ഒരു മുട്ട് ഉണ്ടാക്കിയ ബുദ്ധിമുട്ട് “ ആദ്യമായി ഒരു അനൌണ്‍സ്മെന്‍റ് ചെയ്യാന്‍ ഉണ്ട് , ഇവിടെ വന്ന എല്ലാ വായനക്കാര്‍ക്കും ആന വണ്ടിയുടെയും , പുകവണ്ടിയുടെയും , പിന്നെ എന്‍റെയും വക ഒരു പുതുവത്സരാശംസകള്‍ നേര്‍ന്ന് കൊള്ളുന്നു , ഈ ആശംസ സ്പോണ്‍സര്‍ ചെയുന്നത് , ഒരു നിമിഷം...! ലിസ്റ്റ് ഒന്ന് എടുത്തോട്ടെ , ആ.... ഒന്നാമതായി സസ്നേഹം , രണ്ടാമതായി ബെഗേര്സ്....(പുറകില്‍ നിന്ന് ആരോ പതുക്കെ : ബെഗ്ഗെര്സ് അല്ലാ “ ബ്ലോഗേര്‍സ് ” ) ക്ഷമിക്കണം ബ്ലോഗേഴ്സ് , പിന്നെ ....ആ നമ്മുടെ ഗോകുല്‍ (ഓ മാഷേ !ഗോകുല്‍ അല്ലാ അത് ... “ ഗൂഗിള്‍ ആ ” ) ശ്രോതാക്കളെ ക്ഷമിക്കുക ഇത് നമ്മുടെ ഗോകുല്‍ അല്ല ഇത് ഏതോ ഒരു ഗൂഗിളാ , പിന്നെ... ' ഇല്ല ' , അതെ പേര് ‘ ഇല്ല ’ എന്നാല്‍ ബ്രാക്കറ്റില്‍ ഏഴുതിയിരുക്കുന്നു പേര് പുറത്ത് പറയാന്‍ ആഗ്രഹിക്കാത്ത ഒരു ‘ ഉന്തുകൊള്ളി ’ ആണ് എന്ന് , ആയിക്കോട്ടെ , പിന്നെ.. പിന്നെ.. ആാ...!! ഏതോ ഒരു നാല് പേരും , ഒന്നിന്‍റെയും പേര് വായിക്കാന്‍ കൊള്ളില്ലാത്തത് കൊണ്ട് ഞാന്‍ ഈ ലിസ്റ്റ് എടുത്ത് എറിയുന്നു... ” ഒരു വായനക്കാരന്‍ : ഹാ! എന്‍റെ അനൌണ്‍സറെ നിങ്ങള്‍ എന്താ ഇങ്ങനെ ? ഈയുള്ളവന്റെ...