നല്ല പുത്തന്‍ നോട്ട് ബാങ്ക് ലോക്കറില്‍ നിന്ന് ഉദ്യോഗസ്ഥന്‍ എടുത്ത് കൊണ്ടുവരുന്നത് കാണുമ്പോള്‍ ഒരിക്കല്‍ എങ്കിലും അതിലെ കുറച്ച് നോട്ട് കെട്ടുകളെങ്കിലും നമ്മുടെ കയ്യില്‍ വെറുതെ അവര്‍ക്ക് തന്നു കൂടെയെന്ന് തോന്നിയിട്ടില്ലേ ? അല്ല ഒന്ന് ചിന്തിച്ചാല്‍ അങ്ങനെ ചെയ്യുന്നതില്‍ വലിയ പ്രശ്നം ഒന്നും കാണുന്നില്ല, കാരണം ആ നോട്ട് കെട്ടുകള്‍ പിന്നീട് RBIയില്‍ നിന്ന് എടുത്താല്‍ പോരെ ? RBIക്ക് കുറച്ചുകൂടി നോട്ട് അച്ചടിക്കണം അത്ര അല്ലേ ഉള്ളൂ? കാര്യം തീര്‍ന്നില്ലേ ?? ഹും ! എന്നിട്ടും കാശും തരാതെ ലോക്കറില്‍ പൂട്ടി വെച്ചിരിക്കുകയാ, ദുഷ്ടന്‍മാര്‍ !!!!! അല്ല, ഇനി ശരിക്കും Reserve Bank of India(RBI)ക്ക് ഇങ്ങനെ സ്വന്ത ഇഷ്ട പ്രകാരം എത്ര ഇന്ത്യന്‍ രൂപ വേണേലും അച്ചടിക്കാന്‍ സാധിക്കുമോ ? പിന്നെ !!! പുഷ്പം പോലെ സാധിക്കും, ഒരു ഒറ്റ രാത്രി കൊണ്ട് കോടികള്‍ അച്ചടിക്കണോ, അടിക്കാം. അല്ലെങ്കില്‍ അത്രയും അച്ചടിച്ച് കഷ്ടപ്പെടുന്നത് എന്തിന് , ഒരു കോടിയുടെ ഒരു സ്റ്റൈലന്‍ ഒറ്റ നോട്ട് ആക്കി അച്ചടിച്ചാല്‍ പോരെ, പിന്നെന്താ ദാ പിടിച്ചോ നല്ല ഒന്നാന്തരം ഫസ്റ്റ് ക്ലാസ്സ് ഒരു കോടിയുടെ ഇന്ത്യന്‍ രൂപ നോട്ട്. ഹാ!!!! ഇ...
സാമ്പത്തിക സമ്പ്രദായത്തിലെ പരസ്യമായ രഹസ്യങ്ങള്‍- ഭാഗം രണ്ട് : ഫ്രാക്ഷനൽ റിസര്‍വ് ബാങ്കിങ്ങ് ഇന്നത്തെ സാമ്പത്തിക സമ്പ്രദായത്തില്‍ അധികം അറിയപ്പെടാതെ പരസ്യമായി ചെയ്യുന്ന രഹസ്യ പ്രവര്‍ത്തനങ്ങള്‍ 6 ഘട്ടങ്ങള്‍ ആയി പറയാന്‍ ശ്രമിക്കുകയാണ്, കൂടാതെ എങ്ങനെ ഈ നയങ്ങള്‍ സാധാരണക്കാരനെ ബാധിക്കുന്നു എന്നും . ഒന്നാം ഭാഗം വായിക്കുവാനായി ഇവിടെ ക്ലിക്ക് ചെയ്യുക 4. ഫ്രാക്ഷനൽ റിസര്‍വ് ബാങ്കിങ്ങ് – ബാങ്കുകള്‍ അക്കങ്ങള്‍ അടിച്ച കടലാസ്സ് ഇരട്ടിപ്പിക്കുന്നു ഫ്രാക്ഷനൽ റിസര്‍വ് ബാങ്കിങ്ങ് (Fractional Reserve Banking) പേരില്‍ തന്നെയുണ്ട് എന്താണ് അവരുടെ പരിപാടി എന്ന്. ബാങ്കില്‍ നമ്മള്‍ ഒരു തുക നിക്ഷേപിക്കുമ്പോള്‍, ആ തുകയുടെ വളരെ കുറച്ച് ഒരു ഭാഗം മാത്രമേ ‘കരുതല്‍ തുക’ ആയി (Reserve Money) ബാങ്ക് മാറ്റി വെയ്ക്കുക ഉള്ളൂ, ബാക്കിയുള്ള മുഴുവന്‍ തുകയും മറ്റൊരു വ്യക്തിക്ക് വായ്പ തുകയായി കൊടുക്കും അതും നിയമപരമായി തന്നെ. എത്ര തുകയാണ് കരുതല്‍ തുകയായി മാറ്റി വെക്കുന്നത് എന്നത് അതാത് രാജ്യങ്ങളുടെ സെന്‍ട്രല്‍ ബാങ്ക് നിശ്ചയിക്കുന്ന റിസര്‍വ് നിരക്ക് (Reserve Ratio) അനുസരിച്ച് ആയിരിക്കും. ഓരോ നിക്ഷേപ സ്വ...