അപ്പോത്തിക്കിരി : എന്റെ കണ്ണിലൂടെ ഒരു വ്യക്തി മറ്റുള്ളവര്‍ക്ക് കൂടി തന്‍റെ ജീവിതം നയിക്കുമ്പോള്‍ ആണ്,ഒരു യഥാര്‍ത്ഥ ‘മനുഷ്യന്‍’ ആയി തീരുന്നത്. എന്നാല്‍ ജീവിത അനുഭവങ്ങള്‍ അവനെ ഈ ചിന്തയില്‍ നിന്ന് തന്നെ പിന്തിരിപ്പിക്കുന്നു ,സമൂഹത്താലും പണത്താലും മറ്റനേക പ്രേരണ ശക്തികളാലും അവന്‍റെ സ്വബോധ നഷ്ടപ്പെടുന്നു, പിന്നെ അവന്‍ അല്ലാ ജീവിക്കുന്നത്, മറ്റാരൊക്കെയോ അവന്‍റെ ജീവിതം നയിപ്പിക്കുന്നു. എന്തിന് വേണ്ടി എന്നു ചിന്തിച്ച് തുടങ്ങുമ്പോള്‍ എല്ലാം തന്‍റെ കയ്യില്‍ നിന്ന് വിട്ടു പോയിട്ടുണ്ടായിരിക്കും, പിന്നെ അവനെ ദൈവത്തിന് മാത്രമേ രക്ഷിക്കാന്‍ കഴിയുക ഉള്ളു . അങ്ങനെ ഒരു അവസ്ഥയില്‍ ആയിരുന്നു ഡോ. വിജയ് നമ്പിയാര്‍ (സുരേഷ് ഗോപി ), നഗരത്തിലെ അറിയപ്പെടുന്ന മള്‍ട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റല്‍ അപ്പോത്തിക്കിരിയുടെ പ്രശസ്ത neurosurgeon . ജോലി ചെയുന്ന ഹോസ്പിറ്റലില്ലെ സീനിയര്‍ neurosurgeon പദവി , ഭാര്യ അതേ ഹോസ്പിറ്റലില്ലെ Gynecologist ഡോ. നിര്‍മല നമ്പിയാര്‍ (അഭിരാമി ), മിടുക്കികള്‍ ആയ രണ്ടു പെണ്‍കുട്ടികള്‍, പല രോഗികളുടെയും പ്രിയപ്പെട്ട ഡോക്ടര്‍ , കുലീനതയുള്ള പെരുമാറ്റം ,നല്ല ശബളം അങ്ങനെ പുറമേ നിന്ന്...