എന്താണ് സൗന്ദര്യം ? എന്താണ് സൗന്ദര്യം ? എന്നെ സംബന്ധിച്ച് സൗന്ദര്യം എന്നത് വലിയ ഒരു സംഭവം ആണ് . ഞാന്‍ സ്കൂളില്‍ പഠിക്കുന്ന സമയത്ത് എന്നും കണ്ണാടിയുടെ മുന്‍പില്‍ നിന്ന് എന്‍റെ മുഘകുരു നോക്കി വിഷമിച്ച് നില്‍ക്കുമായിരിന്നു. ഒരാള്‍ മറ്റൊരാളെ നോക്കുന്നത് ആദ്യം മുഘത്തോട്ട് അല്ലേ ? എന്‍റെ ഈ വൃത്തിക്കെട്ട മുഘത്ത് ആരെങ്കില്ലും നോക്കുമോ ? . ഇതായിരുന്നു എന്‍റെ ചിന്ത. എന്നാല്‍ ഒരു ദിവസം ഞാന്‍ ബസ് സ്റ്റോപ്പില്‍ കാത്ത് നിന്നപ്പോള്‍ ഒരു കാഴ്ച്ച കണ്ടു , മൂന്ന്‍ സ്ത്രീകള്‍ തമ്മില്‍ സംസാരിക്കുന്നു , അതില്‍ നടുക്ക് നില്‍ക്കുന്ന ആന്റിയുടെ മുഖത്ത് വികൃതം ആയ കുറേ പാടുകള്‍ പക്ഷേ അതൊന്നും ആന്റിയെ ബാധിക്കുന്നില്ല , അവര്‍ വളരെ സന്തോഷത്തോടെ സംസാരിക്കുന്നു , മറ്റുള്ളവരും സന്തോഷത്തോടെ സംസാരിക്കുന്നു .ഈ കാഴ്ച് എന്നില്‍ എന്തൊക്കെയോ മാറ്റങ്ങള്‍ കൊണ്ടുവന്നു . മുഘകുരു വരുന്നതോര്‍ത്ത് ഞാന്‍ പിന്നെ വിഷമിചിട്ടില്ലാ , അതിനെ അതിന്റെ പാട്ടിന് വിട്ടു , ഞാന്‍ പിന്നെ എന്‍റെ മുഘത്തെ ഇഷ്ടപെടാന്‍ തുടങ്ങി , ഞാന്‍ എന്നിലേ സൗന്ദര്യത്തിനെ കാണാന്‍ തുടങ്ങി. അത്ഭുതം എന്ന് പറയട്ടെ അതിന് ശേഷം മുഘകുരു...