ഹൃദയമില്ലാത്ത കാമുകനും ,ചുവന്നചുണ്ടുള്ള കാമുകിയും-ചെറുകഥ, സിവിന്‍.എം.സ്റ്റീഫന്‍ (Malayalam Shortstory)
എല്ലാം സൃഷ്ടിയാണ്, അവന്‍റെ സൃഷ്ടി, ആ ഒരു ആത്മാവിന്റെ ഭാവന സൃഷ്ടി, ഞാന്‍ കാണുന്ന ഈ ആകാശവും, ഭൂമിയും, ഈ കടലും, ഈ മണല്‍ തരിയും, ഞാനും, ഇവളും എല്ലാം, എന്നാല്‍ ആ ചുവന്ന ചുണ്ടുകള്‍.....ആ ചുണ്ടുകളുടെ സൃഷ്ടി മാത്രമാണ് എന്നെ ഇപ്പോള്‍ അത്ഭുതപ്പെടുത്തുന്നത്, ചുവപ്പിന് ഇത്രയും ഭംഗിയുണ്ടെന്നു ഞാന്‍ അറിഞ്ഞില്ല, എന്‍റെ കണ്ണുകളിലും മനസ്സിലും ആ ചുണ്ടുകള്‍ മാത്രമാണ്, ആ മുഖം ചുണ്ടുകള്‍ കൊണ്ട് മാത്രം നിറഞ്ഞതാണ് അല്ലെങ്കില്‍ ആ ചുണ്ടുകള്‍ മാത്രം ആയിരിക്കും ആ മുഖം നിറയെ എന്ന് എനിക്ക് തോന്നി പോകുന്നു. ഈ തരത്തില്‍ ആസ്വദിക്കാന്‍ കഴിയുന്നതിനായാണോ സൗന്ദര്യം എന്ന് പറയുന്നത് , എനിക്ക് അറിയില്ല . സൗന്ദര്യത്തിന്‍റെ പല അര്‍ത്ഥതലങ്ങള്‍ എനിക്ക് അനുഭവപെട്ടിട്ടുണ്ട്, എന്നാല്‍ മനുഷ്യ സൗന്ദര്യം ഞാന്‍ അറിഞ്ഞു തുടങ്ങിയത് അവളിലൂടെയാണ് , ആ മുഖം , ആ കണ്ണുകള്‍ , ആ കവിളുകള്‍, ആ ചുണ്ടുകള്‍. എത്രയോ ചുണ്ടുകള്‍ ഞാന്‍ ഇതിനിടെ കണ്ടിരിക്കുന്നു, എന്നാല്‍ ഇത് വളരെ വ്യത്യസ്ത ആയിരിക്കുന്നു ,എന്ത് വ്യത്യസ്ഥത ? അതിനൊരു കൃത്യമായ ഉത്തരം പറയാന്‍ സാധിക്കാതെ എന്നാല്‍ പൂര്‍ണമായും ഒരു വ്യത്യസ്ത ഉണ്ട് എന്ന് മാത്രം ഉറപ്പിക്കാവുന്ന ഒരു...