ഞാനും ചിന്തയും ഇത് ഇവിടെ ഒന്നും തീരില്ല, ഇത് തുടര്‍ന്ന് കൊണ്ടേ ഇരിക്കും, മുന്‍പോട്ടു പോകണം, പോയേ പറ്റൂ, അതാണ് ശരി , അല്ലെങ്കില്‍ അത് മാത്രമാണ് ശരി...... ഇതാണ് ഞാന്‍ , ഞാന്‍ ഇന്ന് കാണുന്നത് ഒന്ന്, നാളെ മറ്റൊന്ന് , അത് കഴിഞ്ഞാല്‍ വീണ്ടും ഒന്ന്, ഇത് ഇങ്ങനെ തുടരും....!! കാഴ്ചകള്‍ നമ്മെ മാറ്റങ്ങളിലേക്ക് നയിക്കും. “ മാറ്റങ്ങളുടെ മാറ്റങ്ങള്‍ ആണ് ഈ ലോകം ’’, അതില്‍ ഒരു മാറ്റത്തിനും നിന്ന് കൊടുക്കാതെ നിശ്ചലമായി എന്തിനോ വേണ്ടി നിലകൊള്ളുന്നവര്‍ ആണ് നമ്മള്‍ ,അതെ ‘മനുഷ്യര്‍!’ എന്ന് വിളിക്കപ്പെടുന്ന വർഗം . “നാം എല്ലാവരും മനുഷ്യര്‍” രണ്ടു കാലുകുത്താന്‍ ഉള്ള മണ്ണ് മാത്രം മതി ഒരു മനുഷ്യന്‍റെ നിലനില്‍പ്പിന്, പക്ഷെ അതിനും ഉപരി എന്തെങ്കിലും അവന്‍ നേടാന്‍ തുനിയും, അപ്പോള്‍ അവന്‍ ഒന്ന്‍ മറക്കും , തന്‍റെ സ്വന്തം കാലിന്‍ അടിയില്‍ ‘ഉള്ളത്’ ഒലിച്ചു പോകുന്നത് തടയാൻ. അവൻ അന്നും ഇന്നും ഒരേ പോലെ പ്രവർത്തിക്കുന്നു ആർക്കോ...