വീട്ടില്‍ നിന്ന് ഇറങ്ങുമ്പോള്‍ ഒരു സിനിമ കണ്ടു കളയാം എന്ന് വിചാരിച്ചു ,നമ്മുടെ വിനീതിന്റെ "തട്ടത്തിന് മറയത്ത് " ഇറങ്ങിയിട്ട് 2 ആഴ്ച് ആയി, കണ്ടിലെങ്കില്‍ മോശം അല്ലേ ,കണ്ടു കളയാം എന്ന് വിചാരിച്ചു ....ശ്രീ വിശാക് തിയേറ്റര്‍ 'ന് ഫ്രണ്ട്ല്‍ വന്നു....ഞാന്‍ നോക്കുമ്പോള്‍ റിസര്‍വേഷന്‍ മുന്‍പില്‍ കുറച് നീളം ഉള്ള ഒരു 'q' പിന്നെ അകത്ത് ഒരു 30 ladies ...അപ്പോള്‍ ആണ് ഒരു സുഹ്രത്ത് പറഞ്ഞത് ഇത് ടിക്കറ്റ് എടുക്കാനുള 'q' ആണെന്നും , റിസര്‍വേഷന്‍ എല്ലാം 1 week full ആണെന്നും .....പിന്നെ ഒന്നും ആലോചിച്ചിലാ 'q' ന്റെ ലാസ്റ്റ്-ല്‍ പൊയ് നില്ക്കാന്‍ നടന്നു ഒരു 55 പേരുടെ പുറകെ പൊയ് 'q ' നിന്നു , പിന്നെ കുറച്ച് നേരം അങ്ങനെ നിന്ന് ,9 മണി ആയപ്പോള്‍ 2 പോലീസ് ക്കാര്‍ വന്നു, പാമ്പ് പോലെ വളഞ്ഞ് ഒടിഞ്ഞ് നിന്ന 'ഖ' നേരെ ആക്കാന്‍ ,അപ്പോള്‍ ആണ് ഞാന്‍ പുറകോട്ടു നോല്‍ക്കിയത്,തമ്പാനൂര്‍ ബസ്സ് സ്റ്റാന്റ് വരെ 'q' ആയി .2 പോലീസ് ക്കാര്‍ വിചാരിച്ചാല്‍ ''ഈ youth's നെ നേരെ ആക്കാന്‍ പറ്റുമോ ??''.എന്റെ കൂടെ നില്‍ക്കന്നുവരോ ക്ലാസ്സ് കട്ട് ചെയ്യതാ,ലേറ്റ് ആയി വന്നതിന് ക്ലാസ്സില്‍ കയറാത്ത ,വിട്ടില്‍ നിന്ന് എക്സ്ട്രാ ക്ലാസ്സ് ആണെന്നും പറഞ്ഞു വീട്ടില്‍ നിന്ന് വന്ന സ്കൂള്‍ പിള്ളേര്....പോലീസ് ലാത്തി എടുത്തു,തെള്ള് ആയി ..ഉന്തു ആയി ...ഇടി ആയി ..വിട്ട് കുടക്കാന്‍ പറ്റുമ്മോ ???ശ്രീ കുമാര്‍ തിയേറ്ററില്‍ വെച്ചിരിക്കുന്ന നമ്മുടെ ലാല്‍ ഏട്ടന്റെ പടത്തിന്റെ കട്ട് ഔട്ട് നോക്കി "സ്പിരിറ്റ് "ഓടെ ഞാനും തെളി. അങ്ങനെ തെള്ളി തെളി ഒടുവില്‍ ലൈന്‍ ഇന്റെ ക്ലൈമാക്സ് ആയി,ടിക്കറ്റ് കൌണ്ടര്‍ ഇന്റെ അടുത്ത് ആയി,ഒറ്റ പ്രാര്‍ത്ഥന ടിക്കറ്റ് തീര്‍ന്ന് പോകെല്ലേ എന്ന്!!..അപ്പോള്‍ മുന്‍പില്‍ ഒരു ബഹളം ,എന്റെ കാല്‍ ജീവന്‍ പൊയ് (ബാക്കി കാല്‍ ജീവന്‍ ലാത്തിയും ആയി പോലീസ് വന്നപോലെ പൊയ്യിരുന്നു).ഭാഗ്യം!! ടിക്കറ്റ് തീര്‍ന്നതിന്റെ അല്ലാ മറിച്ച് ഒരാള്‍ക്ക് 1 ടിക്കറ്റ് കൊടുക്ക് ഉളു എന്ന് പറഞ്ഞു ആയിരിന്നു.....അവസാനം അത് സംഭവിച്ചു 3,4 കൈകളുടെ ഇടയില്‍ എന്റെ കൈയില്‍ ടിക്കറ്റ് !!!...ഹോ എന്തൊരു സന്തോഷം തോന്നി.. ഒരു ''10 supplementary paper'' പാസ്സായ സന്തോഷത്തോടെ നില്‍ക്കുമ്പോള്‍ സെക്യൂരിറ്റി എന്നെ പിടിച്ച് വെളിയില്‍ ആക്കി .... പുറകില്‍ വീണ്ടും ബഹളം, ഇപ്പോള്‍ ശെരിക്കും ടിക്കറ്റ് തീര്‍ന്നു ...
തിയേറ്റര്‍'ന്റെ അകത്ത് കയറി .
അപ്പോള്‍ അല്ലെ മനസ്സില്‍ ആയത്, ടിക്കറ്റ് എങ്ങനെയാ തീര്‍ന്നെന് ,അകത്ത് ഇരിക്കുനത് മൊത്തവും ഗിര്‍ല്സ്(മനസില്‍ ഒരു ചെറിയ സന്തോഷം ഇലാതില്ലാ!),ടിക്കറ്റ് അവര്‍ക്ക് മാത്രം കൊടുത്ത് തന്നെ തിര്‍ത്തു എന്ന് തോന്നി പൊയ് .. ഉല്‍ഘാടനത്തില്‍ ഷെണിച്ച മന്ത്രിയെ പോലെ മുന്‍പില്‍ പൊയ് അഭിമാനമായി ഇരുന്ന് .പടം തുടങ്ങി പിന്നെ നല്ല നിമിഷങ്ങള്‍ ആയിരുന്നു ഇടവേള വരെ ഗംഭീരം ..പിന്നെ കുറച്ച് പയ്യികെളിലൂടെ പോയെങ്കിലും നല്ല രീതിയില്‍ സിനിമ അവസാനിച്ചു ..സിനിമെയെ കുറിച്ച് കൂടുതല്‍ ഒന്നും പറയുന്നില്ലാ ,നിങ്ങള്‍ പൊയ് കണ്ടു ആസദ്വിക്കുക പക്ഷെ ഇത് വരെ പ്രണയിക്കാത്തവര്‍ക്ക് ഒരു പ്രേരണയും ,പ്രണയിച്ച കാലം മറന്നു ഇന്ന് ടെന്‍ഷന്‍ ഓടെ ഒന്നിച്ചു ജീവിതും നയിക്കുനവര്‍ക്ക് അവരുടെ പഴയ ഓര്‍മ്മകള്‍ ഒന്ന് പൊടി തട്ടി എടുത്ത് പുതുക്കാനും ഈ സിനിമ ഒരു അനുഭവവം ആകും.2,3,4ഉംsim ഉള്ള ഫോണും എടുത്ത് ലൈന്‍ അടിച്ച് നടക്കുന്ന കാമുകികാമുകന്മാര് എതാര്‍ത്ത പ്രണയം എന്താണെന് അറിയാന്‍ ഈ സിനിമ കാണണം ...
തിരിച്ച് ഇറങ്ങുമ്പോളും ഭയങ്കര തിരക്ക്.അടുത്തതിന്റെ അടുത്ത കള്ളിക്ക് വരെ കയറാന്‍ നില്‍ക്കുന്ന ആളുകുളുടെ തിരക്ക് ,മൂന്നാമതും ,നാലാമതും കണ്ണാന്‍ വരുന്ന അലുകുളുടെ തിരക്ക്....
എന്തായാലും കുറേ വര്‍ഷങ്ങള്‍ക്കു ശേഷം പല്ല മറന്ന കാഴ്ച്ചകള്‍ ഇന്ന് കാണാനായി സാദിച്ചു.
2 ആഴ്ച്ചയ്ക്ക് ശേഷവും റിലീസിംഗ് ദിവസത്തെക്കാള്‍ ജനത്തിരക്ക് കണ്ടു ,
2 ആഴ്ച്ചയ്ക്ക് ശേഷവും തിരക്ക് കുറക്കാന്‍ ഡെയിലി 5 ഷോ,സ്പെഷ്യല്‍ ഷോകള്‍,
2 മണിക്കൂര്‍ കാത്ത് നിന്നിട്ടും ടിക്കറ്റ് കിട്ടാത്തവര്‍,
5 ഷോയിലും ജനത്തിരക്ക് നിയിന്തിറിക്കാന്‍ പോലീസ് ,
50 ഇന്റെ ടിക്കറ്റ് 200 രൂപ വരെ കൊടുക്കാന്‍ തയാര്‍ ആയാലും ബ്ലാക്കിനു വില്‍ക്കുന്നവരുടെ കൈയില്‍ ടിക്കറ്റ് ഇല്ലാത്ത അവസ്ഥ,
ആണുങ്ങളെക്കാല്‍ തിരക്ക് കൂട്ടുന്ന
പെണുങ്ങളുടെ തിരക്കും {line'നിക്കാള്‍(ജോടികള്‍ എന്ന് സ്വയമേ വിശേഷിപ്പിക്കുനവര്‍ ) കൂടുതല്‍ ഗ്യാങ്ങായി എത്തുന്ന girl's (അവരുടെ boy friends 'n എന്തുപറ്റിയോ ആവോ! )}
ടിക്കറ്റ് 'ന് ആയി വിഷമിച്ചു 'q'
നില്‍ക്കുന്ന ,ടിക്കറ്റ് കിട്ടാതെ വിഷമിച്ചു പോകുന്ന ladies'നെയും കാണാനായി..
അപ്പോള്‍ എന്റെ ഉള്ളില്ലെ മലയാള സിനെമുയുടെ ആരാതകന്റെ മന്നസ്സു സന്തോഷം കൊണ്ട് നിറഞ്ഞു ,അഭിമാനം തോന്നി..........
ഈ ഒരു അനുഭവം സമ്മാനിച്ച വിനീത് ഏട്ടനും കൂട്ടെര്‍ക്കും ഒരായിരം നന്ദി....