2. അല്‍ഫോണ്‍സ് എന്ന തിരകഥാകൃത്തും, സംവിധായകനും
അല്‍ഫോണ്‍സ് എന്ന വ്യക്തി ഒരു മഹത്തായ സംവിധായകനോ തിരകഥാകൃത്തോ ആണെന്ന് ഞാന്‍ അവകാശ പെടുന്നില്ല, എന്നാല്‍ നല്ല ഭാവനയുള്ള ഒരു Creator ആണ് അദ്ദേഹം, അത് എനിക്ക് പറയാന്‍ കഴിയും . കാരണം , തന്‍റെ ഭാവനയുടെ പരിധിക്കുള്ളില്‍ നിന്ന് കൊണ്ട്, കഥയേക്കാള്‍ കൈകാര്യ മികവില്‍ വളരെയധികം പ്രയത്നിച്ചു കൊണ്ട് രണ്ട് സിനിമകള്‍ ഒരുക്കി, അതില്‍ ‘ഒരു പുതുമകളും ഇല്ല’ എന്ന് ടാഗ് ലൈനും വെച്ച്, സിനിമ ഇറക്കിയ വിജയിപ്പിക്കാന്‍ കഴിഞ്ഞെങ്കില്‍ , ഒരു വ്യത്യസ്ഥ കലാകാരന്‍ തന്നെ അല്ലേ അദ്ദേഹം ?
ഒന്നാം ഭാഗം വായിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇവിടെ ലിങ്ക് കൊടുത്തിരിക്കുന്നു.പ്രേമം എങ്ങനെ വന്‍ വിജയം ആയി ?ഒരു വിശകലനം
ഒന്നാം ഭാഗം വായിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇവിടെ ലിങ്ക് കൊടുത്തിരിക്കുന്നു.പ്രേമം എങ്ങനെ വന്‍ വിജയം ആയി ?ഒരു വിശകലനം
പ്രേമത്തിലെ അല്‍ഫോണ്‍സ് എന്ന രചയിതാവിനെ നമുക്ക് ആദ്യം പരിഗണിക്കാം.
പ്രേമത്തിലെ തിരക്കഥ പേരിന് മാത്രം പേപ്പറില്‍ എഴുതിയ ഒന്നാകാനേ സാധ്യത ഉള്ളൂ , മറ്റുള്ളവര്‍ക്ക് തങ്ങളുടെ ജോലി മനസ്സിലാക്കി ചെയ്യാന്‍ വേണ്ടി മാത്രം .കാരണം ഈ സിനിമയുടെ ഭൂരിപക്ഷവും പേപ്പറിനേക്കാള്‍ അല്‍ഫോണ്‍സിന്‍റെ മനസ്സില്‍ ആയിരുന്നിരിക്കും ഉണ്ടായിരുന്നത്.
ഇനി പ്രേമത്തിന്റെ കഥയെ കുറിച്ച്, അല്‍ഫോണ്‍സിന്‍റെ മനസ്സില്‍ ,വര്‍ഷങ്ങള്‍ക്കു മുന്‍പ് തന്നെ കയറി കൂടിയ കഥയാവണം ഇത് , മൂന്ന് കാലഘട്ടത്തില്‍ പറയുന്ന ഒരു പ്രണയ കഥ ,അത്ര മാത്രമേ തിരക്കഥ എഴുതുന്നതിന് മുന്‍പ് മനസ്സില്‍ ഉണ്ടായിരിക്കാന്‍ സാധ്യത ഉള്ളൂ . മൂന്ന് കാലഘട്ടം തീരുമാനിക്കാന്‍ വലിയ പ്രയാസം ഒന്നും വേണ്ടീരുന്നില്ല , തന്‍റെ ജീവിതപരിചയം മാത്രം മതി അതിന് . അങ്ങനെ തന്‍റെ സ്വന്തം അനുഭവങ്ങളും ,കണ്ടു കേട്ട അനുഭവങ്ങളില്‍ നിന്നുമെല്ലാം കഥ എഴുതുമ്പോള്‍ അതില്‍ തീര്‍ച്ചയായും കൂട്ടുകാര്‍ ഉണ്ടായിരിക്കും. കൂട്ടുകാരെ കഥാപാത്രങ്ങള്‍ ആക്കാന്‍ തീരുമാനിച്ചപ്പോള്‍, ഒരു കാര്യം പ്രത്യേകം ശ്രദ്ധിച്ചു, നായകന്‍ ഉള്‍പ്പടെ മൂവരും മൂന്ന് വ്യത്യസ്ഥ മതങ്ങളില്‍ നിന്നുള്ളവര്‍ ആയിരിക്കണം .അങ്ങനെ ജോര്‍ജ് ,ശംഭു ,കോയ എന്നിവര്‍ പിറന്നു . ഇനി കഥാപാത്രങ്ങള്‍ക്ക് നടന്‍മാരെ തിരഞ്ഞ് പോകേണ്ട ഗതികേട് ഒന്നും അല്‍ഫോണ്‍സിന് വേണ്ടിവരുന്നില്ല , യഥാര്‍ത്ഥ ജീവിതത്തിലെ സ്വന്തം കൂട്ടുകാരെ തന്നെ സ്ക്രീനിലോട്ടു പറിച്ചുനട്ടാല്‍ മാത്രം മതി . അങ്ങനെ നിവിനെയും , ശബരീഷ്നെയും , കൃഷ്ണ ശങ്കര്‍നെയും മനസില്‍കണ്ടാണ് അവരുടെ ഓരോ സീന്‍സും എഴുതിയത് എന്ന് വ്യക്തം .
ഇനി തിരക്കഥയുടെ ആദ്യത്തെ കാലഘട്ടം നോക്കുകയാണെങ്കില്‍ സ്ക്രിപ്റ്റില്‍ വരുന്നത് മൂന്ന് സെക്ഷനുകള്‍ മാത്രം ആയിരിക്കും
ഒന്ന്: ജോര്‍ജ് ഒരു പ്രേമ ലേഖനം എഴുതുന്നു, കൊടുക്കാന്‍ ശ്രമിക്കുന്നു , പരാജയമാവുന്നു. (12 മിനിറ്റ് –ഒരു പാട്ട് )
രണ്ട്: മേരിയെ തന്‍റെ ഇഷ്ടം പ്രകടിപ്പിക്കാന്‍ വഴികള്‍ നോക്കുന്നു , ശല്യമായി പുതിയ ഒരാള്‍ വരുന്നു.(10 മിനിറ്റ്)
മൂന്ന് : അവസാനം തന്‍റെ പ്രണയം നേരിട്ട് പറയാന്‍ പോകുമ്പോള്‍, വില്ലനായി മറ്റൊരു ജോര്‍ജ് വരുന്നു, നിരാശനാകുന്നു, പരീക്ഷയില്‍ തോല്‍ക്കുന്നു (15 മിനിറ്റ്-രണ്ട് പാട്ട് )
അതായത് , ഒന്ന് ശ്രദ്ധിച്ചാല്‍, നിങ്ങള്‍ക്കും മനസ്സിലാവുന്നത് ഉള്ളൂ , വളരെ കുറച്ച് സീനുകള്‍ക്ക് മാത്രമേ സംഭാഷണങ്ങള്‍ വേണ്ടി വരുന്നുള്ളൂ(തുടക്കത്തില്‍ ബാക്ക്ഗ്രൌണ്ട് ആയി വരുന്ന പല സംഭാഷണങ്ങളും സ്ക്രിപ്റ്റില്‍ കാണാന്‍ വഴിയില്ല ) .എന്നാല്‍ ഇനിയാണ് അല്‍ഫോണ്‍സ് എന്ന creator-നെ നമ്മള്‍ ശരിക്കും മനസില്‍ ആക്കുന്നത് , ഉദാഹരണത്തിന് ആദ്യത്തെ സീനില്‍ ലെറ്റര്‍ എഴുതുമ്പോള്‍ അക്ഷരം തെറ്റുന്നു, സ്‌ക്രിപ്റ്റ് എഴുതുമ്പോള്‍ മറ്റുള്ള ശല്യങ്ങള്‍ വരുന്നത് ഓര്‍ത്ത് അമ്മ-ചാള-അനിയത്തി കണക്ട് ആക്കി ഒരു ‘ഐറ്റം’ അവിടെ ഇട്ടു, ഇനി ഈ അക്ഷര തെറ്റ് ‘നമ്പര്‍’ സിനിമയില്‍ രണ്ട് സ്ഥലത്ത് ഉപകാരം പെട്ടു , ഒന്ന്-കോയയെ ഫോണ്‍ വിളിക്കുമ്പോള്‍ കഥയ്ക്ക് ആവശ്യമായതും ,നര്‍മ്മവും ,യാഥാര്‍ത്ഥ്യവും നിറഞ്ഞ സംഭാഷണത്തിന് സഹായിച്ചു ,രണ്ട്-സിനിമയുടെ അവസാനം സെലീനെയും ജോര്‍ജും ഒന്നിപ്പിക്കാന്‍ ഉള്ള ഘടകം ആയി രൂപാന്തരപ്പെട്ടു .
സ്‌ക്രിപ്റ്റില്‍ ഇല്ലാത്തതും, എന്നാല്‍ സിനിമയുടെ ദൈര്‍ഘ്യം കൂട്ടാന്‍ വേണ്ടിയും ഉള്ള ഒന്നായിരിക്കണം ആദ്യം കാണിക്കുന്ന ആ കോഴി കട. തിരക്കഥ എഴുതി കഴിഞ്ഞിട്ടും കടയിലെ കാണിക്കുന്ന സന്ദര്‍ഭങ്ങള്‍ എല്ലാം അല്‍ഫോണ്‍സിന്‍റെ മനസില്‍ മാത്രമേ ഉണ്ടായിരിക്കാന്‍ സാധ്യത ഉള്ളൂ , എന്നാല്‍ ആ കടയില്‍ മുഴുവനായി ഒരു 5 മിനിട്ടില്‍ കൂടതല്‍ ഉള്ള സന്ദര്‍ഭങ്ങള്‍ സൃഷ്ട്ടിക്കാന്‍ അല്‍ഫോണ്‍സിന് കഴിഞ്ഞു. ഇതൊന്നും കൂടാതെ രസകരമായ പാട്ടുകളും, സൈക്ലിന്റെ പുറകേ ക്യാമറ ഓടിച്ച് പുറകേ പോകുന്നത് പോലെയുള്ള കാര്യങ്ങളും, സിനിമയുടെ ദൈര്‍ഘ്യത്തെ സഹായിച്ചു. അങ്ങനെ ഒരു സംവിധായകന്‍ തന്റെ തന്നെ സിനിമയുടെ തിരക്കഥ എഴുതിയാല്‍ മാത്രം ഉണ്ടാകുന്ന ഗുണം , അല്‍ഫോണ്‍സ് പരമാവധി ഉപയോഗിച്ചു . എന്നാല്‍ അവിടെയും തീരുന്നില്ല അല്‍ഫോണ്‍സിന്‍റെ കഴിവ്, എഡിറ്റിംഗ് വര്‍ക്ക് കൂടി സ്വയം ഏറ്റെടുത്തുകൊണ്ട് , സിനിമ കാണുന്ന പ്രേക്ഷകര്‍ക്ക് വിരസത വരാനുള്ള വിടവ് വരുത്താതെ മുഴുവന്‍ സീനുകളും സൂക്ഷിച്ച് എഡിറ്റ് ചെയ്തു. ഇടയ്ക്കു ,ഇടയ്ക്കു കാണിക്കുന്ന ശലഭങ്ങളും ,പക്ഷികളും ,ഇലകളും, ആകാശവും ഇതിന്റെ ഭാഗം ആണ്, അത് ചിത്രത്തിനു ഏറെ ഗുണവും ചെയ്തു .ഇതുപോലെ ഓരോ കാലഘട്ടത്തിലെ തിരക്കഥയെയും അവലോകനം ചെയ്യാന്‍ എനിക്ക് സാധിക്കും .കൂടാതെ സിനിമയുടെ ഉടനീളം അല്‍ഫോണ്‍സ് എന്ന കലാകരന്‍റെ ഭാവനയുടെ സ്പര്‍ശവും ,സമയ പരിമിതികള്‍ മൂലം ഞാന്‍ അത് ചര്‍ച്ച ചെയ്യുന്നില്ല .
3. പ്രേമം തിരക്കഥയും ,ആരോപണങ്ങളും
ഒരു സിനിമ എല്ലാ തരത്തിലും ഉള്ള പ്രേക്ഷകരെയും ആസ്വദിപ്പിക്കുമ്പോള്‍ മാത്രം ആണ് , അത് വന്‍ വിജയമാവുന്നത്, അതില്‍ സംശയം ഇല്ല , കൂടാതെ നല്ല പ്രണയ ചിത്രങ്ങള്‍ക്ക് ഈ ലോകത്ത് എപ്പോഴും, എവിടെയും മാര്‍ക്കറ്റ് ഉണ്ട്. എന്നാല്‍ ഒരു സിനിമ എപ്പോഴും ഒരു ജനവിഭാഗത്തിന് ആയിരിക്കും കൂടതല്‍ മുന്‍ഗണന കൊടുക്കുന്നത് , അതിനാല്‍ ആണല്ലോ സിനിമകള്‍ ജെനെറുകളായി തരം തിരിച്ചിരിക്കുന്നത് തന്നെ, റൊമാന്‍സ്, കോമഡി , സസ്പെന്‍സ്, ത്രില്ലെര്‍, ഹൊറര്‍ , മസാല (അല്ലെങ്കില്‍ 100 കോടി ക്ലബ്ബില്‍ ഉള്ള ബോളിവുഡ് സിനിമകള്‍) മുതലായവ.
ഇതുപോലെ തന്നെ പ്രേമത്തിന് അല്‍ഫോണ്‍സ് 15 നും –35 നും വയസിന് ഇടയിലുള്ള audience-നെയാണ് ടാര്‍ജറ്റ് ചെയ്യുതത് ,അതായത് 1980-ന് ശേഷം ജനിച്ചവര്‍, 1984-ന് ജനിച്ച അല്‍ഫോണ്‍സ് അങ്ങനെ തിരഞ്ഞെടുത്തത് തികച്ചും അനുയോജ്യം തന്നെ ആണ്. കൂടാതെ കേരളത്തില്‍ ഇന്ന് ഏറ്റവും കൂടതല്‍ ഉള്ള ജനസമൂഹവും ഇവര്‍ തന്നെയാണ് (മുഴുവന്‍ ജനസംഖ്യയുടെ 40%-55% വരെ , source-Wikipedia: Demographics of Kerala ,ഇവിടെ മാര്‍ക്കറ്റിംഗിന്‍റെ ഒരു വശവും കാണാന്‍ സാധിക്കുന്നുണ്ടല്ലോ ).
അങ്ങനെ സിനിമയിലെ കഥപാത്രങ്ങളുടെ ,അതേ കാലഘട്ടത്തിലൂടെ തന്നെ പ്രേക്ഷകനും സഞ്ചരിക്കാന്‍ കഴിയും , 1995-2000 കാലഘട്ടത്തില്‍ SSLC എഴുതിയവര്‍ , Tutorial College വിട്ട് Tuition ക്ലാസ്സുകളിലേക്ക് ചേക്കേറിയ കാലം, ഈ വായിക്കുന്ന താങ്കളും , ഞാനും ഉള്‍പ്പടെയുള്ള എല്ലാവരും ഈ പറഞ്ഞ Tuition ക്ലാസുകളില്‍ പോയിട്ടും ഉണ്ട്, സൈക്കിളും എടുത്തു നാട്ടില്‍ മൊത്തം വായ്നോക്കി നടന്നിട്ടും ഉണ്ട്. അപ്പോള്‍ സ്ക്രീനില്‍ ഇതെല്ലാം നേരിട്ട് കാണുമ്പോള്‍ മറ്റൊരു ആസ്വാദന തലത്തിലേക്ക് നാം നയിക്കപ്പെടുന്നു , അതിനെ ‘ഗൃഹാതുരത്വം’ അല്ലെങ്കില്‍ ‘നൊസ്റ്റാള്‍ജിയ’ എന്ന് വിളിക്ക പെടുന്ന ഊര്‍ജം ആയി മാറുന്നു (ഓര്‍ക്കണം ആദ്യമായി പ്രേമം കാണാന്‍ പോകുമ്പോള്‍ ,നമ്മള്‍ ഇത് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല,അപ്പോള്‍ ഇരട്ടി സന്തോഷം , അല്‍ഫോണ്‍സ് അവിടെ നമ്മളെ ഞെട്ടിച്ചു). ഈ ഊര്‍ജം തന്നെയാണ് സിനിമ കണ്ട് കഴിഞ്ഞ് പുറത്തേക്ക് ഇറങ്ങുമ്പോള്‍ നമ്മുടെ ഉള്ളില്‍ നിന്ന് തന്നെ ഫേസ്ബുക്കിലെ സ്റ്റാറ്റസ് ആയും, വാട്സാപ്പ് മെസ്സേജുകള്‍ ആയും, “അളിയാ പ്രേമം കണ്ടോ!! തകര്‍പ്പന്‍ പടം ” എന്ന ഫോണ്‍ വിളിയാലും പുറത്തേക്ക് ഒഴുകാന്‍ ശ്രമിക്കുന്നത്, അങ്ങനെ ആ ഊര്‍ജ്ജം മറ്റുള്ളവരിലേക്കും എത്തിച്ചേരുന്നു (ഇതാണ്, യഥാര്‍ത്ഥ പബ്ലിസിറ്റി ).
ഭൂരിപക്ഷ മുതിര്‍ന്നവര്‍ക്കും ഈ നൊസ്റ്റാള്‍ജിയ ലഭിക്കാന്‍ ഉള്ള സാധ്യത വിരളമാണ് ,അവര്‍ക്ക് അതിനാല്‍ തന്നെ പ്രേമവും, അതിലെ കഥാപാത്രങ്ങളുമായി ആത്മബന്ധം സൃഷ്ട്ടിക്കാന്‍ കഴിയാതെ പോകുന്നു. എന്നാല്‍ ഇത് അല്‍ഫോണ്‍സിന്‍റെ ഒരു കഴിവ് കേടായി കാണാന്‍ സാധിക്കില്ല ,കാരണം ഈ സിനിമ അവര്‍ക്ക് വേണ്ടി അല്ല ആദ്യം മുതല്‍ തന്നെ സൃഷ്ടിക്കപ്പെട്ടത്. അങ്ങനെ ആകുമ്പോള്‍ മുതിര്‍ന്നവര്‍ പ്രേമം സിനിമയ്ക്കും ,കഥയ്ക്കും എതിരേ ആരോപണങ്ങള്‍ ഉന്നയിക്കുമ്പോള്‍ ,അത് ക്ഷമയോട് കേട്ട് ഉള്‍കൊള്ളുക, മറിച്ച് ഒരു അഭിപ്രായം പറയേണ്ട ആവശ്യകതയ്ക്ക് അവിടെ സ്ഥാനമില്ല.
പിന്നെ ഗുരുവിനെ പ്രണയിക്കുന്നതായി സിനിമയില്‍ കാണിച്ചതായിരുന്നു മറ്റൊരു ആരോപണം, ഒരു 2005-15 നും ഇടയില്‍ കോളേജില്‍ പഠിച്ച ഞങ്ങളെ പോല്ലുള്ളവര്‍ക്ക് ഇത് ഒരു സാധാരണ സംഭവം മാത്രമാണ് . ഞാന്‍ പഠിച്ച കോളേജിലും തന്നെ പഠിപ്പിക്കുന്ന ടീച്ചറെയും ,മറ്റ് department-ലെ ടീച്ചറിനെയും വരെ പ്രണയിക്കാന്‍ ശ്രമിച്ച വിരുതന്‍മാരെ ഞാന്‍ ഇപ്പോള്‍ ഓര്‍ക്കുന്നുണ്ട്. എന്നാല്‍ പണ്ടത്തെ കോളേജുകളില്‍ , പരിചയ സമ്പന്നരായ സാറുമാര്‍ ആയിരുന്നു കൂടുതലും , ടീച്ചര്‍മാര്‍ തന്നെ വിരളം , ഇനി ഉണ്ടേല്‍, തന്നെ ഡിഗ്രി കഴിഞ്ഞാല്‍, കല്യാണം കഴിഞ്ഞ് വീട്ടിലും വര്‍ഷങ്ങളോടെ ഇരുന്നിട്ട് മാത്രമായിരിക്കും പഠിപ്പിക്കാന്‍ വരുന്നത്. എന്‍റെ Generation-നില്‍ ഉള്ളവരുടെ കാര്യം ഇങ്ങനെ അല്ല, പഠിപ്പിക്കാന്‍ തന്നെ ആരേയും കിട്ടാത്ത സമയം ,അതുകൊണ്ട് മാസ്റ്റര്‍ ഡിഗ്രി എടുത്തുകഴിഞ്ഞു ഉടനെ തന്നെ ജോലിക്ക് കയറാന്‍ സാധിക്കും ,കൂടാതെ ഈ കൂട്ടത്തില്‍ ടീച്ചര്‍സ് ആണ് കൂടുതലും(എനിക്ക് അറിയാവുന്ന മിക്ക എഞ്ചിനീയറിംഗ് കോളേജുകളും, ഡിഗ്രി -ആര്‍ട്സ് കോളേജുകളും ഇതാണ് അവസ്ഥ ). അങ്ങനെ ആകുമ്പോള്‍ ഇങ്ങനെ ഉള്ള സംഭവങ്ങള്‍ സ്വാഭാവികം .
ഇനി ഈ പറയുന്ന മുതിന്നവര്‍ക്കും ഈ പറയുന്ന ഗുരു-പ്രണയ വിഷയത്തില്‍ നിന്ന് പൂര്‍ണമായും മാറി നില്‍ക്കാനും സാധിക്കില്ല, കാരണം ഈ സിനിമയിലെ പോലെ തന്നെ കോളേജ് ഒരു പയ്യന്‍ തന്‍റെ ടീച്ചറിനെ പ്രണയിക്കുന്നതായി പ്രതാപ് പോത്തന്‍ നായകനായി അഭിനയിച്ച ,ഭരതന്‍ ചേട്ടന്‍റെ ‘ചാമരം(1980)’ സിനിമയും ,സ്കൂള്‍ പയ്യനായ റഹുമാന്‍ , ടീച്ചറിനെ പ്രണയിക്കുന്നതായി പദ്മരാജന്‍ മാഷ് കൂടെവിടെ(1983) സിനിമയിലും കാണിച്ച് തന്നിട്ടുണ്ട്.
ഇനി നിങ്ങള്‍ ഇതൊന്നും കണക്ക് ആക്കണ്ട, പ്രേമത്തിലെ മലരിനെ ഒന്ന് ഓര്‍ത്ത് നോക്കിയെ, ശരിക്കും മലര്‍ ജോര്‍ജ്ജിന്‍റെ പ്രണയത്തിനു നേരിട്ട് ഒരു മറുപടി കൊടുത്തിട്ടുണ്ടോ , സിനിമയില്‍ ജോര്‍ജ്ജിന്‍റെ കണ്ണില്‍ നിന്നുള്ള കഥ മാത്രമല്ലേ പറയുന്നുള്ളൂ ?. തീര്‍ച്ചയായും മലരിന് ജോര്‍ജ്ജിന്‍റെ സമീപനം ഇഷ്ടം ആയിരുന്നെന്നു നമുക്ക് മനസില്‍ ആക്കാന്‍ കഴിയും, എന്നാല്‍ അതില്‍ കൂടതല്‍ മലരിന്റെ മനസ്സില്‍ ശരിക്കും പ്രണയം ഉണ്ടായിരുന്നോ എന്ന് അല്‍ഫോണ്‍സ് നമുക്ക് പറഞ്ഞ് തരുന്നും ഇല്ല ,കാണിക്കുന്നതും ഇല്ല . എന്നാല്‍ സിനിമയുടെ അവസാനം മലര്‍ എന്തോ രഹസ്യം പറയാതെ മടങ്ങുന്നതായി കാണിക്കുന്നുണ്ട് . ഞാന്‍ മനസ്സിലാക്കുന്നത് മലര്‍ ഈ ബന്ധം തന്‍റെ പരതിവിട്ട് പോയത് മനസ്സിലാക്കി , ഈ ബന്ധം തന്നെ മുറിക്കാന്‍ ശ്രമിക്കുന്നു ,അങ്ങനെ മനഃപൂര്‍വം ജോര്‍ജ്ജില്‍ നിന്ന് അകലാന്‍ വേണ്ടി കസിനെയും കൂട്ട് പിടിച്ച് Accident ആയി എന്ന് കള്ളം പറയുകയും , ജോര്‍ജ്ജിനെ വിഷമിപ്പിക്കാതിരിക്കാന്‍ ഓര്‍മ നഷ്ടപ്പെട്ടു എന്ന് കള്ളം പറഞ്ഞ് ഇതില്‍ നിന്നതെല്ലാം ഒഴിഞ്ഞ് നില്‍ക്കുകയും ആണ് ചെയ്യുതത്.
4.അല്‍ഫോണ്‍സും സുഹൃത്തുക്കളും .....
സിനിമയ്ക്ക് ഉള്ളില്‍ ഉള്ള മറ്റുള്ള സംവിധായകര്‍ക്കു അല്‍ഫോണ്‍സിനോട് അസൂയ തോന്നേണ്ടത് പ്രേമത്തിന്റെ വിജയത്തിന്‍റെ പേരില്‍ ആകരുത് മറിച്ച് അല്‍ഫോണ്‍സിന്‍റെ സുഹൃത്തുക്കളോട് ആയിരിക്കണം, കാരണം
നിവിന്‍- പ്രതേകിച്ചു ഒന്നും പറയേണ്ട കാര്യം ഇല്ല ,രണ്ട് പേരും ഒന്ന് ചേര്‍ന്നിട്ട് വര്‍ഷങ്ങള്‍ ആയി , അന്യോന്യം ഉള്ള കഴിവുകളെ നന്നായി മനസ്സിലാക്കിയവര്‍
ശബരീഷ്-നടനം, ഗാനരചന, ആലാപനം.... ഹോ! ഇങ്ങനെ ഇത്രയും കഴിവുള്ള ഒരു സുഹ്രത്തിനെ കിട്ടിയതിനാല്‍ അന്‍വര്‍ റഷീദ്ന് നല്ല ലാഭം നേടി കൊടുക്കാന്‍ അല്‍ഫോണ്‍സിന് കഴിഞ്ഞു .
രാജേഷ് മുരുഗേശന്‍- Alphonse ന് എപ്പോള്‍ മ്യൂസിക് വേണം എന്ന് ആഗ്രഹിക്കുന്നോ അവിടെ വെച്ച് മ്യൂസിക് ചെയ്യ്തു കൊടുക്കുന്നു സംഗീത സംവിധായകന്‍, പ്രേമത്തില്‍ 9 പാട്ടുകള്‍ പിറന്നതിനു കാരണം ഇവര്‍ തമ്മില്‍ ഉള്ള സുഹ്രത്ത് ബന്ധം മാത്രമാണ്
ആനന്ദ് സി ചന്ദ്രന്‍ -സിനിമയുടെ ഭൂരിഭാഗവും ചിത്രീകരിച്ചത് സ്വന്തം ശരീരത്തില്‍ ക്യാമറ വെച്ച് കൊണ്ടുള്ള STEADICAM ഷോട്ടുകള്‍ ആയിരുന്നു- കഴിവുള്ള Cinematographer
ട്യൂണി ജോണ്‍ -Poster Designer -പ്രേമത്തിനെ വര്‍ണ്ണം ഏറിയ പൂബാറ്റയ്ക്കുള്ളില്‍ ആക്കിയ വിരുതന്‍
അന്‍വര്‍ റഷീദ്-അല്‍ഫോണ്‍സില്‍ പൂര്‍ണ വിശ്വാസം അര്‍പ്പിച്ച് പൂര്‍ണ സ്വാതന്ത്ര്യം കൊടുത്ത ഒരു നല്ല നിര്‍മാതാവ്
കൃഷ്ണ ശങ്കര്‍, സിജു വില്‍സണ്‍ ,ഷറഫ്-ഉദ്ദീന്‍ - കോളേജ് കാലം തൊട്ടേ ഒപ്പം ഉള്ളവര്‍ , അഭിനയത്തില്‍ അത്യാവശ്യ കഴിവുകളും ഒക്കെ ഉള്ളവര്‍ .
തന്‍റെ സിനിമ വിജയിക്കുന്നതിന് മുന്‍പോ, പിന്‍പോ ഒരിക്കലും, ആരോടും തന്നെ തന്‍റെ സിനിമ ഒരു മഹത്തായ സിനിമ ആണെന്ന് അല്‍ഫോണ്‍സ് പറയുന്നില്ല,അവകാശം പെടുന്നില്ല . കേരളത്തില്‍ ഉള്ള എല്ലാവരോടും ഈ സിനിമ തീര്‍ച്ചയായും പോയി കാണണം എന്ന് നിര്‍ബന്ധവും പറയുന്നില്ല. കൂടാതെ അല്‍ഫോണ്‍സ് പോലും ഭേദപ്പെട്ട ഒരു ലാഭമേ പ്രേമത്തില്‍ നിന്ന് പ്രതീക്ഷിച്ചു കാണുകയുള്ളൂ, ‘നേരം’ പോലെ ഒരു ഹിറ്റ് (എന്നാലും 5 കോടിക്ക് അടുത്ത് തുക മുടക്കിയതിനാല്‍ ഒരു 10 കോടി അടുപ്പിച്ച് കണക്കു കൂട്ടി കാണും ),അതിനുള്ള മാര്‍ക്കറ്റിംഗ് ഒക്കെയേ ചെയ്തിട്ടും ഉള്ളൂ (അല്‍ഫോണ്‍സിനെ സമ്മതിച്ചു കൊടുക്കേണ്ട ഒരു കഴിവ് തന്നെയാണ് മാര്‍ക്കറ്റിംഗിനുള്ള അദ്ദേഹത്തിന്‍റെ നൈപുണ്യം ).
എന്നാല്‍ സിനിമ കേരളത്തില്‍ ഇത്രയും വലിയ ഓളം ഉണ്ടാക്കുകയും ,ഇത്രയും വലിയ വിജയം ഒരുക്കുകയും നടത്തും എന്നുള്ള വസ്തുത, അല്‍ഫോണ്‍സ് പ്രതീക്ഷിച്ച് കാണുമോ?. എന്നിരുന്നാല്‍ കൂടിയും നമ്മുടെ കൂട്ടത്തിലെ ചില പ്രേക്ഷകര്‍ പ്രേമം പോയി കാണുകയും , “അയ്യേ ഇതായിരുന്നോ ഈ കൊട്ടിഘോഷിച്ച പ്രേമം” എന്ന് പറഞ്ഞു നടന്ന്, അല്‍ഫോണ്‍സിന്‍റെ കഴിവിനെയും, കഠിനാധ്വാനത്തെയും ചോദ്യം ചെയ്യാനുള്ള അര്‍ഹത ആ പ്രേക്ഷകന്‍ കാണുമോ എന്ന് ഞാന്‍ ഭയക്കുന്നു .നല്ലത് പോലെയുള്ള വീക്ഷണ-പഠനം നടത്തിയിട്ട് മാത്രമേ ഈ പ്രേക്ഷകര്‍ തങ്ങളുടെ ആരോപണങ്ങള്‍ ഉന്നയിക്കാവൂ എന്ന്, ഞാന്‍ വിനീതമായി അപേക്ഷിക്കുന്നു .
ഒരു സത്യം ഇവിടെ ബാക്കിയാവുന്നു, പ്രേമത്തിന്‍റെ വന്‍ വിജയത്തിന് ശേഷം മലയാളി പ്രേക്ഷകര്‍ക്ക് ,തന്‍റെ അടുത്ത് സിനിമയ്ക്ക് അമിതമായ ആകാംഷ സൃഷ്ടിക്കും എന്നും , സിനിമ ഇറങ്ങിയ നാള്‍ മുതല്‍ ,ഈ സെന്‍സര്‍ കോപ്പി വിവാദ വിഷയങ്ങള്‍ വരെയുള്ള എല്ലാം സംഭവങ്ങളും അല്‍ഫോണ്‍സിന്‍റെ മനം മടുപ്പിക്കാനും ആണ് സാധ്യത , അതിനാല്‍ തന്‍റെ അടുത്ത ചിത്രം തമിഴില്‍ ആകാനാണ് ഉള്ള സാധ്യത വളരെ കൂടതല്‍ ആണ് .
അല്‍ഫോണ്‍സിനെ പോലെ നല്ല ഭാവിയുള്ള ഒരു കലാകാരനെ മലയാള സിനിമയ്ക്ക് നഷ്ടമാകാതെ ഇരിക്കട്ടേ എന്ന് ആഗ്രഹിച്ചു കൊണ്ട് ഞാന്‍ എന്‍റെ വിശകലനം ഇവിടെ നിര്‍ത്തുന്നു.......
നന്ദി,
തയാറാക്കിയത്,
സിവിന്‍ .എം സ്റ്റീഫന്‍