Skip to main content

Posts

Funny Malayalam blog: ഉന്തിലും തള്ളിലും ഉരിഞ്ഞെടുത്ത കഥകളും പിന്നെ ഈയുള്ളവനും

ഉന്തിലും   തള്ളിലും    ഉരിഞ്ഞെടുത്ത   കഥകളും പിന്നെ ഈയുള്ളവനും   ഇത് ഒരു ജീവന്‍ മരണ പോരാട്ടമാണ് ,ഇവിടെ തോല്‍ക്കുന്നവന്‍ പുറത്ത് മണിക്കൂറുകളോളം കാത്ത് നില്‍ക്കാന്‍ മാത്രമേ യോഗ്യത ഉള്ളൂ . ഓരോരുത്തരുടെയും   ഇനിയുള്ള 2,3 മണിക്കൂര്‍ നിശ്ചയിക്കുന്നത് ഇവിടെയാണ്. എല്ലാവരും ഒരേ വാശിയില്‍ , ഒരേ ആവേശത്തില്‍ തങ്ങളുടെ എല്ലാ ശക്തിയും പുറത്ത് എടുത്ത് ,മനസ്സിനെ പാകപ്പെടുത്തി ഒരുങ്ങി നിന്നു. എല്ലാവരും തങ്ങളുടെ കാതുകള്‍ കൂര്‍പ്പിച്ചിരുന്നു, റഫറിയുടെ     ഫൈനല്‍ വിസിലിനായി കാത്തിരുന്നു , റഫറിയുടെ നീണ്ട വിസില്‍   വന്നു “ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്‌.... ചെങ്ങന്നൂര്‍ ,തിരുവല്ല ,കോട്ടയം, പാല വഴി പോകുന്ന തൊടുപുഴ സൂപ്പര്‍ ഫാസ്റ്റ്, ഒന്നാം നമ്പര്‍ പ്ലാറ്റ്ഫോമില്‍   എത്തിച്ചേര്‍ന്നിരിക്കുന്നു ” .   റെഡി 1,2,3..... ഈയുള്ളവനും ഉള്‍പ്പടെ എല്ലാ മത്സരാര്‍ത്ഥികളും മത്സരിച്ച് ഓടി ,അതാ ഈയുഉള്ളവന്‍   ബസ്‌   തൊട്ടു... തൊട്ടില്ല... എന്ന അവസ്ഥയായി , പുറകില്‍ നിമിഷ നേരം ഒന്ന് തല തിരിഞ്ഞ് നോക്കി മുന്നേറ്റത്തിന്‍റെ സ്ട്രാറ്റജി മനസ്സില്‍ ആക...

Real Beauty : എന്താണ് സൗന്ദര്യം ?

  എന്താണ് സൗന്ദര്യം ? എന്താണ് സൗന്ദര്യം ? എന്നെ സംബന്ധിച്ച് സൗന്ദര്യം എന്നത് വലിയ ഒരു സംഭവം ആണ് . ഞാന്‍ സ്കൂളില്‍ പഠിക്കുന്ന സമയത്ത് എന്നും കണ്ണാടിയുടെ മുന്‍പില്‍ നിന്ന് എന്‍റെ മുഘകുരു നോക്കി വിഷമിച്ച് നില്‍ക്കുമായിരിന്നു. ഒരാള്‍ മറ്റൊരാളെ നോക്കുന്നത് ആദ്യം മുഘത്തോട്ട് അല്ലേ ? എന്‍റെ ഈ വൃത്തിക്കെട്ട മുഘത്ത്‌ ആരെങ്കില്ലും നോക്കുമോ ? . ഇതായിരുന്നു എന്‍റെ ചിന്ത. എന്നാല്‍ ഒരു ദിവസം ഞാന്‍ ബസ്‌ സ്റ്റോപ്പില്‍ കാത്ത് നിന്നപ്പോള്‍ ഒരു കാഴ്ച്ച കണ്ടു , മൂന്ന്‍ സ്ത്രീകള്‍ തമ്മില്‍ സംസാരിക്കുന്നു , അതില്‍ നടുക്ക് നില്‍ക്കുന്ന ആന്റിയുടെ മുഖത്ത് വികൃതം ആയ കുറേ പാടുകള്‍ പക്ഷേ അതൊന്നും ആന്റിയെ ബാധിക്കുന്നില്ല , അവര്‍ വളരെ സന്തോഷത്തോടെ സംസാരിക്കുന്നു , മറ്റുള്ളവരും സന്തോഷത്തോടെ സംസാരിക്കുന്നു .ഈ കാഴ്ച് എന്നില്‍ എന്തൊക്കെയോ മാറ്റങ്ങള്‍ കൊണ്ടുവന്നു . മുഘകുരു വരുന്നതോര്‍ത്ത്‌ ഞാന്‍ പിന്നെ വിഷമിചിട്ടില്ലാ , അതിനെ അതിന്റെ പാട്ടിന് വിട്ടു , ഞാന്‍ പിന്നെ എന്‍റെ മുഘത്തെ ഇഷ്ടപെടാന്‍ തുടങ്ങി , ഞാന്‍ എന്നിലേ സൗന്ദര്യത്തിനെ കാണാന്‍ തുടങ്ങി. അത്ഭുതം എന്ന് പറയട്ടെ അതിന് ശേഷം മുഘകുരു...