Skip to main content

Thira Malayalam Movie Review-A Must Watch Movie of 2013

തിര - തീരാതെ നീളുന്ന ഒരു വിജയ ‘തിര

Review by

TheStarSMS
 
THIRA POSTER -youneedme-thestarsms.blogspot.in
Thira Review 


എല്ലാ  വലിയ  തിരയുടെയും    തുടക്കം  ചെറിയ  ഓളങ്ങൾ  ആയിട്ട്  ആയിരിക്കും  , അതേപോലെ, വിനീത്  എന്ന   പ്രതിഭാസത്തിന്റെ  ഒരു  ചെറിയ  ഓളം   ആയിരുന്നു  മലർവാടി  ആര്‍ട്സ്  ക്ലബ്‌ , അതിന്  ശേഷം  ഒരു  വലിയ ഓളവും ആയി വിനീത്   തട്ടത്തിൻ  മറയത്തും ആയി  എത്തി , ദാ  ഇപ്പോൾ  ഒരു  വലിയ  തിര -യും ആയി  വീണ്ടും കരയിലേക്ക്  എത്തിയിരിക്കുന്നു .
തിര ,
നികത്താനാകാത്ത  നഷ്ടങ്ങളുടെ  തിര....,
 കത്തുന്ന  പ്രതികാരത്തിന്‍റെ   തിര....,
ശമിക്കാത്ത   വേദനയുടെ  തിര....,
അടങ്ങാത്ത  പകയുടെ  തിര...., 
തീരാത്ത   നീറിന്റെ  തിര ...,

 ശുഭ  പ്രതീക്ഷയുടെ  തിര...

തിര -കൾ  ഇവിടെ  ഒന്നും  അവസാനിക്കുന്നില്ല,   അത്  നീണ്ടു നിവര്‍ന്ന് കിടക്കുന്ന, എപ്പോളും അലകള്‍ അടിക്കുന്ന ഒരു  കടലില്‍ നിന്ന് ആണ്. പല   തിര -കളയും  വഹിച്ചു  പോക്കുന്ന  ആ  കടലിന്‍റെ   അവസാനം  എവിടെയാണ് ?

THIRA Movie POSTER -youneedme-thestarsms.blogspot.in


തിര  നമ്മളെ  നയിപ്പിക്കുനത്   രണ്ട്  പേരുടെ  ജീവിതങ്ങളിലെ  ഒരു  ദിനത്തിൽ   കൂടിയാണ്  . ഒരാള്‍‍  Dr. രോഹിണി  (മായീ ){ശോഭന } and  നവീൻ{ ധ്യാൻ   ശ്രീനിവാസന്‍ }.ഇവർ  രണ്ട്  പേരുടെയും  ലക്ഷ്യം   ഒന്ന്  തന്നെ ആണ്  ,അവർക്ക്  വേണ്ടപ്പെട്ടവരെ  കണ്ടുപിടിക്കുക എന്നത്  , അതും  വളരെ  കുറച്ച്  സമയം  കൊണ്ട്  തന്നെ  , പക്ഷെ  അവർക്ക്  എതിർ ഇടേണ്ടത്  വലിയ ഒരു  തിന്മയുടെ  ശക്തിയെ.
{story is slightly similar to films like second half story of Kamal Hassans Mahanadhi(1994). Suresh Gopis Rudraksham released in 1994, Trade(2007,Taken(2008)}
അവർക്ക്  അതിന്  കഴിയുമോ   എന്ന്  ഉള്ള  ചോദ്യത്തിന്  ഉത്തരം  അറിയാന്‍ സിനിമ  കാണണം  എന്ന്  ഇല്ല  , നിങ്ങൾക്കും   എനിക്കും   അറിയാവുന്ന   പോലെ ,  'കഴിയും' എന്ന്  തന്നെ   ആണ്  ഉത്തരം   ( മറിച്ചൊരു  ഉത്തരം  സിനിമകളിൽ  നിന്ന്  പ്രതീക്ഷിക്കുന്നില്ല   എന്ന്  ഉള്ളത്  കൊണ്ട്  തന്നെ  !)  .
പക്ഷെ  ഈ  സിനിമയുടെ  ചോദ്യം  അത്   അല്ലാ  ,എങ്ങനെ  അവര്‍ ലക്ഷ്യം കണ്ടു  എന്ന്  ആണ് .അവർ  പോയ  വഴികൾ  , അവരുടെ  കണ്ടത്തെല്ലുകൾ  ,അവരുടെ  തിരിച്ചറിവുകള്‍   , അവരുടെ  പ്രതികരണങ്ങൾ  ഇതൊക്കെ  ആണ്  ഈ  സിനിമ .

കഥ  പറച്ചിൽ  തുടങ്ങുന്നത്  തന്നെ   ടോപ്‌  ഗിയറിൽ    ആണ്  ആ  ഗിയറിൽ  തന്നെ  മുന്‍പോട്ട് പോകാനുംആവശ്യം   ഉള്ള  ഇടത്ത്   ബ്രേക്ക്‌  ഇടാനും  വിനീത്  ഏട്ടൻ   കഴിഞ്ഞു. അങ്ങനെ ഉള്ള  ഒരു  pace ഈ  സിനിമയ്ക്കു  വളരെ  ആവശ്യം  ആണ്  , മലയാള  സിനിമയിൽ തന്നെ  (മറ്റ്  ഇന്ത്യൻ   സിനിമകൾക്ക്‌   ഒപ്പം പോലും ) ഇങ്ങനെ  ഒരു  Treatment  വിജയിപ്പിച്ച്   കാണിച്ചു  തന്നപ്പോള്‍ ,ഒരു മലയാള സിനിമ ആരാധകന്‍ എന്ന നിലയ്ക്ക്  വളരെ അധികം സന്തോഷം തോന്നി .
Vineeth Sreenivasan 2
 
വിനീതിന്‍റെ  കഴിവ്  മികവുറ്റത്  ആയി കൊണ്ട്‌  ഇരിക്കുകയാണ് എന്നതിനുള്ള പുതിയ തെളിവ്, നമുക്ക്  ഈ  സിനിമ  കാണുമ്പോൾ   മനസിലാകും .സ്ട്രോങ്ങ്‌ story content ഉള്ള ഒരു realistic approach 'ൾ ത്രില്ലർ ചിത്രം എടുക്കാൻ തുനിഞ്ഞ വിനീതിന്‍റെ confidence 'നും   അത്  നല്ല  രീതിയിൽ എടുത്ത് കാണിച്ച തന്ന talent 'നും അഭിനന്ദനങ്ങൾ  . വിനീതിന്‍റെ Hard work  ശരിക്കും  നമുക്ക് സ്ക്രീനിൽ കാണാം , സിനിമയ്ക്ക്  ഒരു +ve  energy  തരാൻ ഇത് കാരണം ആയിട്ടുണ്ട്. 
 
ഒരു ഡയറക്ടർ എന്ന നിലയിൽ paper 'ലെ content 'നെ ഒരു പഞ്ചോട്  സ്ക്രീനിൽ എത്തിക്കാൻ കഴിഞ്ഞു .  എന്നാൽ  ഒരു script  writer എന്ന നിലയിൽ  ഈ  സിനിമ 'ക്കോ   അല്ലെങ്കില്‍   കഥ'ക്കോ  വേണ്ടത്ര ഒരു  Level  achieve ചെയാൻ  സാധിച്ചോ  എന്നുള്ളത്  സംശയകരം ആണ് .
 

സിനിമയുടെ സ്‌ക്രിപ്റ്റ് എടുക്കുക ആണെങ്കില്‍  , സിനിമയുടെ  ഊർജം മുഴുവനും  രണ്ട്  കഥാപാത്രങ്ങളിൽ  ആണ് എന്ന് മനസ്സില്‍ ആകും , രോഹിണിയുടെയും, നവീന്റയും,characterizationന് ഒരു  പൂർണത സ്ക്രീനിൽ വരുത്താൻ  സാധിക്കുന്നില്ല . തുടർ  ഭാഗങ്ങളെ  consider ചെയ്താലും  പൂർണത  തികക്കാന്‍  ആകുമോ  എന്നുള്ളത്  സംശയം  ആണ് .

{ Spoiler alert on! }

for example :  രോഹിണി  എന്തുകൊണ്ട്  കുട്ടികളുടെ സുരക്ഷയെക്കുറിച്ച്  മുൻ കരുതുകൾ   ഒന്നും  എടുക്കാതെ  കഥയുടെ അവസാനം ഉള്ള  Rescue mission-ല്‍ വരെ  കൊണ്ട്  എത്തിച്ചത് ?,അതും  ഭർത്താവിനെ ഇത്രയും വലിയ ഗ്രൂപ്പ്‌  ആണ് കൊന്നു  കളഞ്ഞെന്ന് സംശയം ഉണ്ടായിട്ടും ? പിന്നെ  ഒരു  പ്ലാന്‍   ഉണ്ടാക്കിയാണ്  ആദ്യത്തെ  വട്ടം  rescue   mission നടത്തുന്നത്  എന്ന്  പറഞ്ഞിരുന്നു , പക്ഷെ  അതെ  പ്ലാൻ  തന്നെ   വീണ്ടും  ഒരേ  ആൾക്കാർക്ക്  എതിരെ  നടത്തുമ്പോൾ  വില്ലന്മാർക്ക്  മുൻ കരുതുകൾ   ഒന്നും  എടുക്കാറില്ലേ ? (അതും വലിയ ഒരു buildup   അവർക്ക് കൊടുക്കുമ്പോഴും?

പിന്നെ  നവീന്റെ  character-ന്‍റെ background  image ലഭ്യം അല്ലെങ്കിലും, അദ്ദേഹം  സാധാരണ  ഒരു  മനുഷ്യൻ   ആയിട്ടാണോ  അതോ  situations made up ചെയ്ത  ഒരു  hero ആയിട്ട്  ആണോ  മുൻപോട്ടു  കൊണ്ട്  പോകേണ്ടിയത്  എന്ന്  വിനീതിന്‍റെ ആശയക്കുഴപ്പം സിനിമ  കാണുമ്പോളും  കാണികളിലും  തോന്നുന്നു  ഉണ്ട്  . പലപ്പോഴും   ഈ  character  ഭയം  ആണോ  ,ധൈര്യം ആണോ  ഇപ്പോൾ ഈ situation-ല്‍ നവീന്‍ അനുഭവിക്കുന്നത് എന്ന്  പറയാന്‍ പറ്റാതെ  വിഷമിക്കുന്നുണ്ട്  

{ Spoiler alert off! }


ഈ സിനിമ രണ്ട് parallel പാത്തിൽ കൂടി വില ഇരുത്താം ,

  1. കഥ  സന്ദര്‍ഭത്തില്‍  കൂടി  ഈ  സിനിമയെ  വില  ഇരുത്തുക  ആണെങ്കില്‍  ,തികച്ചും  വളരെ  നന്നായിട്ട്  തന്നെ  ആണ്  എടുത്തിരിക്കുന്നത്. പടത്തിനു  വേണ്ട  paceഉം  , thrillഉം  , ചില്ല  punchകുളും , എല്ലാം  കിട്ടുന്നുണ്ട്‌   .ഇങ്ങനെ  ഉള്ള  സിനിമകൾക്ക്‌  നന്‍മയുടെ  (അല്ലെങ്കില്‍ നായക-നായികയുടെ ) ശക്തിയുടെ  വ്യാപ്തി  പോലെ തന്നെ  തിന്മയുടെയും (വില്ലന്‍മാരുടെ ) ശക്തി വ്യാപ്തിക്കും  സ്‌ക്രിപറ്റില്‍  വളരെ  importance ഉണ്ട് .ഇവർ  തമ്മിൽ  ഉള്ള  ഒരു repel  ന്റെ  power 'നെ അടിസ്ഥാനം  ആക്കി   ആയിരിക്കും  കാണികളെ  ഈ  സിനിമയിലോട്ട്   അടുപ്പിക്കുനത്  ,ഈ   കാര്യം  നല്ല  രീതിയിൽ  തന്നെ  കൈകാര്യം  ചെയ്തു . ഓരോ  sceneകളില്ലും നിന്നും   നമ്മുടെ   മനസുകളിൽ  ഉണ്ടാകുന്ന  ചോദ്യത്തിന്   ഉത്തരം  തരാൻ  scriptന്  കഴിഞു  .ഇനി  എങ്ങനെ  അവർ മുൻപോട്ടു  പോകും  എന്ന  ചോദ്യം  ചോദിച്ച്  മുൾമുനയിൽ നിർത്തി  തന്നെ  ആണ്  ഓരോ  scene  'കളും  അവസാനിക്കുന്നത്  .ക്ലൈമാക്സിൽ  ശരിക്കും   ഒരു  നല്ല  ഫീൽ  കിട്ടുന്നുണ്ട്  , സങ്കടങ്ങളുടെയും  , അലിവിന്‍റെയും  ,പ്രതീക്ഷകളുടെയും  ഒക്കെ  കലര്‍ന്നുള്ള  ഫീലിംഗ് . അത്  കൂടാതെ  വളരെ  നല്ല  ഒരു  messageഉം  അവസാനം  punch’ഓട്    കൂടി  തന്നെ   കൊടുക്കാൻ  കഴിഞ്ഞു .  ഉത്തരം  പറയാൻ  കുറേ  ചോദ്യങ്ങൾ    ബാക്കി  ഉള്ളത്  കൊണ്ട്  തീർച്ച ആയും  തുടർ ഭാഗങ്ങൾ  എടുക്കാൻ  ഉള്ള  scope സിനിമയിൽ  ഉണ്ട്   (പക്ഷെ  ഈ  സിനിമ success ആകണം  എന്ന്  മാത്രം, ആകണേ എന്ന്  പ്രാര്‍ത്ഥിക്കുന്നു !)
  2. കഥാപാത്രങ്ങളെയും  , കഥ  സന്ദര്‍ഭത്തില്‍  ഉള്ള  കഥാപാത്രത്തിന്‍റെ  ചി  പ്രതികരണങ്ങളിലൂടെയും അടിസ്ഥാനത്തില്‍  ഈ  സിനിമയെ  വില  ഇരുത്തുക  ആണെങ്കിൽ  , അവിടെ  എവിടെ  ഒക്കെ  എന്തൊക്കെയോ  പ്രശനങ്ങള്‍  feel ചെയുന്നു .നമുക്ക്  കിട്ടേണ്ട  ചില emotions കിട്ടേണ്ട  സ്ഥലത്ത്  കിട്ടുന്നുണ്ടോ  എന്ന്  സംശയം  ആണ് ..

ഇങ്ങനെ  ഒക്കെ  ആണെങ്കിലും  കുറവുകൾ  എല്ലാം വളരെ  minor ആയ പ്രശ്നങ്ങൾ  ആയി   നമുക്ക്  എടുക്കാംകാരണം  ഇത്രയും strong ആയി  ഉള്ള  കഥ  പറച്ചല്ലിന്റെ  പാത   ഒരു  നൂല്‍   പാതയാണ്   ,ആ  പാതയിലൂടെ നടന്നു മറ്റേ  അറ്റത്ത്‌ എത്താൻ  വളരെ  പ്രയാസം  ആണ്  .എന്നാൽ  ആ  ലക്ഷ്യം   വിനീത്  ഏട്ടനും  കൂട്ടരും  വിജയകരമായി  നടത്തിച്ചു , അതിന്  അവർ  തികച്ചും  അഭിനന്ദനം  അർഹിക്കുന്നു . HATS   OFF! TO VINEETH & TEAM.

അപ്പോൾ  Direction ഉള്ള   സാധ്യതകളെ നല്ല രീതിയിൽ കാഴ്ചവെച്ച വിനീതിന് 7.5 out of 10 rating .

Characterization ചില്ല  അപൂർണതകൾ  മാറ്റി  നിർത്തി  , നല്ലൊരു  Realistic ത്രില്ലർ  തന്ന വിനീതിന്‍റെ   Rakesh Mantodiടയും  Scriptന്   6.5 out of 10 rating.
 
Jomon-T.-John
വിനീത്  ഏട്ടൻ  കഴിഞ്ഞാൽ  ഏറ്റവും  നല്ല  അഭിനന്ദനം  അർഹിക്കുനത്  Cinematographer Jomon.T.John ആണ്  . ഒരു  bluish-Reddish ടോണ്‍  ആണ്  സിനിമയിൽ  കൊടുത്തിരിക്കുന്നത്  ,അത്  സിനിമയുടെ  മൂഡ്‌  സെറ്റ്  ചെയാൻ  വളരെ  അധികം   സഹായിച്ചു .Main location, Belgaum   വളരെ  beautiful ആയി  എടുത്തിട്ടുണ്ട് , നല്ല  ഒരു realistic feel scene 'കളിൽ    കിട്ടുന്നുണ്ട്‌ . Challenging ആയിട്ടുള്ള work ഭംഗിയായി തീർത്ത Jomonന് 8.5 out of 10 rating.

Editingന്  വളരെ  പ്രാധാന്യം   ഉള്ള  ഒരു  സിനിമ  ആണ്  ഇതു  ,നല്ല  thrill വേണ്ടത്ത്  paceആയും  ,emotion   വേണ്ട  scene കൾക്ക് അതിന്‍റേതായ  പ്രാധാന്യവും  കൊടുത്തിട്ടുണ്ട്‌ .  ഇതു എല്ലാം  സിനിമയിൽ   യാഥാർത്ഥ്യം   ആക്കിയ  Editor Ranjan Abrahamന്  8 out of 10 rating.

Shobana ചേച്ചിയുടെ acting was very smart throughout the film, roleന് പറ്റിയ നല്ല selectionഉം ആയിരുന്നു, so Shobana ചേച്ചിക്ക് 4 out of 5 rating. Dhyan Sreenivasan, തുടക്കക്കാരാൻ   എന്ന  നിലയിൽ  ആരും  കൊതിക്കുന്നു  റോൾ  ആയിരുന്നു  ഇത്  , and I think he was good for the role, ചില്ല  സ്ഥലങ്ങളിലെ  ഡയലോഗ്  presentation , situation വേണ്ട  ഒരു   level achieve ചെയാൻ   കഴിഞ്ഞില്ലെങ്കില്ലും  performance കൊണ്ട്  ചില്ല  scene 'കള്‍    മികച്ചത്  ആക്കി .അതുകൊണ്ട്  3 out of 5 rating.അങ്ങനെ  central actorsന്  ആകെ  7 out of 10 rating.

മറ്റു  actorsന്റെ  എല്ലാ  selectionഉം  അതി  ഗംഭീരം .ഓരോരുത്തരുടെയും  ആക്ടിംഗ് ഉം   വളരെ  നല്ലത്  ആയിരുന്നു.  പ്രത്യേകിച്ചു   Deepak, പിന്നെ  Basu ആയി  അഭിനയിച്ച  actorഉം .കഥയിൽ  ഉള്ള  എല്ലാ  charactersലും   ഒരു  cliché ഒളിഞ്ഞു  ഇരിപ്പ് ഉണ്ടെങ്കിലും  , actorsന്റെ  selection കൊണ്ടും  direction കൊണ്ടും  വളരെ  പുതുമ  ഉള്ളവ  ആക്കി  മാറ്റി .അതിനാല്‍  for  non-central actors 8 out of 10 rating.

സിനിമയ്ക്കു  അനുയോജ്യയും   ആയ  Locationകള്‍  , യോജിച്ച  make upഉം  , സിനിമയ്ക്കു  വേണ്ട  തരത്തില്‍  ഉള്ള  മൂഡ്‌  സെറ്റ്  ചെയ്യുത   Artsനും , എല്ലാം  നല്ലതായിരുന്നു   7.5 out of 10 rating.

Shaan Rahmanന്റെ   പാടുകൾ  തരക്കേട്  ഇല്ല  ,ചില  BGM കള്‍   ശ്രദ്ധിക്കുന്നവ  തന്നെ  ,പിന്നെ  sound effect എല്ലാം  വളരെ  നന്നായി   ചെയ്തു  , 7 out of 10 rating.

ഫിലിം  Producer    Manoj Menon (banner ReelsMagic) & LJ Films (ലാല്‍ജോസ്) distribution 'ഉം  and for the total execution 7 out of 10 rating.

Finally for the Entertainment , കഥ പറച്ചലിന്റെ thrillഉം , പറയാതെ   പറഞ്ഞു  ഉള്ള  ഒരു  suspenseഉം  ,മലയാള  സിനിമയിൽ  അധികം  കാണാത്ത  ഒരു  treatment 'ഉം ,   അതിന്‍റെ  ഒരു  പുതുമയും  എല്ലാം  കൂടി ഒത്ത് ചേർത്ത്  8 out of 10 rating.

അങ്ങനെ  മൊത്തത്തിൽ  ഉള്ള  ഒരു  ആക   തുക  എടുക്കുമ്പോൾ  75 out of 100.


So My Rating is 7.5 / 10.

In shortly Thira Has

      +’vs.

  1.       Vineeth Sreenivasan
  2.        Shobana
  3.        Treatment and Mood of the film
  4.    Variety of Acting side & selection
  5.    Cinematography
  6.    Editing


 –‘vs.

  1.      Characterization plotting
  2.       Lack of emotional reaching at some scene
  3.        Hindi Dialogues may pull back some Malayalee audience 

 
‘Thira’ is a must watch film for Malayalam cinema lovers AND for normal audience including audience from other languages also. And this film should be consider as
 ' ONE OF THE BEST FILMS OF 2013.'
 

THEATER    : NAADAM,ADOOR
STATUS       : 20%,NOON SHOW(14/11/13)

Thira-Malayalam-Movie-First-Look-Poster-1-youneedme-thestarsms.blogspot.in

Popular posts from this blog

Neelakasham Pachakadal Chuvanna Bhoomi (NPCB,Malayalam,2013) Review by The-StarSMS

****** Neelakasham   Pachakadal  Chuvanna   Bhoomi  ( NPCB ) ****** Life is something that is said to be a Journey A Journey that travel to a destination that is unknown , A journey that encounters with our feelings, A journey for searching of answe rs for the questions that will quench our inner soul's thirst .. These words comes from my mind after seeing this film,but overall feeling that i get after watching this is beyond this.  NPCB is a journey of two voyages Kasi(Dulquer) & Suni (Sunny Wayne) in legend motorcycle ROYAL EN-FIELD "Made like a gun, goes like a bullet" via fun,adventures,fear,passion and Love . Film take us to explore seven states starting from Kerala,Karnataka,Andhra Pradesh/ Telungana , Orissa ,West Bengal,Sikkim and ends in Nagaland . Kasi inspired from a book about a famous bike journey ''Long Way Down''. Long Way Down by Ewan McGregor & Charley Boorman Kasi starts journey to find answers for some ques...

പരസ്യമായ രഹസ്യങ്ങള്‍ : പണം എങ്ങനെ ഉണ്ടാകുന്നു, എവിടേക്ക് പോകുന്നു ?

സാമ്പത്തിക സമ്പ്രദായത്തിലെ പരസ്യമായ രഹസ്യങ്ങള്‍-  ഭാഗം ഒന്ന് : പണം എങ്ങനെ ഉണ്ടാകുന്നു, എവിടേക്ക് പോകുന്നു ? ഈ ലോകത്തുള്ള മുഴുവന്‍ സമ്പത്തിന്‍റെ വില എത്ര മാത്രം ഉണ്ടാകും? വ്യക്തമായ ഒരു സഖ്യ ലഭ്യമല്ല , എങ്കിലും ഈ അടുത്ത് നടന്ന ഒരു പഠന റിപ്പോര്‍ട്ടില്‍ പറയുന്നതനുസരിച്ച് ആകെ മൊത്തം $1.2 quadrillion ഡോളര്‍ അതായത് $ 1,200,000,000,000,000 തുകയാണ് ഈ ലോകത്തിലുള്ള മുഴുവന്‍ സമ്പത്തിന്‍റെയും വില . ഇനി മറ്റൊരു കണക്ക് പറയാം, ഈ 2016 ജനുവരിയില്‍ Oxfam.org എടുത്ത കണക്കെടുപ്പില്‍ കണ്ടെത്തിയ വിവരങ്ങള്‍ പ്രകാരം, ലോക സമ്പന്നരില്‍ തന്നെ ഏറ്റവും അതിസമ്പനരായ 1% മനുഷ്യരുടെ കയ്യിലാണ് ഈ ലോകത്തെ 99% പേരുടെ സമ്പത്തും ഉള്ളത് എന്നാണ് . അതില്‍ തന്നെ മറ്റൊരു കാര്യം കൂടി പറയുന്നുണ്ട്, ഈ ലോകത്തെ ഏറ്റവും അതിസമ്പനരായ 62 പേരുടെ പക്കല്‍ ഉള്ള സമ്പാദ്യം 3.5 Billion അതായത് 3,500,000,000 മനുഷ്യരുടെ സമ്പത്തിനു തുല്യം !. ഇതാണ് ഈ ലോകത്തിലെ യാഥാര്‍ത്ഥ്യം, ഈ ലോകത്തിലുള്ള വളരെ കുറച്ചു മനുഷ്യരുടെ കൈവശമാണ് ഈ ലോകത്തിലെ മുക്കാല്‍ സമ്പത്തിന്‍റെയും നിയന്ത്രണം മുഴുവന്‍‍, ഈ സമ്പാദ്യത്തിന്‍റെ ഏറിയ പ...

Real Beauty : എന്താണ് സൗന്ദര്യം ?

  എന്താണ് സൗന്ദര്യം ? എന്താണ് സൗന്ദര്യം ? എന്നെ സംബന്ധിച്ച് സൗന്ദര്യം എന്നത് വലിയ ഒരു സംഭവം ആണ് . ഞാന്‍ സ്കൂളില്‍ പഠിക്കുന്ന സമയത്ത് എന്നും കണ്ണാടിയുടെ മുന്‍പില്‍ നിന്ന് എന്‍റെ മുഘകുരു നോക്കി വിഷമിച്ച് നില്‍ക്കുമായിരിന്നു. ഒരാള്‍ മറ്റൊരാളെ നോക്കുന്നത് ആദ്യം മുഘത്തോട്ട് അല്ലേ ? എന്‍റെ ഈ വൃത്തിക്കെട്ട മുഘത്ത്‌ ആരെങ്കില്ലും നോക്കുമോ ? . ഇതായിരുന്നു എന്‍റെ ചിന്ത. എന്നാല്‍ ഒരു ദിവസം ഞാന്‍ ബസ്‌ സ്റ്റോപ്പില്‍ കാത്ത് നിന്നപ്പോള്‍ ഒരു കാഴ്ച്ച കണ്ടു , മൂന്ന്‍ സ്ത്രീകള്‍ തമ്മില്‍ സംസാരിക്കുന്നു , അതില്‍ നടുക്ക് നില്‍ക്കുന്ന ആന്റിയുടെ മുഖത്ത് വികൃതം ആയ കുറേ പാടുകള്‍ പക്ഷേ അതൊന്നും ആന്റിയെ ബാധിക്കുന്നില്ല , അവര്‍ വളരെ സന്തോഷത്തോടെ സംസാരിക്കുന്നു , മറ്റുള്ളവരും സന്തോഷത്തോടെ സംസാരിക്കുന്നു .ഈ കാഴ്ച് എന്നില്‍ എന്തൊക്കെയോ മാറ്റങ്ങള്‍ കൊണ്ടുവന്നു . മുഘകുരു വരുന്നതോര്‍ത്ത്‌ ഞാന്‍ പിന്നെ വിഷമിചിട്ടില്ലാ , അതിനെ അതിന്റെ പാട്ടിന് വിട്ടു , ഞാന്‍ പിന്നെ എന്‍റെ മുഘത്തെ ഇഷ്ടപെടാന്‍ തുടങ്ങി , ഞാന്‍ എന്നിലേ സൗന്ദര്യത്തിനെ കാണാന്‍ തുടങ്ങി. അത്ഭുതം എന്ന് പറയട്ടെ അതിന് ശേഷം മുഘകുരു...