എന്താണ് സൗന്ദര്യം ?
എന്താണ് സൗന്ദര്യം ?എന്നെ സംബന്ധിച്ച് സൗന്ദര്യം എന്നത് വലിയ ഒരു സംഭവം ആണ് . ഞാന്‍ സ്കൂളില്‍ പഠിക്കുന്ന സമയത്ത് എന്നും കണ്ണാടിയുടെ മുന്‍പില്‍ നിന്ന് എന്‍റെ മുഘകുരു നോക്കി വിഷമിച്ച് നില്‍ക്കുമായിരിന്നു. ഒരാള്‍ മറ്റൊരാളെ നോക്കുന്നത് ആദ്യം മുഘത്തോട്ട് അല്ലേ? എന്‍റെ ഈ വൃത്തിക്കെട്ട മുഘത്ത് ആരെങ്കില്ലും നോക്കുമോ? .ഇതായിരുന്നു എന്‍റെ ചിന്ത.
എന്നാല്‍ ഒരു ദിവസം ഞാന്‍ ബസ് സ്റ്റോപ്പില്‍ കാത്ത് നിന്നപ്പോള്‍ ഒരു കാഴ്ച്ച കണ്ടു , മൂന്ന്‍ സ്ത്രീകള്‍ തമ്മില്‍ സംസാരിക്കുന്നു ,അതില്‍ നടുക്ക് നില്‍ക്കുന്ന ആന്റിയുടെ മുഖത്ത് വികൃതം ആയ കുറേ പാടുകള്‍ പക്ഷേ അതൊന്നും ആന്റിയെ ബാധിക്കുന്നില്ല, അവര്‍ വളരെ സന്തോഷത്തോടെ സംസാരിക്കുന്നു, മറ്റുള്ളവരും സന്തോഷത്തോടെ സംസാരിക്കുന്നു .ഈ കാഴ്ച് എന്നില്‍ എന്തൊക്കെയോ മാറ്റങ്ങള്‍ കൊണ്ടുവന്നു . മുഘകുരു വരുന്നതോര്‍ത്ത് ഞാന്‍ പിന്നെ വിഷമിചിട്ടില്ലാ ,അതിനെ അതിന്റെ പാട്ടിന് വിട്ടു,ഞാന്‍ പിന്നെ എന്‍റെ മുഘത്തെ ഇഷ്ടപെടാന്‍ തുടങ്ങി,ഞാന്‍ എന്നിലേ സൗന്ദര്യത്തിനെ കാണാന്‍ തുടങ്ങി. അത്ഭുതം എന്ന് പറയട്ടെ അതിന് ശേഷം മുഘകുരു നന്നായി കുറയാന്‍ തുടങ്ങി.
അതിന് ശേഷം ഞാന്‍ കാണുന്ന എല്ലാ വസ്തുവിലും അതിന്റേതായ ഭംഗിയില്‍ കാണാന്‍ തുടങ്ങി .കാഴ്ചകള്‍ പതുക്കെ ആകര്‍ഷണങ്ങള്‍ ആയി മാറി, എന്നാല്‍ മനുസ്സ് ആ ഭംഗികളെ ഒന്നും കടത്തിവിട്ടില്ല ,എല്ലാ ആകര്‍ഷണത്തിന്റെയും ആയുസ് നൊടി നേരത്തേക്ക് മാത്ത്രം.വീണ്ടും എന്‍റെ കണ്ണുകള്‍ പരതി എന്തിനൊക്കെയോ, എവിടെയൊക്കെയോ, എത്രയോനാള്‍, എന്‍റെ നിയന്ത്രണത്തിലും കവിഞ്ഞ് വീണ്ടും വീണ്ടും പരതി .
അങ്ങനെ ഏതോ ഒരു നിമിഷത്തില്‍ അത് സംഭവിച്ചു , സൗന്ദര്യം....ആ സൗന്ദര്യം, പ്രക്രതിയുടെ സൗന്ദര്യം,അനുശ്വരമായ സൗന്ദര്യം, ആ സൗന്ദര്യം എന്നില്‍ എന്തൊക്കെയോ വ്യത്യാസം വരുത്തിക്കുന്നു, മനസ്സില്‍ അതിരില്ലാത്ത ഒരു സന്തോഷം , ഒരു പ്രത്യേകതരം അനുഭൂതി , അങ്ങനെ എന്തൊക്കെയോ ഒരു പുണ്യമായ നിമിഷത്തില്‍ എന്നില്‍ എത്തിച്ചേര്‍ന്നു ,പക്ഷേ ആ പുണ്യം ഞാന്‍ തിരച്ചറിഞ്ഞപ്പോഴേക്കും എന്നെ നോക്കി പുഞ്ചിരിച്ചു എന്‍റെ മുന്‍പില്‍ കടന്നു എങ്ങോട്ടോ മറഞ്ഞു പോയി.....
അന്ന് ഞാന്‍ മനസിലാക്കി യഥാര്‍ത്ഥ സൗന്ദര്യം അറിയുന്നത് അവരവരുടെ മനസ്സില്‍ ആണ് എന്ന് ,അത് അറിയുമ്പോള്‍ ഈ ഭൂമി സ്വര്‍ഗം ആയി മാറും. ഇനി ഒരു ലോക സുന്ദരിയെ തന്നെ എന്‍റെ മുന്‍പില്‍ നിര്‍ത്തിയാലും എന്‍റെ മനസ്സ് സ്വീകരിക്കില്ലാ ,കാരണം സൗന്ദര്യം എന്നത് ശരീരസൗന്ദര്യം അല്ലാ, യഥാര്‍ത്ഥ സൗന്ദര്യം അതില്ലെല്ലാം ഉപരി ആണ്,ഏതോ ഒരു ദൈവീക തലത്ത് , ഇപ്പോള്‍ ഞാന്‍ ആ യഥാര്‍ത്ഥ സൗന്ദര്യം തേടി വീണ്ടും അലയുന്നു,ആ സ്വര്‍ഗീയ്യ നിമിഷത്തിനായി....