ഉന്തിലും തള്ളിലും ഉരിഞ്ഞെടുത്ത കഥകളും പിന്നെ ഈയുള്ളവനും
ഇത് ഒരു ജീവന്‍
മരണ പോരാട്ടമാണ് ,ഇവിടെ തോല്‍ക്കുന്നവന്‍ പുറത്ത് മണിക്കൂറുകളോളം കാത്ത് നില്‍ക്കാന്‍
മാത്രമേ യോഗ്യത ഉള്ളൂ . ഓരോരുത്തരുടെയും
ഇനിയുള്ള 2,3 മണിക്കൂര്‍ നിശ്ചയിക്കുന്നത് ഇവിടെയാണ്. എല്ലാവരും ഒരേ
വാശിയില്‍ , ഒരേ ആവേശത്തില്‍ തങ്ങളുടെ എല്ലാ ശക്തിയും പുറത്ത് എടുത്ത് ,മനസ്സിനെ
പാകപ്പെടുത്തി ഒരുങ്ങി നിന്നു. എല്ലാവരും തങ്ങളുടെ കാതുകള്‍ കൂര്‍പ്പിച്ചിരുന്നു, റഫറിയുടെ ഫൈനല്‍
വിസിലിനായി കാത്തിരുന്നു , റഫറിയുടെ നീണ്ട വിസില്‍ വന്നു “ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്.... ചെങ്ങന്നൂര്‍ ,തിരുവല്ല
,കോട്ടയം, പാല വഴി പോകുന്ന തൊടുപുഴ സൂപ്പര്‍ ഫാസ്റ്റ്, ഒന്നാം നമ്പര്‍
പ്ലാറ്റ്ഫോമില്‍ എത്തിച്ചേര്‍ന്നിരിക്കുന്നു”.
റെഡി 1,2,3.....
ഈയുള്ളവനും ഉള്‍പ്പടെ എല്ലാ മത്സരാര്‍ത്ഥികളും മത്സരിച്ച് ഓടി ,അതാ ഈയുഉള്ളവന്‍ ബസ്
തൊട്ടു... തൊട്ടില്ല... എന്ന അവസ്ഥയായി , പുറകില്‍ നിമിഷ നേരം ഒന്ന് തല
തിരിഞ്ഞ് നോക്കി മുന്നേറ്റത്തിന്‍റെ സ്ട്രാറ്റജി മനസ്സില്‍ ആക്കി ,ആഹാ! ഞാന്‍ തന്നെ മുന്നില്‍, ഈയുള്ളവന്‍
സന്തോഷംപൂണ്ടു. ബസ്സിന്‍റെ കവാടം എങ്ങനെയോ തുറക്കപ്പെട്ടു , പിന്നെ എങ്ങനെ
സംഭവിച്ചു എപ്പോള്‍ സംഭവിച്ചു എന്ന് ഒന്നും അറിയില്ല, ഈയുള്ളവന് ഉന്തിന്റെയും തെള്ളിന്റെയും ഇടയില്‍ പെട്ട് ഓക്സിജന്‍ തപ്പുന്നു
, ഈയുള്ളവന്റെ ശരീരം മറ്റുള്ള മത്സരാര്‍ത്ഥികള്‍
ചവിട്ട് പടിയായി ഉപയോഗിക്കുന്നു , അതാ ഈയുള്ളവന്റെ കണ്മുന്‍പില്‍ കൂടി ഓരോ മത്സരാര്‍ത്ഥികള്‍ കയറി പോകുന്നു, ഫസ്റ്റ്
, സെക്കന്റ് , തേര്‍ഡ് എല്ലാം കൊണ്ടുപോയി എന്നത്തേയും പോലെ ഇന്നും ഈയുള്ളവന്‍ ‘ലാസ്റ്റ്’ മാത്രം ബാക്കി . അങ്ങനെ അകത്താണോ
പുറത്താണോ എന്ന് പറയാന്‍ പറ്റാത്ത അവസ്ഥയില്‍ ഈയുള്ളവന്‍ യാത്ര ചെയ്തു.
കേരളത്തിലെ
ബസിലും ട്രെയിനിലും യാത്ര ചെയുന്ന മിക്ക യാത്രക്കാരെയും
പോലെ ഈയുള്ളവനും ഒരു ‘ഉന്തുകൊള്ളി’ ആണെന്ന് മനസ്സിലായി കാണുമെല്ലോ ? ഈയുള്ളവനെ പോലെയാണ് മിക്ക യാത്രക്കാരുടെയും
അനുഭവം എങ്കില്‍ പിന്നെ ആരാണ് ഈ നമ്മളെ
ഉന്തുന്ന ‘ഉന്തുക്കാര്‍’ എന്ന് നിങ്ങള്‍ ചോദിക്കുമായിരിക്കും . ഈ ചോദ്യത്തിനുള്ള ഉത്തരം വര്‍ഷങ്ങളായി യാത്ര-ശാസ്ത്രജ്ഞന്‍മാര്‍ക്ക്
അന്വേഷിക്കുന്നു ഇതുവരെയും ഒന്നും ലഭിച്ചിട്ടില്ല , ഉപയോഗമുള്ള വണ്ടികളേക്കാള്‍
ഉപയോഗശൂന്യമായ വണ്ടികള്‍ എങ്ങനെ പെരുകുന്നു എന്ന ചോദ്യത്തിനുള്ള ഉത്തരത്തേക്കാള്‍ വലിയ പ്രാധാന്യം ഈ ഉത്തരത്തിന് ഉണ്ട്
എന്ന് യാത്ര-ശാസ്ത്രലോകം കരുതുന്നു
എന്നാണ് ഈയുള്ളവന് കിട്ടിയ അറിവ് .
എന്തൊക്കെ
പറഞ്ഞാലും എല്ലാം മലയാളികളെ പോലെയും ഈയുള്ളവനും യാത്രകള്‍ ഒഴിച്ചുകൂടാന്‍ കഴിയാത്ത
ഇഷ്ടമുള്ള ഒരു നിത്യ ദിന പ്രക്രിയ ആണ്. അല്ലെങ്കിലും ആര്‍ക്കാണ് യാത്രകള്‍
ഇഷ്ടപ്പെടാത്തത്? തലേന്ന് രാത്രി നേരത്തെ
ഉറങ്ങാന്‍ കിടന്നത് മൂലമായ ക്ഷീണത്താല്‍ ,രാവിലെ താമസിച്ച് എണീറ്റ് അലാറത്തിനെയും,
അപ്പുറത്തെ വീട്ടില്ലേ പൂവന്‍ കോഴിയെയും ,ജനലില്‍ കൂടി ഒളിഞ്ഞ് നോക്കുന്ന സൂര്യനെയും
ഒക്കെ ശപിച്ച് കൊണ്ട് , ക്ലോക്കിലെ സൂചി ഒരു നിമിഷത്തേക്കെങ്കില്ലും അനങ്ങാതെ
ഇരിക്കുമെന്ന് പ്രതീക്ഷിച്ച് അതില്‍ നിന്നും കണ്ണ് എടുക്കാതെ പല്ല് തേപ്പും,
കുളിയും ഒക്കെ നടത്തി(ചിലപ്പോള്‍ വെള്ളം
ലാഭിച്ച് സ്പ്രേ മാത്രം ഉപയോഗിച്ച് 10 മിനിറ്റും ലാഭിച്ച്) , അഞ്ചു മിനിറ്റ് കൊണ്ട് കണ്ണില്‍
കണ്ട മേക്കപ്പ് ഒക്കെ ഇട്ട് സുന്ദരന്‍/സുന്ദരി
കുട്ടപ്പന്‍/കുട്ടപ്പി –മാരായി , റൂമിന്റെ കതക് പൊളിച്ച്, ഏതോ
താക്കോല്‍ ഇട്ട് വീട് പൂട്ടി ഇറങ്ങി , മത്സരിച്ചു ഓടി ബസ് കയറി കണ്ടക്ടര്‍മാരുടെ
ചീത്ത വിളിയും കേട്ട്, മറ്റുള്ളവരുടെ ചവിട്ടും, ഉന്തും, തള്ളും കൊണ്ട് ഈയുള്ളവനെ പോലെ യാത്ര ചെയാന്‍ ഇഷ്ടമല്ലാത്തവര്‍ ആരുണ്ട്?
അല്ലേ?
അങ്ങനെ ബസിലും ട്രെയിനിലും ഒക്കെ യാത്ര ചെയ്ത് ,ചെയ്ത് ഈയുള്ളവന്‍ മനസ്സിലാക്കിയ കുറേ കാര്യങ്ങളും , അറിയാതെയോ അറിഞ്ഞോ പലരുടെയും വായില്‍ നിന്ന് കേട്ടതും , കാണേണ്ടാത്തതോ കാണേണ്ടിയായിട്ടോ ഉള്ള പല കാഴ്ചകളും , ഈയുള്ളവന്റെ തലയില്‍ നിന്ന് പിറക്കുന്ന കുറച്ച് അതിശയോക്തിയും എല്ലാം കൂട്ടി പെറുക്കി കൂട്ടി പൊലിപ്പിച്ച് കുറച്ച് കഥകള്‍ ഉരിഞ്ഞെടുത്തിട്ടുണ്ട് ,അത് നിങ്ങളുടെ മുന്‍പില്‍ അവതരിപ്പിക്കാന്‍ ഉള്ള അനുവാദം ചോദിച്ച് കൊള്ളുന്നു .......
അങ്ങനെ ബസിലും ട്രെയിനിലും ഒക്കെ യാത്ര ചെയ്ത് ,ചെയ്ത് ഈയുള്ളവന്‍ മനസ്സിലാക്കിയ കുറേ കാര്യങ്ങളും , അറിയാതെയോ അറിഞ്ഞോ പലരുടെയും വായില്‍ നിന്ന് കേട്ടതും , കാണേണ്ടാത്തതോ കാണേണ്ടിയായിട്ടോ ഉള്ള പല കാഴ്ചകളും , ഈയുള്ളവന്റെ തലയില്‍ നിന്ന് പിറക്കുന്ന കുറച്ച് അതിശയോക്തിയും എല്ലാം കൂട്ടി പെറുക്കി കൂട്ടി പൊലിപ്പിച്ച് കുറച്ച് കഥകള്‍ ഉരിഞ്ഞെടുത്തിട്ടുണ്ട് ,അത് നിങ്ങളുടെ മുന്‍പില്‍ അവതരിപ്പിക്കാന്‍ ഉള്ള അനുവാദം ചോദിച്ച് കൊള്ളുന്നു .......
അയ്യോ രാത്രി
ആയി പോയി , ഇന്ന് കഥ പറഞ്ഞു തുടങ്ങാന്‍ കഴിയില്ല ,നാളെ രാവിലെ വളരെ നേരത്തെ,
അതായത് ഒരു 9 മണിക്ക് എങ്കിലും എണീക്കേണ്ടത്
കൊണ്ടും ,കൂടാതെ നാളെ കൊള്ളാന്‍ ഉള്ള ഇടിക്കു മനസ്സ് പാകപ്പെടുത്തേണ്ടതും കൊണ്ടും
,പിന്നെ എല്ലാത്തിനും മേലേ ഉറക്കം അളച്ച് എഴുതാന്‍ ഉള്ള ബുദ്ധിമുട്ട് കൊണ്ടും (അല്ലാതെ
ഒരിക്കലും മടി കൊണ്ട് അല്ലാ !) ,ഈയുള്ളവനെ പോകാന്‍ അനുവദിക്കണം.
ഈയുള്ളവന്‍ കഥയും
ആയി വരുന്നത് വരെ ക്ഷമയോട് കാത്ത് ഇരിക്കും എന്ന് പ്രതീക്ഷിച്ചുകൊണ്ട് ഇവിടെ നിറുത്തുന്നു
.
എന്ന് സ്നേഹപൂര്‍വ്വം,
എന്ന് സ്നേഹപൂര്‍വ്വം,
ഈയുള്ളവന്