നല്ല പുത്തന്‍ നോട്ട് ബാങ്ക് ലോക്കറില്‍ നിന്ന് ഉദ്യോഗസ്ഥന്‍ എടുത്ത് കൊണ്ടുവരുന്നത് കാണുമ്പോള്‍ ഒരിക്കല്‍ എങ്കിലും അതിലെ കുറച്ച് നോട്ട് കെട്ടുകളെങ്കിലും നമ്മുടെ കയ്യില്‍ വെറുതെ അവര്‍ക്ക് തന്നു കൂടെയെന്ന് തോന്നിയിട്ടില്ലേ ? അല്ല ഒന്ന് ചിന്തിച്ചാല്‍ അങ്ങനെ ചെയ്യുന്നതില്‍ വലിയ പ്രശ്നം ഒന്നും കാണുന്നില്ല, കാരണം ആ നോട്ട് കെട്ടുകള്‍ പിന്നീട് RBIയില്‍ നിന്ന് എടുത്താല്‍ പോരെ ? RBIക്ക് കുറച്ചുകൂടി നോട്ട് അച്ചടിക്കണം അത്ര അല്ലേ ഉള്ളൂ? കാര്യം തീര്‍ന്നില്ലേ ?? ഹും ! എന്നിട്ടും കാശും തരാതെ ലോക്കറില്‍ പൂട്ടി വെച്ചിരിക്കുകയാ, ദുഷ്ടന്‍മാര്‍ !!!!! അല്ല, ഇനി ശരിക്കും Reserve Bank of India(RBI)ക്ക് ഇങ്ങനെ സ്വന്ത ഇഷ്ട പ്രകാരം എത്ര ഇന്ത്യന്‍ രൂപ വേണേലും അച്ചടിക്കാന്‍ സാധിക്കുമോ ? പിന്നെ !!! പുഷ്പം പോലെ സാധിക്കും, ഒരു ഒറ്റ രാത്രി കൊണ്ട് കോടികള്‍ അച്ചടിക്കണോ, അടിക്കാം. അല്ലെങ്കില്‍ അത്രയും അച്ചടിച്ച് കഷ്ടപ്പെടുന്നത് എന്തിന് , ഒരു കോടിയുടെ ഒരു സ്റ്റൈലന്‍ ഒറ്റ നോട്ട് ആക്കി അച്ചടിച്ചാല്‍ പോരെ, പിന്നെന്താ ദാ പിടിച്ചോ നല്ല ഒന്നാന്തരം ഫസ്റ്റ് ക്ലാസ്സ് ഒരു കോടിയുടെ ഇന്ത്യന്‍ രൂപ നോട്ട്. ഹാ!!!! ഇ...