ഉന്തിലും തള്ളിലും ഉരിഞ്ഞെടുത്ത കഥകളും പിന്നെ ഈയുള്ളവനും ഇത് ഒരു ജീവന്‍ മരണ പോരാട്ടമാണ് ,ഇവിടെ തോല്‍ക്കുന്നവന്‍ പുറത്ത് മണിക്കൂറുകളോളം കാത്ത് നില്‍ക്കാന്‍ മാത്രമേ യോഗ്യത ഉള്ളൂ . ഓരോരുത്തരുടെയും ഇനിയുള്ള 2,3 മണിക്കൂര്‍ നിശ്ചയിക്കുന്നത് ഇവിടെയാണ്. എല്ലാവരും ഒരേ വാശിയില്‍ , ഒരേ ആവേശത്തില്‍ തങ്ങളുടെ എല്ലാ ശക്തിയും പുറത്ത് എടുത്ത് ,മനസ്സിനെ പാകപ്പെടുത്തി ഒരുങ്ങി നിന്നു. എല്ലാവരും തങ്ങളുടെ കാതുകള്‍ കൂര്‍പ്പിച്ചിരുന്നു, റഫറിയുടെ ഫൈനല്‍ വിസിലിനായി കാത്തിരുന്നു , റഫറിയുടെ നീണ്ട വിസില്‍ വന്നു “ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്.... ചെങ്ങന്നൂര്‍ ,തിരുവല്ല ,കോട്ടയം, പാല വഴി പോകുന്ന തൊടുപുഴ സൂപ്പര്‍ ഫാസ്റ്റ്, ഒന്നാം നമ്പര്‍ പ്ലാറ്റ്ഫോമില്‍ എത്തിച്ചേര്‍ന്നിരിക്കുന്നു ” . റെഡി 1,2,3..... ഈയുള്ളവനും ഉള്‍പ്പടെ എല്ലാ മത്സരാര്‍ത്ഥികളും മത്സരിച്ച് ഓടി ,അതാ ഈയുഉള്ളവന്‍ ബസ് തൊട്ടു... തൊട്ടില്ല... എന്ന അവസ്ഥയായി , പുറകില്‍ നിമിഷ നേരം ഒന്ന് തല തിരിഞ്ഞ് നോക്കി മുന്നേറ്റത്തിന്‍റെ സ്ട്രാറ്റജി മനസ്സില്‍ ആക...