അപ്പോത്തിക്കിരി :എന്റെ കണ്ണിലൂടെ
അങ്ങനെ ഒരു അവസ്ഥയില്‍ ആയിരുന്നു ഡോ. വിജയ് നമ്പിയാര്‍ (സുരേഷ് ഗോപി ), നഗരത്തിലെ അറിയപ്പെടുന്ന മള്‍ട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റല്‍ അപ്പോത്തിക്കിരിയുടെ പ്രശസ്ത neurosurgeon .
ജോലി ചെയുന്ന ഹോസ്പിറ്റലില്ലെ സീനിയര്‍ neurosurgeon പദവി , ഭാര്യ അതേ ഹോസ്പിറ്റലില്ലെ Gynecologist ഡോ. നിര്‍മല നമ്പിയാര്‍ (അഭിരാമി ), മിടുക്കികള്‍ ആയ രണ്ടു പെണ്‍കുട്ടികള്‍, പല രോഗികളുടെയും പ്രിയപ്പെട്ട ഡോക്ടര്‍ , കുലീനതയുള്ള പെരുമാറ്റം ,നല്ല ശബളം അങ്ങനെ പുറമേ നിന്ന് നോക്കിയാല്‍ ഒരു മികച്ച ഡോക്ടര്‍ക്ക് വേണ്ട ജീവിതം എല്ലാം തന്നെ ഉണ്ടായിരുന്നു ഡോ. വിജയ്ക്ക് .
സിനിമ തുടങ്ങുന്നത് വിജയെ ഒരു ആക്സിഡന്‍റില്‍പ്പെട്ട് അപ്പോത്തിക്കിരിയില്‍ കൊണ്ട് എത്തിക്കുന്നതില്‍ കൂടിയാണ്. പരുക്ക് പറ്റിയത് തലയ്ക്കാണ്, അതും ഗുരുതരമായ പരുക്കുകള്‍, മറ്റ് ഡോക്ടര്‍മാരും അത് സ്ഥിരീകരിച്ചു “നില ഗുരുതരമാണ് , ബ്രയിന്‍ ഡാമേജ് തന്നെ സംഭവിച്ചിരിക്കുന്നോ എന്നു സംശയിക്കുന്നു”. തല പൊട്ടുന്ന വേദന, മരണത്തോട് മുഖാമുഖം കണ്ടു നില്‍ക്കുന്ന നിമിഷങ്ങള്‍ , ആരും ചിന്തിക്കാന്‍ പോലും ആഗ്രഹിക്കാത്ത ഈ അവസ്ഥയെ കുറിച്ച് ഡോ. വിജയ് നമ്പിയാര്‍ പക്ഷേ പറയുന്നത് ഇങ്ങനെ “എന്‍റെ ജീവിതത്തിലെ ഏറ്റവും അനുഗ്രഹീതമായ അനുഭവം ആയിരുന്നു ആ ആക്സിഡന്‍റ്”. ആക്സിഡന്‍റ് ആയി ഐ.സി.യുവില്‍ കിടക്കുന്ന ഒരാള്‍ക്ക് ഇങ്ങനെ ഒക്കെ പറയാന്‍ പറ്റുമോ എന്നു നിങ്ങള്‍ ചോദിക്കുന്നുണ്ടായിരിക്കാം . കഴിയും, കാരണം അകമേ ഉള്ള ഡോ.വിജയുടെ ജീവിതം നമ്മള്‍ ചിന്തിക്കുന്നതിലും അധികം പിരിമുറുക്കവും ,അത്രയും വേദനാജനകവും, പ്രയാസകരവും ആയിരുന്നു.
സുബിന്‍ ജോസഫ് (ജയസൂര്യ) രോഗിയായി വന്നതായിരുന്നു ഡോക്ടെരുടെ ജീവിതത്തില്‍ വഴിത്തിരിവാവുന്നത് . തലയുടെ ഞരമ്പുകളില്‍ കാണുന്ന ഒരു പ്രത്യേകതരം രോഗത്തിന് മെഡിക്കല്‍ കോളേജിലെ ഡോക്ടറിന്‍റെ ശുപാര്‍ശയില്‍ ( ഒരു ബിസിനസ് ടൈ-ആപ്പ് ) അപ്പോത്തിക്കിരിയില്‍ എത്തപ്പെട്ടതാണ് സുബിനും കുടുംബവും . തന്‍റെ ചികില്‍സയ്ക്ക് വേണ്ട പണം കുടുംബത്തിന്നെ വഴിയാധാരം ആക്കും എന്നു അറിഞ്ഞിട്ടും , ഉറ്റവരുടെ കാരുണ്യം കൊണ്ടും ഡെയ്സിയുടെ (മീര നന്ദന്‍) നിര്‍ബന്ധം കൊണ്ട് ചികില്‍സയ്ക്ക് സമ്മതിക്കേണ്ടി വന്നു.
സുബിന് ഡോക്ടറിനെ ബഹുമാനം ആയിരുന്നു ,
“ സാറിന്‍റെ വിരലുകളിലൂടെ ദൈവം ഇറങ്ങി വരുന്നത് ഓപ്പറേഷന്‍ തീയേറ്ററില്‍ വെച്ച് ഞാന്‍ അനുഭവിച്ച് അറിഞ്ഞതാ, ദൈവത്തിന്‍റെ വിരലുകളാണ് സാറേ ഇത്, ദൈവത്തിന് ..... മനുഷ്യനെ തൊടാനുള്ള വിരലുകള്‍” .
എന്നാല്‍ ആ ദൈവത്തിന്‍റെ വിരലുകളില്‍ സാത്താന്റെ കറ പുരളുന്നു , ആര്‍ത്തി കെട്ട കഴുകന്‍മാരുടെ ഇടയില്‍ ഡോക്ടെര്‍ക്ക് ,ഏതോ ഒരു നശിച്ച നിമിഷത്തില്‍ അവരുടെ ആവശ്യത്തിന് വഴങ്ങി കൊടുക്കേണ്ട വന്നു ,അത് പിന്നെ വളര്‍ന്ന് അവരുടെ തോന്നിവാസത്തിന് എല്ലാം മനസ്സിലാമനസ്സോടെ കൂട്ടുകൂടേണ്ട വരുന്നു, തന്‍റെ ആ വിരലുകള്‍ ശുദ്ധമാക്കാന്‍ ഇപ്പോള്‍ ഡോക്ടെര്‍ക്ക് കഴിയുന്നില്ല .. എന്തു കൊണ്ട് സംഭവിച്ചു ? എല്ലാം മനുഷ്യരെയും പോലെ തന്നെ ഡോ. വിജയിയെയും പണം തോല്‍പ്പിച്ചു എന്ന് കരുതേണ്ടിരിക്കുന്നു .
എന്നാല്‍ ഡോക്ടെരുടെ ഉള്ളിലെ മനഃസാക്ഷി ഇതിന് കൂട്ട് നിന്നില്ല ,അത് ഉള്ളില്‍ പൊരുതി കൊണ്ടിരുന്നു. അനധികൃതമായി നടത്തുന്ന പരീക്ഷണത്തിന്‍റെ ഭാഗമായി പാര്‍ശ്വഫലങ്ങള്‍ അറിയാത്ത ഒരു ‘ഡ്രഗ്’തന്‍റെ രോഗിയായ ‘സാബിറ’-യില്‍ കുത്തിയതിന് ശേഷം , പുറത്ത് കാത്തുനിന്ന സാബിറയുടെ അച്ഛന്‍ ഡോക്ടറിനെ കണ്ടു പറയും “സാബിറയുടെ ചികില്‍സ ചിലവ് ഇളവ് ചെയ്ത് തന്നു, സാറിനെ ദൈവം അനുഗ്രഹിക്കും” . ദൈവത്തിന് നിരക്കാത്ത പ്രവര്‍ത്തി ചെയ്തിട്ട്, ദൈവത്തിന് പേരില്‍ അനുഗ്രഹം വാങ്ങിക്കുക ,ഇതിലും വലിയ മനഃസാക്ഷിക്കുത്ത് ഉണ്ടോ? .ഡോക്ടര്‍ അവിടുന്ന് നടന്ന് , നീങ്ങി മുഖത്ത് വിളര്‍ച്ച , തൊണ്ട് വരളുന്നു , അപ്പോള്‍ തന്‍റെ മനഃസാക്ഷി തന്നെ ഞെട്ടിപ്പിക്കുന്ന ഒരു അനുഭവത്തിലേക്ക് നയിപ്പിക്കുന്നു. ആ വിചിത്രമായ അനുഭവവും ഡോക്ടറിന് താങ്ങാന്‍ കഴിയുന്നില്ല . എന്നാല്‍ അനുഭവങ്ങള്‍ അവിടെ കൊണ്ട് അവസാനിക്കുന്നില്ലായിരുന്നു ,ഓരോ പ്രാവശ്യം തെറ്റ് ചെയുമ്പോളും, കൂടുതല്‍... കൂടുതല്‍ ശക്തിയായി മനഃസാക്ഷി പൊരുതി. എന്നിട്ടും പൂര്‍ണമായി പിന്തിരിയാന്‍ ഡോക്ടെര്‍ക്ക് കഴിയുന്നില്ല . അവസാനം തന്‍റെ പ്രവര്‍ത്തി തന്‍റെ തന്നെ നാശത്തിലേക്ക് വഴി കൊടുത്തു,ഒരു ആക്സിഡന്‍റ് ആയി .
പോരാട്ടം അവിടെയും തീരുന്നില്ല മരണ കിടക്കയില്‍ വെച്ച് മനഃസാക്ഷി മറ്റൊരു ലോകത്തിലേക്കു ഡോക്ടറിനെ നയിപ്പിക്കുന്നു. താന്‍ കാരണം മരണത്തിന് അകപ്പെട്ടുവരും , മരണത്തിനും ജീവിതത്തിനും ഇടയില്‍ വിയര്‍പ്പ് മുട്ടുന്നവരുടെയും ലോകത്തില്‍, എല്ലാം നേരിട്ടു അനുഭവിച്ച് അറിയിപ്പിക്കാന്‍.
ആ നിമിഷത്തില്‍ ഡോക്ടര്‍ തിരിച്ചറിയുന്നു താന്‍ എന്തായിരുന്നെന്നും , ഇനി എന്തായി തീരണം എന്നും. തന്‍റെ വിരലുകളില്‍ ദൈവത്തെ കാണാന്‍ തുടങ്ങി. ഇനി തന്‍റെ മുന്‍പില്‍ ഇരിക്കുന്ന രോഗിയെ Neurosis-ഓ, Amnesia-യോ Hypoxia--യോ ആയ ഒരു commodity ആയി കരുതാതെ, ഒരു മനുഷ്യന്‍ ആയി കാണാന്‍ , കിട്ടുന്ന ശബളത്തില്‍ നിന്ന് അരിക്കും, കുടുംബത്തിന് വേണ്ടി മാത്രം മാറ്റിവെച്ച് , ചികില്‍സിക്കാന്‍ പണം ഇല്ലാതെ, എന്നാല്‍ തന്‍റെ ജീവന്‍ രക്ഷിക്കാന്‍ വേണ്ടി തന്‍റെ മുന്നില്‍ വരുന്നു ഒരു പച്ചയായ മനുഷ്യന്‍ വേണ്ടി (ഇത് അച്ഛന്‍ ഒരിക്കല്‍ പറഞ്ഞിരുന്നെങ്കിലും ,അന്ന് അത് പൂര്‍ണമായി മനസിലാക്കാന്‍ കഴിഞ്ഞിരുന്നില്ല ). പുതിയ ഒരു ലോകം തന്നെ ഡോക്ടറിനായി സൃഷ്ടിക്കപ്പെടുന്നു ...................................
ഇരുള്‍ മൂടി കെട്ടിയ സന്ധ്യയില്‍ , മാറ്റിനി ഷോയ്ക്ക് തൊട്ടു മുന്‍പ് തീയേറ്ററിന്‍റെ ഇരുട്ട് അറയില്‍ പ്രവേശിച്ചപ്പോള്‍ പ്രതീക്ഷിച്ച പോലെ ആളൊഴിഞ്ഞ സീറ്റുകള്‍ എന്നെയും കാത്തിരിപ്പുണ്ടായിരുന്നു. സിനിമയുടെ വെളിച്ചം വീശി തുടങ്ങിയപ്പോള്‍ തന്നെ എന്‍റെ മനസ്സിനെ ഞാന്‍ ഗൌരവം ആയി സജ്ജമാക്കി . സിനിമ തുടങ്ങി കുറച്ച് ആയപ്പോള്‍ ചില സീനുകളില്‍ എന്നിലെ നിരൂപകനെ ഉണര്‍ത്തി, അവയിലെ ചില പോരായ്മകള്‍ കാട്ടി തന്നു(നല്ല വശങ്ങളും ഉള്‍പ്പെടുന്നുണ്ട് ദൃഷ്ടിയില്‍,എന്നാല്‍ എപ്പോളും കുറവുകളില്‍ ആണല്ലോ കണ്ണ് ആദ്യം എത്തപ്പെടുക) . ഉദാഹരണത്തിന് ആ ഷോര്‍ട്ട് കുറച്ചും കൂടി ഭംഗി ആക്കണമെന്നും ,അല്ലെങ്കില്‍ ആ ഡയലോഗിന് കുറച്ച് പഞ്ച് കുറഞ്ഞില്ലേ എന്നോ , അല്ലെങ്കില്‍ ഈ സീനിന്‍റെ ആവശ്യതയോ കുറിച്ചോ, അങ്ങനെ കുറച്ച് കാര്യങ്ങള്‍ .ഇത് ഇന്‍റര്‍വെല്‍ വരെയും തുടര്‍ന്നു , അതിന് ശേഷം സിനിമ തുടങ്ങിയപ്പോള്‍ കഥയിലേക്ക് എന്നെ കൂടുതല്‍ അടുപ്പിക്കുന്നതായി , അങ്ങനെ ഒരു നിമിഷത്തില്‍ ഞാന്‍ സിനിമയുടെ ഒരു വിഷ്വല്‍ കണ്ടു തകര്‍ന്നു പോയി.
രാംദാസ് സാറിന്‍റെ സ്‌ക്രിപറ്റിലും , സംവിധാനത്തിലും കുറച്ച് താളപ്പിഴകള്‍ ഉണ്ടായിരുന്നു എന്ന് ഞാന്‍ കരുതിയെങ്കിലും ,ഞാന്‍ മുന്‍പ് പറഞ്ഞതുപോലെ സിനിമ പൂര്‍ണമായി കണ്ടു കഴിഞ്ഞപ്പോള്‍ , അതെല്ലാം എനിക്കു തള്ളി കളയേണ്ടത് ആയിട്ട് വന്നു . ഈ സിനിമയില്‍ നിന്ന് എന്തെങ്കിലും നന്‍മയോ ,നേര്‍വഴിയോ ,ഗുണപാഠമോ ഒരു കാണിയില്‍ എത്തിച്ചേര്‍ന്നാല്‍ (പ്രത്യേകിച്ച് മെഡിക്കല്‍ ഫീല്‍ഡില്‍ പ്രവര്‍ത്തിക്കുന്നവര്‍ ), അതിന്‍റെ ഫുള്‍ ക്രെഡിറ്റും സാറിന് തന്നെ എത്തിച്ചേരും (എന്നില്‍ അത് എത്തിച്ചതില്‍ വളരെ നന്ദി... ) .
സിനിമാറ്റോഗ്രഫി നിര്‍വഹിച്ച ഹരി നായര്‍ സാറിന് പ്രത്യേക അഭിനന്ദനങ്ങള്‍ ,കുറേ ക്ലോസ്-അപ്പ് ഷോട്ടുകള്‍ വേണ്ട സിനിമയില്‍ ,വിരസത ഒന്നും തോന്നിക്കാത്ത രീതിയില്‍ ഭംഗിയായി തന്നെ എടുത്തിടുണ്ട് . ഇമോഷന്‍ പ്രധാന്യം വേണ്ട രീതിയില്‍ തന്നെ ആണ് ഓരോ ഷോട്ടുകളും ചിത്രീകരിച്ചിരിക്കുന്നത്.
അഭിനയത്തിന്‍റെ വശം നോക്കുക ആണെങ്കില്‍ ,ഏറ്റവും മികച്ചത് സുരേഷ് ഗോപി തന്നെ, വളരെ ഉത്തരവാദിത്തങ്ങള്‍ ഉള്ള റോള്‍ ,കഥയെ നമ്മളിലേക്ക് അടുപ്പിക്കുന്ന ഘടകം. ഒരു ഡോക്ടെരുടെ ചില ബോഡി ലാംഗ്വേജു , നോട്ടങ്ങളും , ഡയലോഗും പകര്‍ത്തിയിട്ടുണ്ട്. വിജയുടെ ഉള്ളിലെ ആ വിയര്‍പ്പു മുട്ടുലുകളുടെ ഏറ്റകുറച്ചിലുകള്‍ ഓരോ സീനിലും സ്ക്രീനില്‍ നിന്ന് എനിക്ക് ലഭിക്കുന്നുണ്ടായിരുന്നു.ജയസൂര്യയുടെ കഠിനാധ്വാനം ക്യാരക്റ്ററില്‍ വളരെ അധികം ഉപകാരം ആയി, ക്ഷീണിച്ച മുഖവും ശരീരവും, കണ്ണുകളില്‍ ഉള്ള വിളര്‍ച്ചയും എല്ലാം. മറ്റുള്ള ജയസൂര്യയുടെ അഭിനയത്തില്‍ നിന്ന് സുബിന്‍ ജോസഫിനെ മാറ്റി നിര്‍ത്തുന്നത് ആ കണ്ണുകളിലൂടെ നോട്ടം ആണ് , ഡോക്ടരോടെ സംസാരിക്കുമ്പോളും ,ഡെയ്സിയോട് സംസാരിക്കുമ്പോളും ,അച്ഛനോടും ,അനിയനോടും ഒക്കെ സംസാരിക്കുമ്പോള്‍ ഓരോ.. ഓരോ അര്‍ത്ഥം ഉള്ള നോട്ടങ്ങള്‍ .
ആസിഫ് അലിയുടെ അടുത്തിടെ കണ്ട ഒരു നല്ല ക്യാരക്റ്റര്‍ ആയിരുന്നു പ്രതാപന്‍, എന്നാല്‍ അഭിനയത്താല്‍ ഉപരി ‘ലുക്ക്’ ആണ് ക്യാരക്റ്ററിന് കൂടുതല്‍ എഫെക്ട് നല്‍കിയത് .
സുബിന്‍റെ അച്ഛന്‍ ‘ജോസെഫായി’ അഭിനയിച്ച ഇന്ദ്രന്‍സ് ചേട്ടന്‍ ശരിക്കും ജീവിക്കുക ആയിരുന്നു ,നാച്ചുറല്‍ അഭിനയം,വളരെ മികച്ച പ്രകടനം. അനിയന്‍ ആയി വന്ന ‘നീരജ് മാധവും’ കലക്കി.
ചുരുക്കി പറഞ്ഞാല്‍ അപ്പോത്തിക്കിരി ഞാന്‍ ആസ്വദിച്ചു കണ്ടു. ഈ വര്‍ഷം ഇറങ്ങിയ മികച്ച പടങ്ങളില്‍ ഉറപ്പായും എന്റെ മനസ്സില്‍ സ്ഥാനം ലഭിക്കുന്ന ഒരു ചിത്രം . എന്നെ വളരെ അധികം ആസ്വദിപ്പിച്ചത് കൊണ്ട് ഞാന്‍ നല്ല റേറ്റിങ്ങും നല്‍കുന്നു .
MY RATING: 8/10
കാണികള്‍: 10% ,അടൂര്‍ നാദം