2. അല്‍ഫോണ്‍സ് എന്ന തിരകഥാകൃത്തും, സംവിധായകനും അല്‍ഫോണ്‍സ് എന്ന വ്യക്തി ഒരു മഹത്തായ സംവിധായകനോ തിരകഥാകൃത്തോ ആണെന്ന് ഞാന്‍ അവകാശ പെടുന്നില്ല, എന്നാല്‍ നല്ല ഭാവനയുള്ള ഒരു Creator ആണ് അദ്ദേഹം, അത് എനിക്ക് പറയാന്‍ കഴിയും . കാരണം , തന്‍റെ ഭാവനയുടെ പരിധിക്കുള്ളില്‍ നിന്ന് കൊണ്ട്, കഥയേക്കാള്‍ കൈകാര്യ മികവില്‍ വളരെയധികം പ്രയത്നിച്ചു കൊണ്ട് രണ്ട് സിനിമകള്‍ ഒരുക്കി, അതില്‍ ‘ ഒരു പുതുമകളും ഇല്ല ’ എന്ന് ടാഗ് ലൈനും വെച്ച്, സിനിമ ഇറക്കിയ വിജയിപ്പിക്കാന്‍ കഴിഞ്ഞെങ്കില്‍ , ഒരു വ്യത്യസ്ഥ കലാകാരന്‍ തന്നെ അല്ലേ അദ്ദേഹം ? ഒന്നാം ഭാഗം വായിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇവിടെ ലിങ്ക് കൊടുത്തിരിക്കുന്നു. പ്രേമം എങ്ങനെ വന്‍ വിജയം ആയി ?ഒരു വിശകലനം പ്രേമത്തിലെ അല്‍ഫോണ്‍സ് എന്ന രചയിതാവിനെ നമുക്ക് ആദ്യം പരിഗണിക്കാം. പ്രേമത്തിലെ തിരക്കഥ പേരിന് മാത്രം പേപ്പറില്‍ എഴുതിയ ഒന്നാകാനേ സാധ്യത ഉള്ളൂ , മറ്റുള്ളവര്‍ക്ക് തങ്ങളുടെ ജോലി മനസ്സിലാക്കി ചെയ്യാന്‍ വേണ്ടി മാത്രം .കാരണം ഈ സിനിമയുടെ ഭൂരിപക്ഷവും പേപ്പറിനേക്കാള്‍ അല്‍ഫോണ്‍സിന്‍റെ മനസ്സില്‍ ആയിരുന്നിരിക്കും ഉണ്ടായിരുന്നത്. ...