമ്പോള്‍ മനസ്സില്‍ ആകും .
ഈ കഥ തുടങ്ങുന്നത് കോട്ടയം കെ.എസ്.ആര്‍.ടി.സി ബസ്സ് സ്റ്റാന്‍ഡില്‍
നിന്നാണ് .ഒരു ഉച്ച സമയത്ത് ഈയുള്ളവന്‍ അടൂരിലേക്ക് പോകാന്‍ ഉള്ള ബസ് നോക്കി ബസ്
സ്റ്റാന്‍ഡില്‍ വായ്നോക്കി നടക്കുക ആണ് , അപ്പോള്‍ ദാ ഒരു
മൂലയില്‍ ,ഒരു തിരുവനന്തപുരം F.P ഒളിപ്പിച്ചു
ഇട്ടിരിക്കുന്നു , ടാ ഭയങ്കരാ!!! നിന്നെ ഞാന്‍ കാണില്ല എന്ന്
കരുതിയോ ? ഹോ ഇന്ന്‍ എന്‍റെ ഒരു ഭാഗ്യ ദിനം തന്നെ ആണേ ! ആരും
ബസില്‍ കയറി കാണുകയില്ലെന്നു മനസില്‍ വിചാരിച്ച് ബസ്സിന്‍റെ മൂന്നാം പടി
കയറിയപ്പോള്‍ , ദേണ്ടേ ഇരിക്കുന്നു എല്ലാവരും, ഹാ! ഇത് എന്താ ,ഒരു ദിവസം തന്നെ ഇത്രയും ഭാഗ്യവാന്‍മാര്‍
ഉണ്ടാവുമോ ? എല്ലാരുടെയും നാക്ക് നീട്ടി ഉള്ള നോട്ടത്തില്‍
നിന്ന് എനിക്ക് വായിച്ചെടുക്കാം “സാറ്റേ.....!
ഞങ്ങള്‍ ആണേ ആദ്യമേ കണ്ടത്” ,ഞാന്‍ സ്വയം പാര്‍ക്ക് ചെയ്യാന്‍ ആയി ഒരു
സീറ്റ് തപ്പി , ഹും ! സീറ്റില്‍ ഇരിക്കുന്ന ഓരോരുത്തരുടെ
മുഖം കണ്ടാല്‍ തോന്നും ഏതോ യുദ്ധത്തില്‍ പിടിച്ചടക്കിയ അവരുടെ സ്വന്തം രാജ്യം ആണ്
അവരുടെ സീറ്റ് എന്ന് , ഞാന്‍ അവരുടെ രാജ്യത്തേക്ക്
പ്രവേശിക്കാന്‍ നോക്കുന്ന ഏതോ ഒരു അന്യഗ്രഹ ജീവിയും !
എന്തായാലും ഈയുള്ളവന്‍ നോക്കുമ്പോള്‍ 5 സീറ്റ്
ഒഴിഞ്ഞ് കിടപ്പുണ്ട് അതില്‍ ഒരു സീറ്റില്‍ ഒഴിച്ച് ബാക്കിയെല്ലാം സീറ്റിലും ‘ശ്വാസംമുട്ടി’ മാത്രമേയുള്ളൂ ബാക്കി ....ഓ ഈ ‘ശ്വാസംമുട്ടി’ എന്താണ് എന്ന് നിങ്ങള്‍ക്ക് അറിയില്ല അല്ലേ?
ഈയുള്ളവന്‍ പറഞ്ഞുതരാം , നമ്മുടെ ബസുകളില്‍
രണ്ട് തരം സീറ്റുകള്‍ ആണെല്ലോ ഉള്ളത്, രണ്ട് പേര്‍ക്ക് ഇരിക്കാവുന്നതും
മൂന്ന് പേര്‍ക്ക് ഇരിക്കാവുന്നതും ,ഇതില്‍ മൂന്ന് പേര് ഇരിക്കാവുന്ന
സീറ്റില്‍ അറ്റത്ത് ഇരിക്കുന്ന രണ്ട് പേരും, പുറത്ത് ‘ഉള്ള’ വായു എല്ലാം അകത്താക്കി ഒരു ആഞ്ഞ് ശ്വാസം
എടുത്ത് പുറത്ത് വിട്ടാല്‍ ,നടുക്ക് ഇരിക്കുന്നവന്റെ അകത്തും
പുറത്തും ‘ഉള്ള’ ശ്വാസം എല്ലാം പോയി കിട്ടും
,അങ്ങനെ ആക പാടെ മുട്ടി പോകും ,അതുകൊണ്ട്
ഈ നടുക്കത്തെ സീറ്റിന് ഈയുള്ളവന്‍ ഇട്ട പേര് ആണ് ‘ശ്വാസംമുട്ടി’.
ഹോ എന്തായാലും ‘ശ്വാസംമുട്ടി’ കിട്ടിയില്ലെല്ലോ എന്ന് ആശ്വസിച്ച് അറ്റം ഒഴിഞ്ഞ സീറ്റില്‍ ഇരുന്നു.
പിന്നെ ബസ്സില്‍ കയറി കഴിഞ്ഞാല്‍ ഈയുള്ളവനും ബസ്സില്‍ ഉള്ളവരുടെ അതേ മനോവികാരം
തന്നെയാ, വണ്ടിയില്‍ നമ്മള്‍ കയറി കഴിഞ്ഞാല്‍ ,വണ്ടി എടുത്തിരിക്കണം ,ഷെഡ്യൂള്‍ ടൈമും , ഇനിയും ആളുകള്‍ കയറാന്‍ ഉണ്ടെന്ന് ഉള്ള വിചാരവും ഒന്നും അറിയേണ്ട, വണ്ടി ഇത്രയും വേഗം സ്റ്റാന്റ് വിടണം, അത്ര തന്നെ
.അങ്ങനെ വളരെ ദൈര്‍ഘ്യമേറിയ ‘അഞ്ചു
മിനുട്ടുകള്‍ക്ക്’ ശേഷം ഡ്രൈവര്‍ ബസ്സില്‍ കയറി, ഹാവൂ.... ഡ്രൈവര്‍ ബസ്സിന്റെ കുറ്റി പറിക്കാന്‍ ഉള്ള കണ്ടക്ടറിന്റെ
ബെല്ലിനു ആയി കാത്തിരുന്നു .ഹോ അവസാനം കണ്ടക്ടര്‍ ആ മണി നാദം മുഴക്കി ,ബസ് എടുത്തു ,സീറ്റ് ല്‍ ഇരുന്നവര്‍ മനസ്സില്‍
വിജയ ആരവം മുഴക്കി ...
ഒരാള്‍ കണ്ടക്ടറോട് അടൂര്‍ സാധാരണ ചായ കുടിക്കാന്‍ നിര്‍ത്തും എന്ന്
ചോദിച്ചു മനസ്സിലാക്കി ഏനാത്തിന് ടിക്കറ്റ് എടുക്കാതെ അടൂര്‍ന് ടിക്കറ്റ്
എടുത്തു ,പത്ത് മിനുട്ട് പോലും ഇരിക്കാന്‍ ഉള്ള ക്ഷമ പോലും
ആര്‍ക്കും ഇല്ലേ എന്ന് ഈയുള്ളവന്‍ മനസ്സില്‍ വിചാരിച്ചു. സാമാന്യ വേഗത്തില്‍ ബസ്
മുന്‍പോട്ട് പോയികൊണ്ടിരുന്നു , ഈയുള്ളവന്റെ സീറ്റിലെ ‘ശ്വാസംമുട്ടി’ ഒഴിച്ച് ബാക്കിയുള്ള എല്ലാ ഇരിപിഠങ്ങളും
ഫില്‍ ആയി. അതുകൊണ്ട് തന്നെ രണ്ട് രാജ്യങ്ങള്‍ പിടിച്ചെടുത്ത ആഹ്ലാദത്തില്‍
ഈയുള്ളവന്‍ ഞെളിഞ്ഞു വിസ്തരിച്ചു കാല് നീട്ടി ഇരിക്കുന്നു .ബസ് ചിങ്ങവനം സ്റ്റോപ്പില്‍
നിര്‍ത്തി , ആരൊക്കെയോ കയറി ഈയുള്ളവന്‍ അതൊന്നും ശ്രദ്ധിക്കാതെ
ഇരുന്നു ,പെട്ടെന്ന് എന്‍റെ ഇടത്ത് ഭാഗത്ത് ഇരുട്ട് നിറഞ്ഞു ഞാന്‍
നോക്കുമ്പോള്‍ ഒരു ‘ആജാനുബാഹു’ എന്‍റെ മുന്‍പില്‍ നില്‍ക്കുന്നു
,എന്‍റെ കണ്‍മണി എവിടെ ഒക്കെ മാറി പതിച്ചിട്ടും ഈ അജാനുബാഹുവിന്‍റെ ‘വയറിന്’ ചുറ്റും അല്ലാതെ തല പോലും നേരേ ചൊവ്വേ
കാണാന്‍ കഴിഞ്ഞില്ല ,ഞാന്‍ ഒരു നിമിഷം തിരിഞ്ഞ് ബസ്സിന്റെ
വാതിലില്‍ ഒന്ന് കൂടി നോക്കി ,ഈ കിളിവാതിലില്‍ കൂടി നിന്ന്
തന്നെ ആണോ ഈ ‘വയറ്’ കയറി വന്നത് എന്ന് ഒരു നിമിഷം
ശങ്കിച്ച് നിന്നു .അധിക നേരം കാത്തിരിക്കേണ്ടി വന്നില്ല ആജാനുബാഹുവിന്‍റെ കണ്ണുകള്‍
സംസാരിച്ചു “എനിക്ക് ഇരിക്കണം” , ഈയുള്ളവന്റെ കണ്ണുകള്‍ “അതിനെന്താ
,കയറി ഇരുന്നോ ,ഞാന്‍ കാല് മാറ്റിവെച്ചിരിക്കുന്നത് കണ്ടില്ലേ?”, പിന്നെ ആ കണ്ണില്‍ നിന്ന് വന്നത് മറുപടി അല്ലാ ഒരു തീപാറുന്ന ആജ്ഞയോട്
“നീങ്ങടാ അങ്ങോട്ട്...! ”, ആ ആജ്ഞയുടെ മുന്‍പില്‍ ഞാന്‍ വാളും പരിചയും മാത്രം അല്ലാ സമര്‍പ്പിച്ചത്
എന്‍റെ പടച്ചട്ട കൂടി താനേ അഴിഞ്ഞു. ഈയുള്ളവന്‍ പെട്ടെന്ന് നീങ്ങി കൊടുത്തു ,
അവസാനം ‘ശ്വാസംമുട്ടിയില്‍ ’ തന്നെ ഈയുള്ളവന്റെ അന്ത്യം, അത്
ഉറപ്പിച്ചു .
ഒരാള്‍ കണ്ടക്ടറോട് അടൂര്‍ സാധാരണ ചായ കുടിക്കാന്‍ നിര്‍ത്തും എന്ന് ചോദിച്ചു മനസ്സിലാക്കി ഏനാത്തിന് ടിക്കറ്റ് എടുക്കാതെ അടൂര്‍ന് ടിക്കറ്റ് എടുത്തു ,പത്ത് മിനുട്ട് പോലും ഇരിക്കാന്‍ ഉള്ള ക്ഷമ പോലും ആര്‍ക്കും ഇല്ലേ എന്ന് ഈയുള്ളവന്‍ മനസ്സില്‍ വിചാരിച്ചു. സാമാന്യ വേഗത്തില്‍ ബസ് മുന്‍പോട്ട് പോയികൊണ്ടിരുന്നു , ഈയുള്ളവന്റെ സീറ്റിലെ ‘ശ്വാസംമുട്ടി’ ഒഴിച്ച് ബാക്കിയുള്ള എല്ലാ ഇരിപിഠങ്ങളും ഫില്‍ ആയി. അതുകൊണ്ട് തന്നെ രണ്ട് രാജ്യങ്ങള്‍ പിടിച്ചെടുത്ത ആഹ്ലാദത്തില്‍ ഈയുള്ളവന്‍ ഞെളിഞ്ഞു വിസ്തരിച്ചു കാല് നീട്ടി ഇരിക്കുന്നു .ബസ് ചിങ്ങവനം സ്റ്റോപ്പില്‍ നിര്‍ത്തി , ആരൊക്കെയോ കയറി ഈയുള്ളവന്‍ അതൊന്നും ശ്രദ്ധിക്കാതെ ഇരുന്നു ,പെട്ടെന്ന് എന്‍റെ ഇടത്ത് ഭാഗത്ത് ഇരുട്ട് നിറഞ്ഞു ഞാന്‍ നോക്കുമ്പോള്‍ ഒരു ‘ആജാനുബാഹു’ എന്‍റെ മുന്‍പില്‍ നില്‍ക്കുന്നു ,എന്‍റെ കണ്‍മണി എവിടെ ഒക്കെ മാറി പതിച്ചിട്ടും ഈ അജാനുബാഹുവിന്‍റെ ‘വയറിന്’ ചുറ്റും അല്ലാതെ തല പോലും നേരേ ചൊവ്വേ കാണാന്‍ കഴിഞ്ഞില്ല ,ഞാന്‍ ഒരു നിമിഷം തിരിഞ്ഞ് ബസ്സിന്റെ വാതിലില്‍ ഒന്ന് കൂടി നോക്കി ,ഈ കിളിവാതിലില്‍ കൂടി നിന്ന് തന്നെ ആണോ ഈ ‘വയറ്’ കയറി വന്നത് എന്ന് ഒരു നിമിഷം ശങ്കിച്ച് നിന്നു .അധിക നേരം കാത്തിരിക്കേണ്ടി വന്നില്ല ആജാനുബാഹുവിന്‍റെ കണ്ണുകള്‍ സംസാരിച്ചു “എനിക്ക് ഇരിക്കണം” , ഈയുള്ളവന്റെ കണ്ണുകള്‍ “അതിനെന്താ ,കയറി ഇരുന്നോ ,ഞാന്‍ കാല് മാറ്റിവെച്ചിരിക്കുന്നത് കണ്ടില്ലേ?”, പിന്നെ ആ കണ്ണില്‍ നിന്ന് വന്നത് മറുപടി അല്ലാ ഒരു തീപാറുന്ന ആജ്ഞയോട് “നീങ്ങടാ അങ്ങോട്ട്...! ”, ആ ആജ്ഞയുടെ മുന്‍പില്‍ ഞാന്‍ വാളും പരിചയും മാത്രം അല്ലാ സമര്‍പ്പിച്ചത് എന്‍റെ പടച്ചട്ട കൂടി താനേ അഴിഞ്ഞു. ഈയുള്ളവന്‍ പെട്ടെന്ന് നീങ്ങി കൊടുത്തു , അവസാനം ‘ശ്വാസംമുട്ടിയില്‍ ’ തന്നെ ഈയുള്ളവന്റെ അന്ത്യം, അത് ഉറപ്പിച്ചു .