'പ്രേമം' എങ്ങനെ വന്‍ വിജയം ആയി - അല്‍ഫോണ്‍സ് പുത്രന്‍ നടന്ന വഴികളിലൂടെ : ഒരു വിശകലനം
ഇനി ഇപ്പോള്‍ ഞാനും, ഇതുപോലെ വല്ലം പറഞ്ഞു തടിതപ്പാന്‍ ആണ് ഉദ്ദേശ്യം എന്ന് കരുതി താങ്കള്‍ വായന നിര്‍ത്താന്‍ പോകുകയാണോ........
പ്രേമം ,പ്രേമം ,പ്രേമം….. ഓ ! ഇതിപ്പോള്‍ കേള്‍ക്കാന്‍ തുടങ്ങിയിട്ട് കുറേ കാലം ആയല്ലോ ,ഒന്ന് നിര്‍ത്തി കൂടെ ? അല്ലെങ്കിലും ഇതിനുമാത്രം എന്ത് കാര്യം ഉണ്ടായിട്ടാ നിങ്ങള്‍ ഈ പറയുന്നത്? വെറും ഒരു പൈങ്കിളി പ്രേമകഥയല്ലാതെ ഈ സിനിമയില്‍ എന്തുണ്ട് ? അതില്‍ ഒരു സൂപ്പര്‍ താരം ഉണ്ടോ ?, ഒരു കലാമൂല്യവും ഉണ്ടോ ? പിന്നെ ഉണ്ട് , വഴി തെറ്റിക്കുന്ന കുറേ സന്ദേശങ്ങള്‍, എന്നിട്ടും എന്താ ?ജനങ്ങള്‍ ഇതിനെ ഏറ്റെടുത്തു ആഘോഷിച്ചു ,എന്തിന് ? എത്രമാത്രം പണം വാരി ,എങ്ങനെ ?
ഒരു സാധാരണ ഫേസ്ബുക്ക് യൂസര്‍ തൊട്ട് , പിന്നണിഗായകന്‍ ജി. വേണുഗോപാലില്‍ വരെ എത്തിച്ചേര്‍ന്ന ഒരു ചര്‍ച്ചാവിഷയം ആണ് ഇത്, കൂടാതെ ഇപ്പോള്‍ ഏതൊരു മലയാളി പ്രേക്ഷകനും ഒരു പ്രാവശ്യമെങ്കിലും സ്വയം ചോദിച്ച ചോദ്യങ്ങള്‍ .
ഇങ്ങനെ എത്ര ചോദ്യങ്ങള്‍ ഈ സിനിമയെക്കുറിച്ച് പുറത്ത് വന്നു, വന്നുകൊണ്ട് ഇരിക്കുന്നു , ഇനിയും വരാന്‍ ഇരിക്കുന്നു .അതുപോലെ തന്നെ എത്ര മറുപടികള്‍ പല ഭാഗത്ത് നിന്ന്‍ വന്നു കഴിഞ്ഞു ,വന്നുകൊണ്ടിരിക്കുന്നു, ഇനിയും വരാനിരിക്കുന്നു . ആരെങ്കിലും അത് ശ്രദ്ധിക്കുന്നുണ്ടോ ?ഇനി ശ്രദ്ധിച്ചെങ്കില്‍ തന്നെ, അവയില്‍ ഏതെങ്കിലും നിന്നും നിങ്ങള്‍ക്ക് ഒരു ഉത്തരം കണ്ടെത്താന്‍ സഹായിച്ചോ? ഇനി ഈ ചോദ്യങ്ങള്‍ എല്ലാം ഉണ്ടാകുന്നതിന് പിന്നില്‍ ഉള്ള കാരണം ആലോചിച്ചോ?(ദൃശ്യം വന്‍ വിജയം ആയപ്പോള്‍ ഇങ്ങനെവല്ലോം സംഭവിച്ചതായി ഓര്‍ക്കുന്നുണ്ടോ ? ) ഇത് ഒരു വിവാദം ചര്‍ച്ചാവിഷയം ആണോ ,അതോ കേവലം ഒരു മാര്‍ക്കറ്റിംഗ് തന്ത്രം ആണോ?
കുറേ നാളുകള്‍ക്ക് ശേഷമാണ് ഞാന്‍ സിനിമയെ കുറിച്ച് ഒരു ലേഖനം എഴുതുന്നത്. പ്രേമം കണ്ടിട്ട് കുറച്ച് നാളുകള്‍ കഴിഞ്ഞെങ്കിലും, അന്നും(ഇന്നും),ഒരു നിരൂപണം എഴുതണം എന്ന് തോന്നിയില്ല ,കൂടാതെ എനിക്കും തൃപ്തി തോന്നിയ നൂറുകണക്കിനുള്ള നിരൂപണങ്ങള്‍ അതിനുമുന്‍പേ വന്നും കഴിഞ്ഞിരുന്നു, അപ്പോള്‍ എന്‍റേതായ ‘ഒന്നിന്’ പ്രാധാന്യം ഇല്ല എന്ന് കരുതി .
എന്നാല്‍ , ഇപ്പോള്‍ എനിക്ക് പ്രേമത്തെ കുറിച്ച് എന്‍റേതായ ഒരു വിശകലനം പങ്കുവെക്കണം എന്ന് തോന്നി , കുറച്ച് നാളുകളായി കേള്‍ക്കുന്ന ഈ (മുകളില്‍ കൊടുത്തിരിക്കുന്ന) ചോദ്യങ്ങള്‍ , ഉണ്ടാക്കിയ ചലനങ്ങളില്‍ തന്നെയാണ് അതിന് പ്രേരണയായത്. ഒരിക്കലും മറ്റൊരു വിവാദത്തിനു വേണ്ടിയോ, മാര്‍ക്കറ്റിംഗിന് വേണ്ടിയോ ആണ് ഈ വിശകലനം എന്ന് കരുതരുത് , ഞാന്‍ അതില്‍ താല്‍പര്യപ്പെടുന്നില്ല , ഞാന്‍ കണ്ട, അല്ലെങ്കില്‍ എന്റെ ചെറിയ അറിവുകള്‍ കൊണ്ട് മനസ്സിലാക്കിയ കാര്യങ്ങള്‍ ,എന്‍റെ കാഴ്ചപ്പാടുകള്‍, അത് മാത്രമാണ്.
ഇനി വിഷയത്തിലേക്ക് കടക്കാം, എങ്ങനെ പ്രേമം ഇത്രയും ഹിറ്റ് ആയി? ഓരോരുത്തര്‍ക്കും ഒരോരോ ഉത്തരങ്ങള്‍ ആയിരിക്കും ,ഉദാഹരണത്തിന്
“കുറച്ചുകാലങ്ങള്‍ക്ക് ശേഷം ഇറങ്ങിയ നല്ല ഒരു റൊമാന്റിക് സിനിമ ആയതിനാലാണ് ”
“നല്ല പാട്ടുകള്‍ ആണ് ഹിറ്റ് ആക്കിയത്”,
“നിവിന്‍ പോളിയുടെ അഭിനയവും, താര പട്ടാഭിഷേകവും ആണ് കാരണം ”
“സോഷ്യല്‍ മിഡിയില്‍ കൂടി ‘അതിസാമര്‍ത്ഥ്യമായ’ നടത്തിയ മാര്‍ക്കറ്റിംഗ് ആണ് കാരണം”
“സോഷ്യല്‍ മിഡിയില്‍ കൂടി ‘അതിസാമര്‍ത്ഥ്യമായ’ നടത്തിയ മാര്‍ക്കറ്റിംഗ് ആണ് കാരണം”
“കൌമാരക്കാരുടെ കോളേജ് കഥ ആയത്കൊണ്ടാണ്”
“സൈക്കിള്‍, സിക്സര്‍ ,റാസല്‍-ഖൈമ ,പകച്ച പോയ ബാല്യം, ജാവ ,സബര്‍ജ്ജല്ലി, ബോബ്-മാര്‍ലി ടീ-ഷര്‍ട്ട് മുതലായവയാണ് ഹിറ്റിന് കാരണം”
“അല്ല മേരിയുടെ മുടി ആണ് കാരണം “ “അതും അല്ല, മലരിന്റെ മുഖക്കുരു ആണ് കാരണം” “ അപ്പോള്‍ മേരിയുടെ അനിയത്തി, സെലീനയുടെ ചിരിയോ? (“ടാ , അതിന് സെലീന മേരിയുടെ അനിയത്തി അല്ലാ”, “ ഹേ! അല്ലേ? എന്നാല്‍ ഒന്നൂടെ കണ്ട് സംശയം തീര്‍ക്കാം”)”
“ഇതൊന്നും അല്ല, ആലുവ പുഴയുടെ തീരത്ത് നിന്ന് ‘എന്ത്’ എഴുതിയാലും, അത് ഹിറ്റ് ആകും, ഉറപ്പാ...!!! ” (ദയവ്ചെയ്യ്ത് മറ്റൊരു തീരം കണ്ടുപിടിക്കും വരെ, ആരും അലുവപുഴയുടെ തീരത്ത് പോയി ‘അവരെ’ ശല്യം പെടുത്തരുതേ ,പാവം സിനിമക്കാര്‍.... അവര്‍ അവിടെ ഇരുന്നു ഹിറ്റുകള്‍ ഇറക്കട്ടെ)
ഇവയിലെ ചിലതൊക്കെ സത്യങ്ങള്‍ ആണ് ,സമ്മതിക്കാം , എന്നാല്‍ യാഥാര്‍ത്ഥ്യത്തില്‍ ഇതെല്ലാം സിനിമയുടെ നല്ല ഘടകങ്ങള്‍ മാത്രം ആണ്, അല്ലാതെ സിനിമയുടെ വിജയ രഹസ്യം അല്ലാ . അങ്ങനെ തോന്നുന്നില്ലേല്‍ , ഒന്ന് സ്വയം ചിന്തിച്ച് നോക്കൂ , ഈ പറയുന്ന കാര്യങ്ങളെല്ലാം, സിനിമ കണ്ടതിന് ശേഷം നമുക്ക് ഇഷ്ടപ്പെട്ട ഘടകങ്ങള്‍ മാത്രം അല്ലേ ? എന്നാല്‍ സിനിമ ഹിറ്റ് ആയപ്പോള്‍ , അതിനുള്ള കാരണം നമ്മള്‍ സ്വയം ചോദിക്കുമ്പോള്‍ , നമുക്ക് മനസ്സിലായതോ/ഇഷ്ടപ്പെട്ടതോ ആയ ഈ നല്ല ഘടകങ്ങള്‍ മാത്രം കാരണങ്ങളായി പുറത്ത് വരുന്നത് അല്ലേ ? ഇനി ചിന്തിച്ച് നോക്ക്, യഥാര്‍ത്ഥത്തില്‍ അവ തന്നെയാണോ വിജയ കാരണം ? ഇനി അങ്ങനെ ആണെങ്കില്‍ തന്നെ, നമുക്കെല്ലാവര്‍ക്കും ഈ പറഞ്ഞ ഒന്ന്, രണ്ട് നല്ല ഘടകങ്ങള് എങ്കിലും , മറ്റ് സിനിമകളിലും തോന്നിയിട്ടില്ലേ ? (ഉദാഹരണത്തിന്: നിര്‍ണായകം പോലെയുള്ള ഒരു സിനിമ ) അവയൊന്നും എന്തുകൊണ്ട് ഇത്രയും വലിയ ഒരു വിജയം കരസ്ഥമാക്കാന്‍ സാധിക്കാതെ കടന്നു പോയത് ?
ഓ ..... എന്നാല്‍ താന്‍ തന്നെ പറ, എങ്ങനെ പ്രേമം ഹിറ്റ് ആയി ??? എന്‍റെ മാഷേ, ഈ ചോദ്യത്തിനു ഒരു ഉത്തരം പറയാന്‍ ഒരാള്‍ക്ക് കഴിഞ്ഞെങ്കില്‍ പിന്നെ എന്തിനാ കാത്തിരിക്കുന്നേ, ഉടനെ പോയി ഒരു പടം പിടിച്ച് പണം വാരികൂടെ ? അല്ലെങ്കില്‍ വേണ്ടാ, ഈ ഒരു രഹസ്യം വാണിജ്യത്തില്‍ നിക്ഷേപിച്ച് അതില്‍ പണം വാരരുതോ. അതിന് ആര്‍ക്കെങ്കിലും കഴിഞ്ഞോ? അല്ലെങ്കില്‍ കഴിയുമോ ? . ഇത് ഒരു കേവലം സിനിമയുടെ വിജയ കാര്യം മാത്രമല്ല, നമ്മുടെ ജീവിതത്തില്‍ ദിനവും കാണുന്ന ഏതൊരു വിജയത്തിനുള്ള കാരണവും , ഒറ്റ വാക്കില്‍ ഉത്തരം പറയാന്‍ കഴിയുകയില്ല, എന്നാല്‍ വിജയത്തിനുപിന്നില്‍ പങ്കുകൊണ്ട പല ഘടകങ്ങള്‍ ചിലര്‍ക്ക് പറയാന്‍ സാധിക്കും, ,കഠിനാധ്വാനം, നല്ല മനസ്സ് , ജീവിതപരിചയം , ഭാഗ്യം ,ദൈവദീനം, ഇനി അങ്ങേ അറ്റം വരെ പോയാല്‍ ‘പാപം’ (‘പാപിയേ പന്ന പോലെ വളര്‍ത്തും’ ഈ ബൈബിള്‍ റഫറന്‍സ് വിശ്വസിക്കുന്നവര്‍ക്കായി സമര്‍പ്പിക്കുന്നു ) മുതലായവ ആണ് , എപ്പോഴും ഇവയില്‍ ഏതെങ്കിലും ഒക്കെ തന്നെയായിരിക്കും തിരിച്ചും മറിച്ചും ആളുകള്‍ പറയുന്നത്.
ഓ ..... എന്നാല്‍ താന്‍ തന്നെ പറ, എങ്ങനെ പ്രേമം ഹിറ്റ് ആയി ??? എന്‍റെ മാഷേ, ഈ ചോദ്യത്തിനു ഒരു ഉത്തരം പറയാന്‍ ഒരാള്‍ക്ക് കഴിഞ്ഞെങ്കില്‍ പിന്നെ എന്തിനാ കാത്തിരിക്കുന്നേ, ഉടനെ പോയി ഒരു പടം പിടിച്ച് പണം വാരികൂടെ ? അല്ലെങ്കില്‍ വേണ്ടാ, ഈ ഒരു രഹസ്യം വാണിജ്യത്തില്‍ നിക്ഷേപിച്ച് അതില്‍ പണം വാരരുതോ. അതിന് ആര്‍ക്കെങ്കിലും കഴിഞ്ഞോ? അല്ലെങ്കില്‍ കഴിയുമോ ? . ഇത് ഒരു കേവലം സിനിമയുടെ വിജയ കാര്യം മാത്രമല്ല, നമ്മുടെ ജീവിതത്തില്‍ ദിനവും കാണുന്ന ഏതൊരു വിജയത്തിനുള്ള കാരണവും , ഒറ്റ വാക്കില്‍ ഉത്തരം പറയാന്‍ കഴിയുകയില്ല, എന്നാല്‍ വിജയത്തിനുപിന്നില്‍ പങ്കുകൊണ്ട പല ഘടകങ്ങള്‍ ചിലര്‍ക്ക് പറയാന്‍ സാധിക്കും, ,കഠിനാധ്വാനം, നല്ല മനസ്സ് , ജീവിതപരിചയം , ഭാഗ്യം ,ദൈവദീനം, ഇനി അങ്ങേ അറ്റം വരെ പോയാല്‍ ‘പാപം’ (‘പാപിയേ പന്ന പോലെ വളര്‍ത്തും’ ഈ ബൈബിള്‍ റഫറന്‍സ് വിശ്വസിക്കുന്നവര്‍ക്കായി സമര്‍പ്പിക്കുന്നു ) മുതലായവ ആണ് , എപ്പോഴും ഇവയില്‍ ഏതെങ്കിലും ഒക്കെ തന്നെയായിരിക്കും തിരിച്ചും മറിച്ചും ആളുകള്‍ പറയുന്നത്.
ഇനി ഇപ്പോള്‍ ഞാനും, ഇതുപോലെ വല്ലം പറഞ്ഞു തടിതപ്പാന്‍ ആണ് ഉദ്ദേശ്യം എന്ന് കരുതി താങ്കള്‍ വായന നിര്‍ത്താന്‍ പോകുകയാണോ........
ഓ! അപ്പോള്‍ തുടര്‍ന്നും വായിക്കുക ആണ് അല്ലേ , എന്നാലേ, ഞാന്‍ ഒരു കാര്യം കൂടി പറയട്ടെ ,എനിക്കും ഇതിന് ഉള്ള ഉത്തരം അറിയില്ല, പിന്നെ എന്തിനാടോ താനിത് എഴുതി, വായിപ്പിച്ചു മനുഷ്യന്‍റെ സമയം കളയുന്നേ , എന്ന് ചോദിച്ച് ദേഷ്യപ്പെടല്ലേ!!! ഞാന്‍ ഒന്ന് പറഞ്ഞോട്ടെ, എനിക്ക് താങ്കളെ ഉത്തരത്തില്‍ പോകാനുള്ള വഴിയിലേക്ക് കുറച്ച് വെളിച്ചം വീശി തന്ന് സഹായിക്കാന്‍ കഴിയും (“ഓ, അതിന് താന്‍ എന്താ വല്ല ടോര്‍ച്ച് ആണോ? ” അങ്ങനെ തോന്നിയോ ,എന്നാല്‍ അത് എനിക്ക് ഇഷ്ടപ്പെട്ടു... ).
നമുക്ക് രണ്ടാള്‍ക്ക് കൂടി അല്‍ഫോണ്‍സ് പ്രേമത്തിനായി സഞ്ചരിച്ച വരികളിലൂടെ ഒന്ന് സഞ്ചരിക്കാം. അല്‍ഫോണ്‍സ് നേരം എടുത്തതിന് ശേഷം ഉള്ള കാലഘട്ടം ആണ് ഇവിടെ നമ്മുടെ സഞ്ചാരത്തിന്റെ തുടക്കം.
നമുക്ക് രണ്ടാള്‍ക്ക് കൂടി അല്‍ഫോണ്‍സ് പ്രേമത്തിനായി സഞ്ചരിച്ച വരികളിലൂടെ ഒന്ന് സഞ്ചരിക്കാം. അല്‍ഫോണ്‍സ് നേരം എടുത്തതിന് ശേഷം ഉള്ള കാലഘട്ടം ആണ് ഇവിടെ നമ്മുടെ സഞ്ചാരത്തിന്റെ തുടക്കം.
- പ്രേമം പൂത്തു തുടങ്ങി.........
February 14, 2014: പ്രേമം പൂത്തു തുടങ്ങി എന്ന്, ഒരു വാലെന്റൈന്‍ ദിനത്തില്‍ തന്നെ, പുറം ലോകത്തെ ആദ്യമായി അല്‍ഫോണ്‍സ് അറിയിച്ചു, കൂടാതെ “പ്രേമം” എന്ന ഭാഗ്യഛിഹ്നവും അന്ന് തൊട്ട് അല്‍ഫോണ്‍സിന്‍റെ ഒപ്പം ചേര്‍ന്നു.
‘നേരം’ എന്ന തന്‍റെ ആദ്യ സിനിമ പേര് പോലെ തന്നെ വളരെ ലളിതവും എന്നാല്‍ ഏവര്‍ക്കും പരിചിതവും ആയ ഒരു പേരുപോലെ തന്നെയാണ് ‘പ്രേമം’ എന്ന പേരിന് പുറകേ അല്‍ഫോണ്‍സ് പോയതിന്‍റെ കാരണം എന്ന് ഊഹിക്കാമലോ .ഒരു പ്രണയചിത്രത്തിനു ഏറ്റവും യോജിച്ച പേര് , എന്തുകൊണ്ട് ഇത്രയും കാലമായി, ഇത്രയും നല്ല ഒരു പേര്, മറ്റാരും രജിസ്റ്റര്‍ചെയ്യതില്ല? ഇത് അല്‍ഫോണ്‍സിനും ഒരു അതിശയം ആയിരുന്നു, അത് പങ്കുവച്ചുകൊണ്ട് ആയിരുന്നു പ്രേമത്തെ കുറിച്ചുള്ള തന്റെ ആദ്യ സ്റ്റാറ്റസ് .
2. അല്‍ഫോണ്‍സ് എന്ന തിരകഥാകൃത്തും, സംവിധായകനും..............
ഈ വിഷയത്തെപ്പറ്റി എനിക്ക് ഏറെ പറയാന്‍ ഉണ്ട് , പക്ഷെ ഇപ്പോള്‍ തന്നെ ഈ ലേഖനം കുറച്ച് നീണ്ടു പോയി ,എനിക്ക് അറിയാം ,അതുകൊണ്ട് ബാക്കി പറയാനുള്ളതും കൂടി ചേര്‍ത്ത് ഒരു തുടര്‍ ലേഖനം ആക്കിയാലോ എന്ന് ആലോചിക്കുകയായിരുന്നു...... ,പേടിക്കേണ്ട നിങ്ങളുടെയെല്ലാം അഭിപ്രായങ്ങള്‍ വായിച്ചിട്ടു മാത്രമേ അതിന് മുതിരുന്നുള്ളൂ ......
തുടര്‍ന്നു വായിക്കാന്‍ ഭാഗം രണ്ട് .... 'പ്രേമം' എങ്ങനെ വന്‍ വിജയം ആയി-അല്‍ഫോണ്‍സ് പുത്രന്‍ നടന്ന വഴികളിലൂടെ:ഒരു വിശകലനം-ഭാഗം 2
സിവിന്‍ .എം.സ്റ്റീഫന്‍
തുടര്‍ന്നു വായിക്കാന്‍ ഭാഗം രണ്ട് .... 'പ്രേമം' എങ്ങനെ വന്‍ വിജയം ആയി-അല്‍ഫോണ്‍സ് പുത്രന്‍ നടന്ന വഴികളിലൂടെ:ഒരു വിശകലനം-ഭാഗം 2
സിവിന്‍ .എം.സ്റ്റീഫന്‍